മാസ വരുമാനത്തിന് ആഗ്രഹിക്കുന്നവർ സ്ഥിര നിക്ഷേപം നടത്തി പലിശ ഉപയോഗപ്പെടുത്തുന്നുണ്ട. പോസ്റ്റ് ഓഫീസിന്റെ മന്ത്ലി ഇൻകം സ്കീം മാസ വരുമാനം ലഭിക്കുന്നൊരു പദ്ധതിയാണ്. എന്നാൽ ഇവയേക്കാൾ ആദായം നൽകുന്ന നിക്ഷേപമാണ് മ്യൂച്വൽ ഫണ്ടുകൾ. മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് മാസ വരുമാനം ലഭിച്ചാൽ നിക്ഷേപകർക്ക് വലിയൊരു തുക മാസത്തിൽ നേടാൻ സാധിക്കും.
മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനായുള്ള സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി)യെ നിക്ഷേപകർക്ക് ധാരണയുണ്ടാകും. മ്യൂച്വല്‍ ഫണ്ടുകളിൽ നിശ്ചിത ഇടവേളകളിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്താൻ എസ്‌ഐപി സഹായിക്കും. ഇതുപോലെ സിസ്റ്റ്മാറ്റിക്ക് വിത്ത്‌ഡ്രോവല്‍ പ്ലാന്‍ (എസ്ഡബ്ലുപി) വഴി നിക്ഷേപം പിൻവലിച്ച് മാസത്തിൽ നല്ലൊരു തുക വരുമാനം കണ്ടെത്താനും മ്യൂച്വൽ ഫണ്ട് വഴി സാധിക്കും. ഏത് തരത്തിലാണ് എസ്ഡബ്ലുപി പ്രവർത്തിക്കുന്നതെന്ന് നോക്കാം.
സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാൻ
മ്യൂച്വല്‍ ഫണ്ടില്‍ നേരത്തെ നിക്ഷേപിച്ച തുക ആവശ്യമനുസരണം പിൻവലിക്കുന്ന രീതിയാണ് സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ. നേരത്തെ നടത്തിയ നിക്ഷേപത്തില്‍ നിന്ന് നിശ്ചിത യൂണിറ്റുകള്‍ പിന്‍വലിച്ച് വരുമാനം നേടാൻ സാധിക്കും. എപ്പോൾ നിക്ഷേപം പിൻവലിക്കണമെന്നും എത്ര കാലം തുടരണമെന്നും നിക്ഷേപകന് തീരുമാനിക്കാം.
നിക്ഷേപം ആരംഭിച്ച ദിവസം മുതൽ എസ്ഡബ്ലുപി തുടങ്ങാനാകും. ഫണ്ടിന്റെ പ്രകടനം അനുസരിച്ച് പിന്‍വലിക്കാവുന്ന തുക നിക്ഷേപകന് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. മാസത്തിലോ പാദങ്ങളിലോ അർധ വർഷത്തിലോ വര്‍ഷത്തിലോ എസ്ഡബ്ലുപി വഴി പിൻവലിക്കാം.
ആർക്കൊക്കെ അനുയോജ്യം
വിരമിക്കൽ കാലത്ത് വരുമാനം ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് മ്യൂച്വൽ ഫണ്ടിലെ എസ്ഡബ്ലുപി രീതി.
വിരമിക്കൽ സമയത്ത് ലഭിക്കുന്ന പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി എന്നിവ പെട്ടന്ന് ആവശ്യമില്ലാത്തവർക്ക് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ച് പിന്നീട് എസ്ഡബ്ലുപി വഴി പിന്‍വലിക്കാവുന്നതാണ്.
സ്ഥിരമായുണ്ടാകുന്ന ചെലവുകള്‍ക്കായി നേരത്തെ നിക്ഷേപം നടത്തിയാൽ എസ്ഡബ്ലുപി രീതി ഉപയോഗിക്കാവുന്നതാണ്. മക്കളുടെ വിഭ്യാഭ്യാസ ചെലവ്, ഹോസ്റ്റല്‍ ചെലവ്, ഉന്നത വിദ്യഭ്യാസ ചെലവ്, രക്ഷിതാക്കള്‍ക്ക് ചെലവ് തുടങ്ങിയവയ്ക്ക് ഇത്തരത്തിൽ പണം കണ്ടെത്താം. മുൻകൂട്ടി നിക്ഷേപം നടത്തുന്നവർക്ക് തുടക്കത്തിൽ ഇക്വിറ്റി ഫണ്ടുകളിലേക്കും ആവശ്യ കാലത്ത്, റിസ്കെടുക്കൽ ശേഷി താരതമ്യേന കുറയുന്ന അവസരത്തിൽ ഡെബ്റ്റ് ഫണ്ടുകളിലേക്കും മാറിയാൽ മികച്ച നേട്ടം ലഭിക്കും.
എസ്ഡബ്ലുപി പ്രവർത്തനം
സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാൻ വഴി മാസ വരുമാനം ലഭിക്കുന്നത് ഒറ്റത്തവണയായോ എസ്ഐപി വഴിയോ നിക്ഷേപിക്കാം. ഒരു ഉദാഹരണ സഹിതം വിശദീകരിക്കാം. മാസ വരുമാനത്തിനായി 10 ശതമാനം ആദായം ലഭിക്കുന്ന മ്യൂച്വൽ ഫണ്ടിൽ ഒറ്റത്തവണ നിക്ഷേപിച്ചാൽ എങ്ങനെ ആദായം ക്രമീകരിക്കാം എന്ന് നോക്കാം.
മാസത്തിൽ 1000 രൂപ ആവശ്യമുള്ളൊരാൾക്ക് 5 വർഷത്തേക്ക് പിൻവലിക്കേണ്ടത് 60,000 രൂപയാണ്. മാസത്തിൽ ഈ തുക ലഭിക്കുന്നതിനൊപ്പം ബാക്കിയുള്ള നിക്ഷേപത്തിന് വിപണിയുടെ നേട്ടം ലഭിക്കുകയും ചെയ്യും. 60,000 രൂപ പിൻവലിച്ചാലും അഞ്ച് വര്‍ഷത്തിന് ശേഷം നിക്ഷേപമായി 84,490 രൂപ ഉണ്ടാകും.
10 രൂപ നെറ്റ് അസറ്റ് വാല്യു(NAV) ഉള്ള മ്യൂച്വൽ ഫണ്ടിൽ 1 ലക്ഷം രൂപ നിക്ഷേപിച്ചാൽ 10,000 യൂണിറ്റുകളാണ് ലഭിക്കുക. മാസത്തിൽ ലഭിക്കേണ്ട തുകയക്ക് അനുസരിച്ചുള്ള യൂണിറ്റുകളാണ് വില്പന നടത്തേണ്ടത്. എസ്ഡബ്ലുപി ആരംഭിക്കുന്നമ്പോഴുള്ള നെറ്റ് അസറ്റ് വാല്യു അടിസ്ഥാനമാക്കിയാണ് യൂണിറ്റുകൾ തീരുമാനിക്കുക. നെറ്റ് അസ്റ്റ് വാല്യു 20 രൂപയായി ഉയർന്നെങ്കില്‍ മാസത്തിൽ 50 യൂണിറ്റുകൾ വില്പന നടത്തിയാണ് 1,000 രൂപ മാസത്തിൽ നേടാൻ സാധിക്കുക.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications