വലിയ തുക സമ്പാദിക്കാൻ ഏറ്റവും സൗകര്യപ്രദമായ നിക്ഷേപം മ്യൂച്വൽ ഫണ്ടുകളാണ്. അതുപോലെ, പ്രതിമാസ വരുമാനം നേടാൻ ഏറ്റവും മികച്ച മാർഗവും മ്യൂച്വൽ ഫണ്ടുകൾ തന്നെ. സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ വഴി നിക്ഷേപിക്കുന്നത് പോലെ സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാൻ ഉപയോഗിച്ച് പിൻവലിക്കാൻ തീരുമാനിച്ചാൽ വലിയ മാസ വരുമാനം ബുദ്ധിമുട്ടുള്ള കാര്യമല്ല. നിക്ഷേപത്തിൽ നിന്ന് നിശ്ചിത ഇടവേളകളിൽ പിൻവലിച്ച് വരുമാനം നേടാം എന്നതാണ് സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാൻ പറയുന്നത്.
മ്യൂച്വൽ ഫണ്ടിൽ സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാൻ പ്രയോജനപ്പെടുത്തണമെങ്കിൽ വലിയൊരു തുക നിക്ഷേപിക്കേണ്ടതുണ്ട്. ഇത് സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാൻ കാലയളവിൽ മുൻകൂട്ടി നിശ്ചയിച്ച ഇടവേളയിൽ നിശ്ചിത യൂണിറ്റുകൾ വിൽപ്പന നടത്തി മാസ വരുമാനം നൽകും. അതോടൊപ്പം നിക്ഷേപം വളരുമെന്നതിനാൽ ആവശ്യത്തിന് ശേഷം സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാൻ അവസാനിപ്പിക്കുമ്പോൾ നിക്ഷേപിച്ച തുക തിരികെ ലഭിക്കുകയും ചെയ്യും.
സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാൻ എങ്ങനെ പ്രവർത്തിക്കുന്നു എന്നും സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാൻ വഴി മാസത്തിൽ 1 ലക്ഷം രൂപ വീതം 25 വർഷത്തേക്ക് സ്വന്തമാക്കാം എന്നുമുള്ള കാര്യങ്ങളാണ് ഈ ലേഖനത്തിൽ വിശദമാക്കുന്നത്.

സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാൻ പ്രവർത്തനം
സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാൻ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ഉദാഹരണ സഹിതം പരിശോധിക്കാം. 10 രൂപ നെറ്റ് അസറ്റ് വാല്യുവുള്ള മ്യൂച്വൽ ഫണ്ട് സ്‌കീമിന്റെ 1 ലക്ഷം യൂണിറ്റുകൾ വാങ്ങാൻ നിക്ഷേപകൻ തീരുമാനിച്ചാൽ 10 ലക്ഷം രൂപയാണ് നിക്ഷേപമായി വേണ്ടത്. മാസത്തിൽ 10,000 രൂപ ആവശ്യമായി വരുന്നവർക്ക് നെറ്റ് അസറ്റ് വാല്യു 10 രൂപയാകുമ്പോൾ 1,000 യൂണിറ്റുകൾ വിൽപ്പന നടത്തും. ബാക്കി 99,000 യൂണിറ്റുകൾ കയ്യിലുണ്ടാകും.
രണ്ടാം മാസത്തിൽ നെറ്റ് അസറ്റ് വാല്യു 12 രൂപയായി ഉയർന്നാൽ 834 യൂണിറ്റുകൾ പിൻവലിക്കണം. ബാക്കിയാകുന്നത് 98,167 യൂണിറ്റുകൾ വരും. നെറ്റ് അസറ്റ് വാല്യു ഉയരുന്നതിന് അനുസരിച്ച് കയ്യിലുള്ള യൂണിറ്റുകളും ഉയരും.
സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാനിനെ സ്വാധീനിക്കുന്നവ
സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാനിന്റ പ്രവർത്തന സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. അതിലൊന്നാണ്, നിക്ഷേപിക്കുന്ന തുക. ഒറ്റത്തവണയായി എത്ര രൂപ നിക്ഷേപിക്കുന്നോ അതിന് അനുസരിച്ച് വരുമാനം കൂടുതലായിരിക്കും. കുറഞ്ഞ തുക നിക്ഷേപിക്കുകയാണെങ്കിൽ റിട്ടേണുകളും കാലാവധിയും അനുസരിച്ച് പിൻവലിക്കാവുന്ന തുകയും കുറയും.
മ്യൂച്വൽ ഫണ്ട് നിക്ഷേപമായതിനാൽ തന്നെ റിട്ടേൺ വരുമാനത്തെ സ്വാധീനിക്കും. മ്യൂച്വൽ ഫണ്ടുകളിൽ നിന്നുള്ള വരുമാനം ഉറപ്പുള്ളവയല്ല. കുറഞ്ഞ റിട്ടേണുള്ള സമയത്താണ് പിൻവലിക്കലെങ്കിൽ മൊത്തത്തിലുള്ള തുക വേഗത്തിൽ തീരാം. ഫണ്ട് മികച്ച പ്രകടനം കാഴ്ചവെക്കുകയും ഉയർന്ന റിട്ടേൺ നൽകുകയും ചെയ്താൽ ഒറ്റത്തവണ നിക്ഷേപം നിലനിർത്താനും സാധിക്കും.
സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാനിന്റെ കാലാവധി പ്രധാനപ്പെട്ട മറ്റൊരു ഘടകമാണ്. മ്യൂച്വൽ ഫണ്ടുകൾ ദീർഘകാലത്ത് മികച്ച പ്രകടനം നടത്തുന്നവയാണ്. ദീർഘകാലത്തേക്ക് നിക്ഷേപം തുടരുകയാണെങ്കിൽ മാസ വരുമാനം നേടുന്നതിനൊപ്പം ഒറ്റത്തവണ നിക്ഷേപം വളരുകയും ചെയ്യും.
1 ലക്ഷം രൂപ 25 വർഷത്തേക്ക്
1 ലക്ഷം രൂപ 25 വർഷത്തേക്ക് മാസത്തിൽ ലഭിക്കാൻ എങ്ങനെനിക്ഷേപിക്കണമെന്ന് നോക്കാം. 8 ശതമാനം റിട്ടേൺ ലഭിക്കുന്നൊരു ഫണ്ടിൽ 1,55,50,000 രൂപയാണ് നിക്ഷേപിക്കേണ്ടത്. 1 ലക്ഷം രൂപ പ്രതിമാസം പിൻവലിച്ചാൽ 1.55 കോടി രൂപ 25 വർഷത്തിന് ശേഷവും തിരികെ ലഭിക്കും. 10 ശതമാനം റിട്ടേൺ ലഭിക്കുന്നൊരു ഫണ്ടിൽ 1.25 കോടി രൂപയാണ് നിക്ഷേപിക്കേണ്ടത്.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. മ്യൂച്വൽ ഫണ്ട് നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
