പുതിയ ബ്രേക്കൗട്ട് കുറിച്ച് ഈ മള്‍ട്ടിബാഗര്‍ ഓഹരി; വാങ്ങാന്‍ പറ്റിയ സമയമെന്ന് വിപണി വിദഗ്ധര്‍

കോവിഡിന്റെ ഭീകരാന്തരീക്ഷം കെട്ടടങ്ങി. സമ്പദ്‌വ്യവസ്ഥ സാവധാനം ഉണരുന്നു. കാര്‍മേഘങ്ങള്‍ നീങ്ങിയതോടെ 2021 -ല്‍ നിരവധി കമ്പനികളാണ് മള്‍ട്ടിബാഗര്‍ നേട്ടങ്ങള്‍ കണ്ടെത്തിയത്. കോവിഡിന്റെ രണ്ടാം തരംഗത്തിന് ശേഷം സെന്‍സെക്‌സും നിഫ്റ്റിയും കൊടുമുടി കയറിയപ്പോള്‍ വീണ്ടും ഒരുകൂട്ടം ഓഹരികള്‍ മള്‍ട്ടിബാഗര്‍ തൊപ്പിയണിഞ്ഞു. ഇക്കൂട്ടത്തില്‍ ഒരു സ്റ്റോക്കാണ് ടാല്‍ബ്രോസ് ഓട്ടോമോട്ടീവ് കംപോണന്റ്‌സ് (NSE: TALBROAUTO).

ഇനിയും വാങ്ങാം

ബെഞ്ച്മാര്‍ക്ക് സൂചികകളെ വലിയ മാര്‍ജിനില്‍ പിന്നിലാക്കി നേട്ടം കൊയ്ത ആല്‍ഫ സ്റ്റോക്കാണിത്. വിഖ്യാത നിക്ഷേപകയായ ഡോളി ഖന്നയ്ക്കും വാഹന ഘടക നിര്‍മാണ കമ്പനിയായ ടാല്‍ബ്രോസില്‍ ഗൗരവമായ നിക്ഷേപമുണ്ട്.

സ്റ്റോക്ക് ഇനിയും വാങ്ങുന്നതുകൊണ്ട് കാര്യമുണ്ടോ? മള്‍ട്ടിബാഗര്‍ സ്‌റ്റോക്കുകള്‍ തിരിച്ചറിയുമ്പോഴേക്കും വൈകിപ്പോകുന്ന ചെറുകിട നിക്ഷേപകര്‍ പതിവ് സംശയം ആവര്‍ത്തിക്കുകയാണ്. വിപണി വിദഗ്ധരുടെ അഭിപ്രായത്തില്‍ ടാല്‍ബ്രോസ് ഓഹരികള്‍ ഇനിയും വാങ്ങാം. ഓഹരി വിപണിയില്‍ കമ്പനിയുടെ വില ഇനിയും കുതിക്കുമെന്നാണ് ഇവരുടെ നിരീക്ഷണം.

പ്രവചനം

അടുത്തിടെയാണ് ടാല്‍ബ്രോസ് ഓട്ടോമോട്ടീവ് കംപോണന്റ്‌സ് 385 രൂപയില്‍ ബ്രേക്കൗട്ട് കണ്ടെത്തിയത്. ഈ നിലയ്ക്ക് മുകളില്‍ തുടരെ ക്ലോസ് ചെയ്യാന്‍ ഓഹരികള്‍ക്ക് കഴിയുന്നുണ്ടുതാനും. അടുത്ത രണ്ടു മാസം കൊണ്ട് ടാല്‍ബ്രോസ് ഓട്ടോമോട്ടീവ് കംപോണന്റ്‌സിന്റെ വിപണി വില 450 രൂപയിലേക്ക് ചുവടുവെയ്ക്കുമെന്നാണ് ഈ രംഗത്തുള്ള വിദഗ്ധരുടെ പ്രവചനം.

 
നിർദേശം

ആഭ്യന്തര ബ്രോക്കറേജായ ചോയിസ് ബ്രോക്കിങ്ങിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സുമീത് ബഗാഡിയ സ്‌റ്റോക്കില്‍ നിക്ഷേപകര്‍ക്ക് നിര്‍ദേശം നല്‍കുന്നുണ്ട്.

'ക്ലോസിങ് അടിസ്ഥാനപ്പെടുത്തി 385 രൂപയില്‍ പുതിയ ബ്രേക്കൗട്ട് കുറിക്കാന്‍ ടാല്‍ബ്രോസ് ഓട്ടോമോട്ടീവ് കംപോണന്റ്‌സിന് സാധിച്ചിട്ടുണ്ട്. അടുത്ത ഒന്നോ രണ്ടോ മാസം കൊണ്ട് 430 രൂപ മുതല്‍ 450 രൂപ വരെ കമ്പനിയുടെ ഓഹരി വില ഉയരും. ഇപ്പോഴത്തെ നിലയില്‍ നിക്ഷേപകര്‍ക്ക് ഈ സ്റ്റോക്ക് വാങ്ങാം. 360 രൂപയില്‍ സ്റ്റോപ്പ് ലോസും കരുതണം', സുമീത് ബഗാഡിയ അറിയിക്കുന്നു.

 
ചാർട്ടിൽ

മറ്റൊരു ബ്രോക്കറേജായ എല്‍കെപി സെക്യുരിറ്റീസിന്റെ സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ് രോഹിത് സിംഗ്രിയും സമാനമായ നിലപാടാണ് പങ്കുവെയ്ക്കുന്നത്. 'പ്രതിമാസ ചാര്‍ട്ടില്‍ ശക്തമായ കപ്പ് ആന്‍ഡ് ഹാന്‍ഡില്‍ ബ്രേക്കൗട്ടാണ് ടാല്‍ബ്രോസ് ഓട്ടോമോട്ടീവ് കംപോണന്റ്‌സ് കാഴ്ച്ചവെക്കുന്നത്. ഹ്രസ്വകാലം തൊട്ട് ഇടക്കാലയളവില്‍ കമ്പനിയുടെ ഓഹരി വില 470 രൂപ നിലവാരത്തിലേക്ക് കുതിക്കും', രോഹിത് സിംഗ്രി പറയുന്നു.

 
വിപണി വില

ജിസിഎല്‍ സെക്യുരിറ്റീസിന്റെ വൈസ് ചെയര്‍മാന്‍ രവി സിംഗാളിന്റെ അഭിപ്രായത്തില്‍ പോസിഷണല്‍ നിക്ഷേപകര്‍ 370 രൂപ മുതല്‍ 390 രൂപ റേഞ്ചില്‍ ടാല്‍ബ്രോസ് ഓഹരികള്‍ വാങ്ങുന്നതാണ് ഉത്തമം. ഹ്രസ്വകാലം തൊട്ട് ഇടക്കാലത്തേക്കുള്ള ടാര്‍ഗറ്റ് വില 488 രൂപ.
ഈ വര്‍ഷമാദ്യം 149 രൂപയുണ്ടായിരുന്ന ടാല്‍ബ്രോസ് ഓട്ടോമോട്ടീവ് കംപോണന്റ്‌സിന്റെ ഇപ്പോഴത്തെ ഓഹരി വില 397.05 രൂപയാണ്. അതായത്, ഒരു വര്‍ഷം കൊണ്ട് 165 ശതമാനം നേട്ടം കമ്പനി നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കി.

 
വ്യാപാരം

ഇക്കാലയളവില്‍ നിഫ്റ്റി 24 ശതമാനവും സെന്‍സെക്‌സ് 22 ശതമാനവും വീതമാണ് ഉയര്‍ച്ച രേഖപ്പെടുത്തുന്നത്. തിങ്കളാഴ്ച്ചയും 1.40 ശതമാനം നേട്ടം കണ്ടെത്താന്‍ ടാല്‍ബ്രോസ് ഓഹരികള്‍ക്ക് കഴിഞ്ഞു. 395 രൂപയില്‍ തുടങ്ങിയ വ്യാപാരം ഒരുഘട്ടത്തില്‍ 408.35 രൂപ വരെയും ഉയര്‍ന്നതിന് ശേഷം 397.05 രൂപയില്‍ തിരശ്ശീലയിട്ടു.

 
ഉയർച്ചയും താഴ്ച്ചയും

കഴിഞ്ഞ 5 ദിവസം കൊണ്ട് 1.29 ശതമാനം വിലയിടിവ് സ്റ്റോക്ക് അറിയിക്കുന്നുണ്ട്. ഇതേസമയം, ഒരു മാസത്തെ കണക്കില്‍ 42.16 ശതമാനമാണ് ടാല്‍ബ്രോസ് ഓഹരികള്‍ മുന്നേറിയത്. ആറു മാസം മുന്‍പ് 278.80 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. ഈ വര്‍ഷം ഇതുവരെ 422 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 130.30 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 8.29. ഡിവിഡന്റ് യീല്‍ഡ് 0.50 ശതമാനം.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X