അച്ചടക്കത്തോടെ ദീർഘകാലത്തേക്ക് സമ്പാദിക്കാൻ ഉദ്യേശിക്കുന്നവർക്ക് സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റമെന്റ് പ്ലാൻ (എസ്ഐപി) അനുയോജ്യമായ മാർഗമാണ്. കുറഞ്ഞ തുക മാസത്തിലോ ത്രൈമാസ കാലയളവിലോ നിക്ഷേപിക്കുകയാണെങ്കിൽ പടിപടിയായി ദീർഘകാലത്തേക്ക് മികച്ച റിട്ടേൺ എസ്ഐപി വഴി നേടാം. വിദ്യാഭ്യാസം, വിവാഹം പോലുള്ള കുട്ടികളുടെ ഭാവി ആവശ്യങ്ങള്‍, വിരമിക്കല്‍, വാഹനം വാങ്ങൽ തുടങ്ങിയ വ്യത്യസ്ത ജീവിത ലക്ഷ്യങ്ങളിലേക്കെത്താൻ അനുയോജ്യമായ രീതിയാണ് എസ്ഐപി. നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നിശ്ചിത തീയതിയിൽ തുക നിക്ഷേപത്തിലേക്ക് മാറ്റും. എസ്ഐപി തീയതി, സ്‌കീമുകള്‍, തുക എന്നിവ നിക്ഷേപകന് തീരുമാനിക്കാവുന്നതാണ്. എന്നാൽ എസ്ഐപി തിരഞ്ഞെടുക്കുന്നതിലെ ചില അബദ്ധങ്ങൾ നിക്ഷേപത്തെ ആകെ ബാധിക്കുന്നവയായി മാറുന്നുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
മുടങ്ങുന്ന എസ്ഐപി
എസ്ഐപി നിക്ഷേപം ആരംഭിച്ചു കഴിഞ്ഞാൽ അത് മുടക്കമില്ലാതെ കൊണ്ടു പോവുകയെന്നതാണ് അച്ചടക്കമുള്ള നിക്ഷേപകൻ ചെയ്യേണ്ടത്. എസ്ഐപി തവണകൾ മുടക്കുന്നത് ഭാവിയിൽ തിരിച്ചു കിട്ടുന്ന ആദായത്തെ ബാധിക്കും. ഉദാഹരണം നോക്കാം. 10,000 രൂപ 15 വര്‍ഷം ആറ് മാസ കാലയളവില്‍ നിക്ഷേപിക്കുന്നയാള്‍ക്ക് ആകെ അടക്കേണ്ടി വരുന്നത് 18.6 ലക്ഷം രൂപയാണ്. 11.9 ശതമാനം വാര്‍ഷിക പലിശ ലഭിക്കുമ്പോൾ ആകെ നിക്ഷേപം 53.6 ലക്ഷമായി നിക്ഷേപം ഉയരും. എന്നാല്‍ നിക്ഷേപകൻ 15 തവണ എസ്‌ഐപി മുടക്കിയാൽ എന്താണ് സംഭവിക്കുക. ആകെ ലഭിക്കേണ്ട തുകയിൽ 4.2 ലക്ഷം രൂപ കുറയും. ആദായം ചേർത്ത് 49.4 ലക്ഷം രൂപയാണ് നിക്ഷേപകന് ലഭിക്കുക. 1.5 ലക്ഷംരൂപ അടക്കാതിരുന്നയാൾക്ക് 4.2 ലക്ഷം രൂപയാണ് നഷ്ടമായത്.
ഉയരാത്ത എസ്ഐപി തുക
വരുമാനം കൂടുന്നതിന് അനുസരിച്ച് എസ്‌ഐപി നിക്ഷേപ തുക ഉയര്‍ത്തുന്നതിന് നിക്ഷേപകൻ പരിഗണന നൽകണം. 5,000 രൂപ മാസം എസ്‌ഐപി ചെയ്യുന്നൊരാള്‍ക്ക് 20 വർഷം കഴിയുമ്പോൾ അടച്ച തുക 12 ലക്ഷമായി ഉയരും. 12 ശതമാനം വാര്‍ഷിക ആദായം ലഭിച്ചാല്‍ ആകെ നിക്ഷേപം 49.96 ലക്ഷം രൂപയായി കയ്യിൽ കിട്ടും. ഇതേ നിക്ഷേപകൻ വർഷത്തില്‍ 5 ശതമാനം എസ്‌ഐപി തുക ഉയര്‍ത്തിയാല്‍ അടച്ച തുക 17.7 ലക്ഷം രൂപയും ആകെ നിക്ഷേപം 82.77 ലക്ഷം രൂപയായും ഉയരും. 5,000 രൂപ മാസ എസ്‌ഐപി ചെയ്യുന്നൊരാൾ ആയിരം രൂപ വെച്ച് വര്‍ഷത്തില്‍ ഉയര്‍ത്തിയാല്‍ (20 %) പ്രതീക്ഷിക്കുന്ന ആദായം മൂന്ന് മടങ്ങ് വര്‍ധിക്കും.
തെറ്റായ സ്കീം തിരഞ്ഞെടുക്കൽ
നമ്മുടെ ലക്ഷ്യത്തെ അടിസ്ഥനമാക്കിയാണ് നിക്ഷേപം തിരഞ്ഞെടുക്കേണ്ടത്. ഉയര്‍ന്ന ആദായം പ്രതീക്ഷിക്കുമ്പോള്‍ അതിനൊത്ത റിസ്‌ക് എടുക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ വിപണിയിലെ ചാഞ്ചാട്ടങ്ങളില്‍ ബുദ്ധിമുട്ടിലാകും. സാമ്പത്തിക ലക്ഷ്യം മനസിലാക്കി എത്ര കാലത്തേക്കാണ് നിക്ഷേപം മുന്നോട്ട് കൊണ്ടു പോകേണ്ടതെന്നും എത്ര റിസ്‌കെടുക്കാന്‍ സാധിക്കുമെന്നും അടിസ്ഥാനമാക്കിയുള്ള സ്കീമുകൾ തിരഞ്ഞെടുക്കണം. ഹൃസ്വകാലത്തേക്ക് നിക്ഷേപിക്കുന്നൊരാൾക്ക് ഇക്വുറ്റികളില്‍ നിക്ഷേപിക്കുന്നത് ഗുണം ചെയ്യില്ല. ഹൃസ്വകാലത്തേക്ക് ലിക്വുഡ് ഫണ്ടുകളിലോ ഡെബ്റ്റ് ഫണ്ടുകളിലോ എസ്‌ഐപി ചെയ്യാം. ഇതോടൊപ്പം വിപണിയുടെ പ്രകടനം മോശമായ സമയത്ത് എസ്‌ഐപി നിര്‍
ത്തുന്നത് തിരിച്ചടിയാണ്. ക്ഷമയോടെ വിപണി തിരിച്ചുകയറുന്നത് വരെ കാത്തിരിക്കുകയാണ് ചെയ്യേണ്ടത്.
എസ്ഐപി തുക
എസ്ഐപി ചെയ്യാന്‍ ഉയര്‍ന്ന പരിധി നിശ്ചയിച്ചിട്ടില്ല. വേണ്ടത്ര നിക്ഷേപിക്കാം. മാസാമാസം എത്ര തുക മാറ്റിവെയ്ക്കാന്‍ സാധിക്കുമെന്നത് വരുമാനം അടിസ്ഥാനമാക്കി കണക്കാക്കണം. എസ്‌ഐപി കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് ബജറ്റും റിസ്‌കും കാലവധിയും കണക്കാക്കി ലക്ഷ്യം നിറവേറ്റുന്നതിന് എത്രരൂപ മാസം കരുതണം എന്ന് കണക്കാക്കാം. എസ്ഐപിക്ക് ചരുങ്ങിയ തുക 500 രൂപയാണ്. 500 രൂപ വെച്ച് എസ്‌ഐപി തുടങ്ങാന്‍ പല സ്‌കീമുകളും അനുവദിക്കുന്നുണ്ട്. മിനിമം തുക വെച്ച് എസ്‌ഐപി ചെയ്യുന്നത് ഗുണകരമായിരിക്കില്ല. വിരമിക്കല്‍ കാലത്തേക്കുള്ള ഫണ്ട്, കല്യാണം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങള്‍ക്ക് ചെറിയ തുകയിൽ എസഐപി ചെയ്താൽ ആവശ്യകാലത്ത് വേണ്ടത്ര ആദായം തിരികെ ലഭിക്കില്ല.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications