റിസർവ് ബാങ്കിന്റെ റിപ്പോ നിരക്ക് വർധനവ് നിക്ഷേപ പലിശ നിരക്കിൽ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. പല ബാങ്കുകളും ഘട്ടം ഘട്ടമായി ഒരു ശതമാനത്തോളം നിരക്ക് വർധനവ് വരുത്തി. എന്നാൽ ഇപ്പോഴും ബാങ്കുകളുടെ പലിശ നിരക്ക് പണപ്പെരുപ്പ നിരക്കിനേക്കാൾ താഴ്ന്നിരിക്കുകയാണ്. ഇത് ദീർഘകാലത്തിൽ നിക്ഷേപകർക്ക് ദേഷമുണ്ടാക്കുന്ന കാര്യമാണ്. ഇതിനാൽ പണപ്പെരുപ്പ നിരക്കിനേക്കാൾ ഉയർന്ന പലിശ നൽകുന്ന നിക്ഷേപങ്ങൾ തിരഞ്ഞെടുക്കണം.
ഉയർന്ന പലിശ തേടുന്നവർക്ക് പരിഗണിക്കാവുന്ന നിക്ഷേപങ്ങളിലൊന്നാണ് കമ്പനി നിക്ഷേപങ്ങൾ. സർക്കാർ, പൊതുമേഖലാ, സ്വകാര്യ കമ്പനികൾ നിക്ഷേപങ്ങൾ സ്വീകരിക്കാറുണ്ട്. ബാങ്കിനേക്കാൾ ഉയർന്ന പലിശ എന്നതാണ് ഇവയുടെ ഗുണം. 8.25 ശതമാനം വരെ പലിശ നൽകുന്ന നിക്ഷേപമാണ് തമിഴ്‌നാട് പവര്‍ ഫിനാന്‍സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍റേത്. സർക്കാർ കമ്പനിയെന്ന സുരക്ഷിതത്വത്തിനൊപ്പം ഉയർന്ന പലിശകൂടി ലഭിക്കുന്നു എന്ന മേന്മയും ഈ നിക്ഷേപത്തിനുണ്ട്.
ടിഎൻപിഎഫ്സി
തമിഴ്‌നാട് സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ബാങ്കിതകര ധനകാര്യ സ്ഥാപനമാണ് തമിഴ്‌നാട് പവര്‍ ഫിനാന്‍സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്. തമിഴ്‌നാട്ടിലെ വൈദ്യുതി, അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് ഫണ്ടിംഗ് ചെയ്യുന്ന കോര്‍പ്പറേഷനാണിത്.
11,69,170 നിക്ഷേപങ്ങളില്‍ നിന്നായി 39,031 കോടി രൂപ കമ്പനി സ്വീകരിച്ചിട്ടുണ്ട്. 1991 ല്‍ ആരംഭിച്ചത് മുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപമാണിത്. രണ്ട് തരത്തിലുള്ള നിക്ഷേപങ്ങളാണ് കോർപ്പറേഷൻ സ്വീകരിക്കുന്നത്. കാലാവധിയിൽ പലിശയും മുതലും തിരികെ ലഭിക്കുന്ന കുമുലേറ്റീവ് നിക്ഷേപവും ഇടവേളകളിൽ പലിശ ലഭിക്കുന്ന നോൺ കുമുലേറ്റീവ് നിക്ഷേപവും.
നോൺ കുമുലേറ്റീവ് സ്ഥിര നിക്ഷേപം
നോണ്‍ കുമുലേറ്റീവ് രീതിയില്‍ 24 മാസം മുതല്‍ 60 മാസത്തേക്കാണ് സ്ഥിര നിക്ഷേപം നടത്താന്‍ സാധിക്കുക. മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ മാസ പലിശ വാങ്ങാന്‍ സാധിക്കും. ചുരുങ്ങിയത് 2 ലക്ഷം രൂപയാണ് നിക്ഷേപിക്കേണ്ടത്.
ഇതിന് ശേഷം 1,000 രൂപയുടെ ഗുണിതങ്ങളാക്കി നിക്ഷേപം ഉയര്‍ത്താം. 24 മാസത്തേക്ക് 7 ശതമാനവും 36, 48 മാസത്തേക്ക് 7.50 ശതമാനവും 60 മാസത്തേക്ക് 7.75 ശതമാനവും പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 24 മാസത്തേക്ക് 7.25 ശതമാനമാണ് പലിശ നിരക്ക്. 60 മാസത്തേക്ക് 8.25 ശതമാനം പലിശയും ലഭിക്കും.
കുമുലേറ്റീവ് സ്ഥിര നിക്ഷേപം
ക്യുമുലേറ്റീവ് സ്ഥിര നിക്ഷേപത്തില്‍ പലിശ റീഇന്‍വെസ്റ്റ് ചെയ്യുന്നതാണ് രീതി. കാലാവധിക്ക് ശേഷം നിക്ഷേപിച്ച തുകയും പലിശയും തിരികെ ലഭിക്കും. 12 മാസം മുതല്‍ 60 മാസത്തേക്കാണ് ക്യുമുലേറ്റീവ് രീതിയില്‍ നിക്ഷേപിക്കാന്‍ സാധിക്കുക. ചുരുങ്ങിയത് 2 ലക്ഷം രൂപ നിക്ഷേപം ആരംഭിക്കാം. 12 മാസത്തേക്ക് 6.75 ശതമാനം പലിശ ലഭിക്കും.
24 മാസത്തേക്ക് 7 ശതമാനവും 36, 48 മാസത്തേക്ക് 7.50 ശതമാനം പലിശയും 60 മാസത്തേക്ക് 7.75 ശതമാനം പലിശയും ലഭിക്കും. 12 മാസത്തെ നിക്ഷേപത്തിന് മുതിര്‍ന്ന പൗരന്മാര്‍ക്ക് 7 ശതമാനവും മറ്റുള്ള നിക്ഷേപങ്ങള്‍ക്ക് സാധാരണ നിക്ഷേപത്തേക്കാള്‍ 0.50 ശതമാനം അധിക നിരക്കും ലഭിക്കും.
കാല്‍ക്കുലേറ്റര്‍
10 ലക്ഷം രൂപ 5 വര്‍ഷത്തേക്ക് കുമുലേറ്റീവ് രീതിയില്‍ നിക്ഷേപിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ് 8.25 ശതമാനം പലിശയില്‍ 15,04,263 രൂപ കാലാവധിയില്‍ ലഭിക്കും. 48 മാസത്തേക്ക് നിക്ഷേപിച്ചാല്‍ 13,72,785 രൂപ ലഭിക്കും. 60 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് 60 മാസത്തേക്ക് 14,67,842 രൂപ ലഭിക്കും.
നോണ്‍ കുമുലേറ്റീവ് രീതിയില്‍ 24 മാസത്തേക്ക് നിക്ഷേപിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ത്രൈമാസത്തില്‍ 18,125 രൂപ ലഭിക്കും. 60 മാസത്തേക്ക് നിക്ഷേപിച്ചാല്‍ മാസത്തില്‍ 6,875 രൂപ പലിശ വാങ്ങാം. 60 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് 60 മാസത്തേക്ക് നിക്ഷേപിക്കുമ്പോള്‍ മാസത്തില്‍ 6,458 രൂപ ലഭിക്കും.
More From GoodReturns

എഫ്ഡി നിക്ഷേപങ്ങളിൽ 8% ലാഭം കൊയ്യാൻ ഈ വഴി നോക്കൂ

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

മുംബൈ-ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പർ: യാത്ര ഇനി അതിവേഗം

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ബെസ്കോം പവർകട്ട് ഇല്ല; ബംഗളൂരു നിവാസികൾക്ക് ഇന്ന് ആശ്വാസം

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications