ഇക്കാലത്ത് നിക്ഷേപത്തിനുള്ള വഴികള്‍ നിരവധിയാണ്.ഉയര്‍ന്ന ആദായം നല്കുന്ന നിക്ഷേപങ്ങള്‍ സജീവമാകുമ്പോള്‍ പരമ്പരാഗത നിക്ഷേപങ്ങള്‍ ഒന്ന് ഇടിയും. ഇതേ അവസ്ഥയിലാണ് സ്ഥിര നിക്ഷേപങ്ങള്‍. പണപ്പെരുപ്പം ഏഴ് ശതമാനത്തിലെത്തി നില്ക്കുന്ന കാലത്ത് അതിലും കുറഞ്ഞ പലിശ നിരക്ക് കാരണമാണ് പലരും സ്ഥിര നിക്ഷേപത്തില്‍ നിന്ന് പിന്മാറുന്നത്. എന്നാല്‍ വരുന്ന വാര്‍ത്തകള്‍ സ്ഥിര നിക്ഷേപത്തിന്റെ നല്ലകാലം തെളിഞ്ഞെന്നതിന്റെ സൂചനയാണ്. പലിശ നിരക്ക് ഓരോ മാസത്തിലും ഉയര്‍ന്നു വരുന്നത് നിക്ഷേപകരെ സംബന്ധിച്ച് സന്തോഷം നല്കുന്ന കാര്യമാണ്. ഇത്തരത്തില്‍ 8 ശതമാനത്തിന് മുകളില്‍ പലിശ നിരക്കെത്തിയ ഒരു സ്ഥിരനിക്ഷേപത്തെ പരിചയപ്പെടാം.
തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്പ്പറേഷൻ ലിമിറ്റഡ്
തമിഴ്നാട് സർക്കാറിന്റെ പൂർണ ഉടമസ്ഥതയിലുള്ള കമ്പനിയാണ് തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ഡവലപ്മെന്റ് ഫിനാന്‍സ് കോര്പ്പറേഷന് ലിമിറ്റഡ് അഥവ ടി.ടി.ഡി.എഫ്.സി. തമിഴ്നാട്ടിലെ പൊതുഗതാഗതസംവിധാനത്തിന് ആവശ്യമായ തുക കണ്ടെത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. 1975ൽ സ്ഥാപനം ആരംഭിച്ചത് മുതൽ ലാഭത്തിൽ പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനി ഗണത്തില്‍പ്പെടുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2022 മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രാകാരം 8011.75 കോടി രൂപയുടെ നിക്ഷേപം കമ്പനിയിലുണ്ട്. 2500 കോടിയാണ് കമ്പനിയുടെ മൂലധനം. ഇതില്‍ 2032 കോടി രൂ സംസ്ഥാന സർക്കാരിന്റേതാണ്.
രണ്ട് തരം നിക്ഷേപങ്ങളാണ് കമ്പനി സ്വീകരിക്കുന്നത്. പീരിയോഡിക്ക് ഇന്ററസ്റ്റ് പേയ്മെന്റ് സ്കീമും മണി മള്ട്ടിപ്ലര് സ്കീമും. മുതിര്‍ന്ന പൗരന്മാര്ക്ക് മാത്രമല്ല എല്ലാ തരം നിക്ഷേപകര്‍ക്കും 8 ശതമാനത്തിന് മുകളിൽ പലിശ രണ്ട് നിക്ഷേപങ്ങളിൽ നിന്നുമായി കമ്പനി നൽകുന്നുണ്ട്. ചെക്ക് വഴിയോ ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി, ഓണ്‍ലൈന്‍ വഴിയോ, നേരിട്ടെത്തിയോ നിക്ഷേപിക്കാം. പ്രായപൂർത്തിയാവാത്തവർക്ക് വേണ്ടി രക്ഷിതാക്കൾക്കും നിക്ഷേപം നടത്താം. മുതിര്‍ന്ന പൗരന്മാര് പ്രായപരിധി കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 58 വയസ് കഴിഞ്ഞവരെയാണ് മുതിർന്ന പൗരന്മാരായി കാണക്കാക്കുന്നത്.
പീരിയോഡിക്ക് ഇന്ററസ്റ്റ് പേയ്മെന്റ് സ്കീം
പീരിയോഡിക്ക് ഇന്ററസ്റ്റ് പേയ്മെന്റ് സ്കീം പ്രകാരം മാസ, ത്രൈമാസ, വര്‍ഷ കാലയളവില്‍ പലിശ ലഭിക്കും. 50,000രൂപയാണ് ചുരുങ്ങിയ നിക്ഷേപം. 24 മാസത്തേക്ക് ത്രൈമാസത്തില്‍ പലിശ വാങ്ങുന്ന സ്കീം തിരഞ്ഞെടുത്താൽ 7.25 ശതമാനമാണ് പലിശ ലഭിക്കും മുതിര്‍ന്ന പൗരന്മാര്ക്ക് 7.50 ശതമാനമാണ്. 36 മുതല്‍ 48 മാസത്തേക്കുള്ള നിക്ഷേപത്തില്‍ മാസത്തിലും ത്രൈമാസത്തിലും 7.75 ശതമാനം പലിശ ലഭിക്കും. വര്‍ഷത്തില്‍ 7.98 ശതമാനമാണ് പലിശ. മുതിര്‍ന്ന പൗരന്മാര്ക്ക് മാസത്തിലും ത്രൈമാസത്തിലും 8.25 ശതമാനവും വര്‍ഷത്തില്‍ 8.51 ശതമാവനവും ലഭിക്കും. 60 മാസത്തേക്കുള്ള നിക്ഷേപത്തിന് 8 ശതമാനം പലിശ ലഭിക്കും, വര്‍ഷത്തിലിത് 8.24 ശതമാനമാണ്. മുതിര്‍ന്ന പൗരമാര്‍ക്ക് 8.5 ശതമാനമാണ് പലിശ. വര്‍ഷത്തില്‍ പലിശ വാങ്ങുന്ന സ്കീം തിരഞ്ഞെടുത്താല്‍ 8.77 ശതമാനം പലിശ ലഭിക്കും. 50,000 രൂപ വാര്‍ഷിക പലിശയ്ക്ക് നിക്ഷേപിച്ചാല്‍ 20,600രൂപ പലിശയായി ലഭിക്കും. മുതിർന്ന പൗരന്മാർക്കിത് 21,925 രൂപയാണ്.
മണി മള്ട്ടിപ്ലര് സ്കീം
ത്രൈസമാത്തില് പലിശ കണക്കാക്കി കാലാവധിയില്‍ മുതലിനൊപ്പം ചേര്ക്കുന്നതാണ മണി മള്ട്ടിപ്ലര് സ്കീം. ചുരുങ്ങിയ നിക്ഷേപം 50,000 രൂപയാണ്. 12 മാസത്തേക്ക് 7.00ശതമാനമാണ് നിരക്ക്,. 24 മാസ കാലയളവില്‍ ഇത് 7.25ശതമാനവും. 36 മാസത്തേക്ക് 7.75 ശതമാനമാണ് പലിശ നിരക്ക്. 48 മാസത്തേക്ക 7.75 ശതമാനമാണ് പലിശ നിരക്ക. 60 മാസത്തേക്ക് 8.00 ശതമാനവും . മുതിര്‍ന്ന പൗരന്മാര്ക്ക് ഇതിലും ഉയര്‍ന്ന നിരക്ക് ലഭിക്കും. 12 മാസത്തേക്ക് വര്‍ഷത്തില്‍ 7.25ശതമാനവും 24 മാസത്തേക്ക് 7.50 ശതമാനവും 48 മാസത്തേക്ക് 8.25 ശതമാനവും 60 മാസത്തേക്ക് 8.50 ശതമാനവുമാണ് നിരക്ക്. 50,000 രൂപ 60 മാസസത്തേക്ക് നിക്ഷേപിക്കുന്നയാള്‍ക്ക് 24297 രൂപ രൂപ പലിശ ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
