എവിടെ നിക്ഷേപിക്കണം? ഓഹരി വിപണിയില്‍ പതിവായി മുഴങ്ങുന്ന ചോദ്യമാണിത്. മ്യൂച്വല്‍, പിഎംഎസ് ഫണ്ടുകളുടെ ഓഹരി തിരഞ്ഞെടുപ്പുകള്‍ ഒരുപരിധി വരെ ചെറുകിട നിക്ഷേപകരുടെ 'തലവേദന' കുറയ്ക്കാറുണ്ട്. പിഎംഎസ് ഫണ്ട് എന്നു കേള്‍ക്കുമ്പോള്‍ സംശയമുണ്ടോ? വന്‍കിട നിക്ഷേപകര്‍ക്കായി ഓഹരികള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ ആവിഷ്കരിക്കുന്ന പോര്‍ട്ട്ഫോളിയോ ഫണ്ടുകളാണിത്.
പരിചയസമ്പന്നരായ പ്രൊഫഷണല്‍ പോര്‍ട്ട്ഫോളിയോ മാനേജര്മാര്മാരാണ് പിഎംഎസ് ഫണ്ടുകളില്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കാറ്. വിദഗ്ധരായ അനലിസ്റ്റുകള്‍ ഉള്‍പ്പെടുന്ന ഗവേഷണ സംഘത്തിന്റെ പിന്തുണ ഫണ്ട് മാനേജര്‍മാര്‍ക്കുണ്ട്. നിലവില്‍ ഇന്ത്യയിലെ മുന്‍നിര പിഎംഎസ് ഫണ്ടുകളില്‍ അദാനി, ടാറ്റ ഗ്രൂപ്പ് സ്റ്റോക്കുകള്‍ക്ക് പ്രാതിനിധ്യം കൂടുതല്‍ കാണാം. ഈ അവസരത്തില്‍ പിഎംഎസ് ബാസാര്‍ സമാഹരിച്ച വിവരങ്ങള്‍ പ്രകാരം രാജ്യത്തെ മുന്‍നിര പിഎംഎസ് ഫണ്ടുകള്‍ കൈവശം വെയ്ക്കുന്ന സുപ്രധാന ഓഹരികള്‍ ഏതെല്ലാമെന്ന് ചുവടെ അറിയാം.
കെയര്‍ പോര്‍ട്ട്ഫോളിയോ - ഗ്രോത്ത് പ്ലസ് വാല്യു
നിക്ഷേപകര്‍ക്ക് പ്രതിമാസം 13.50 ശതമാനം ആദായം സമര്‍പ്പിക്കുന്ന പിഎംഎസ് ഫണ്ടാണ് കെയര്‍ പോര്‍ട്ട്ഫോളിയോ - ഗ്രോത്ത് പ്ലസ് വാല്യു. അതിവേഗം ആധികാരികമായ ബിസിനസ് വളര്‍ച്ച കുറിക്കുന്ന സ്മോള്‍-കാപ്പ് കമ്പനികള്‍ക്ക് ഫണ്ട് പ്രാമുഖ്യം കല്പ്പിക്കുന്നു. ജെകെ പേപ്പര്‍ (11.26 ശതമാനം), കോസ്മോ ഫിലിംസ് (7.75 ശതമാനം), ടാറ്റ സ്റ്റീല്‍ (7.71 ശതമാനം), തിരുമാലൈ കെമിക്കല്‍സ് (7.29 ശതമാനം), എല്‍ടി ഫൂഡ്സ് (6.94 ശതമാനം) എന്നീ ഓഹരികളാണ് കെയര്‍ പോര്‍ട്ട്ഫോളിയോ ഗ്രോത്ത് വാല്യു ഏറ്റവുമധികം നിക്ഷേപം നടത്തിയിട്ടുള്ളത്.
അബാന്‍സ് - സ്മാര്‍ട്ട് ബീറ്റ പോര്‍ട്ട്ഫോളിയോ
പ്രതിമാസം 10.53 ശതമാനം റിട്ടേണ്‍ അബാന്‍സ് സ്മാര്‍ട്ട് ബീറ്റ പോര്‍ട്ട്ഫോളിയോ സമര്‍പ്പിക്കുന്നുണ്ട്. ഫണ്ട് പ്രധാനമായും മിഡ്-കാപ്പിലും സ്മോള്‍-കാപ്പിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അദാനി ടോട്ടല്‍ ഗ്യാസ് (15.41 ശതമാനം), ടാറ്റ എലക്സി (14.37 ശതമാനം), എസ്ആര്‍എഫ് (11.69 ശതമാനം), ലോറസ് ലാബ്സ് (9.51 ശതമാനം), മൈന്‍ഡ്ട്രീ (9.39 ശതമാനം) എന്നീ ഓഹരികളിലാണ് അബാന്‍സ് സ്മാര്‍ട്ട് ബീറ്റ പോര്‍ട്ട്ഫോളിയോ ഫണ്ട് ഏറ്റവുമധികം നിക്ഷേപം വകയിരുത്തിയിട്ടുള്ളത്.
നയന്‍ റിവഴ്സ് - ഓറം സ്മോള്‍ കാപ്പ്
2021 -ലാണ് നയന്‍ റിവഴ്സ് ഓറം സ്മോള്‍ കാപ്പ് ഫണ്ട് സ്ഥാപിതമായത്. പേരു സൂചിപ്പിക്കുന്നതുപോലെ 5,000 കോടി രൂപയ്ക്ക് താഴെ വിപണി മൂല്യമുള്ള സ്മോള്‍-കാപ്പ് ഓഹരികളില്‍ ഫണ്ട് ശ്രദ്ധ ചെലുത്തുന്നു. 12 മുതല്‍ 15 സ്റ്റോക്കുകള്‍ വരെ ഇവരുടെ പോര്‍ട്ട്ഫോളിയോയില്‍ ഇടംപിടിക്കുന്നുണ്ട്. നിലവില്‍ ഇന്റലക്ട് ഡിസൈന്‍ അറീന (15 ശതമാനം), ആസ്ട്ര മൈക്രോവേവ് പ്രോഡക്ട്സ് (7.54 ശതമാനം), പ്രാജ് ഇന്‍ഡസ്ട്രീസ് (7.19 ശതമാനം), പോളി മെഡിക്യൂര്‍ (6.84 ശതമാനം), തേജസ് നെറ്റ്വര്‍ക്ക്സ് (5 ശതമാനം) എന്നീ ഓഹരികളാണ് നയന്‍ റിവഴ്സ് ഓറം സ്മോള്‍ കാപ്പ് ഏറ്റവുമധികം നിക്ഷേപം നടത്തിയിട്ടുള്ളത്.
ഇന്‍വെസ്കോ - കാറ്റര്‍പില്ലര്‍
മിഡ്-കാപ്പിലും സ്മോള്‍-കാപ്പിലും നോട്ടമുറപ്പിക്കുന്ന പിഎംഎസ് ഫണ്ടാണ് ഇന്‍വെസ്കോ കാറ്റര്‍പില്ലര്‍. സുസ്ഥിരമായ വളര്‍ച്ച കുറിക്കുന്ന കമ്പനികള്‍, സെക്ടറില്‍ മേല്‍ക്കൈ കയ്യടക്കുന്ന കമ്പനികള്‍, ലാര്‍ജ്-കാപ്പ് കമ്പനികള്‍ കടന്നുചെല്ലാത്ത ബിസിനസുകള്‍ എന്നിവയില്‍ ഫണ്ട് പ്രത്യേക താത്പര്യം കാട്ടാറുണ്ട്. 9.46 ശതമാനമാണ് ഈ പോര്‍ട്ട്ഫോളിയോ ഫണ്ട് നല്കുന്ന പ്രതിമാസ റിട്ടേണ്‍ നിരക്ക്. ടാറ്റ എലക്സി (7.33 ശതമാനം), ടാറ്റ മോട്ടോര്‍സ് (6.38 ശതമാനം), ടീംലീസ് സര്‍വീസസ് (5.94 ശതമാനം), സുന്ദരം ഫാസ്റ്റനേഴ്സ് (5.57 ശതമാനം), ഭാരത് ഇലക്ട്രോണിക്സ് (5.52 ശതമാനം) എന്നീ ഓഹരികളിലാണ് ഇന്‍വെസ്കോ - കാറ്റര്‍പില്ലര്‍ ഏറ്റവുമുയര്‍ന്ന നിക്ഷേപം വകയിരുത്തിയിട്ടുള്ളത്.
ആനന്ദ് രാത്തി - ഡെസീനിയം ഒപ്പര്‍ച്യൂണിറ്റി
പ്രതിമാസം 9.4 ശതമാനം റിട്ടേണ്‍ നിരക്ക് കുറിക്കുന്ന മുന്‍നിര പിഎംഎസ് ഫണ്ടാണ് ആനന്ദ് രാത്തി ഡെസീനിയം ഒപ്പര്‍ച്യൂണിറ്റി. ഗ്രീന്‍പാനല്‍ ഇന്‍ഡസ്ട്രീസ് (8.48 ശതമാനം), സോളാര്‍ ഇന്‍ഡസ്ട്രീസ് ഇന്ത്യ (6.64 ശതമാനം), ഒബറോയി റിയല്‍റ്റി (6.46 ശതമാനം), ഭാരത് ഇലക്ട്രോണിക്സ് (6.39 ശതമാനം), ക്രാഫ്റ്റ്സ്മാന്‍ ഓട്ടോമേഷന്‍ (5.97 ശതമാനം) എന്നീ ഓഹരികളില്‍ ഫണ്ട് ഏറ്റവുമധികം നിക്ഷേപം നടത്തിയിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
