നിക്ഷേപത്തിൽ റിസ്കും ആദായവും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെയാണ്. റിസ്കെടുത്താൽ മികച്ച ആദായം പ്രതീക്ഷിക്കാം. ഇക്വിറ്റിയിൽ നേരിട്ട് നിക്ഷേപിക്കാൻ സാമ്പത്തിക വിശകലനത്തിലുള്ള പരിചയ കുറവോ സമയ കുറവോ അലട്ടുന്നുണ്ടെങ്കിൽ മ്യൂച്വൽ ഫണ്ടാണ് ഇതിന് ഉത്തരം. പ്രൊഫഷണൽ ഫണ്ട് മാനേജർമാർ നിയന്ത്രിക്കുന്നതിനാൽ സാങ്കതികമായ വിഷയങ്ങളില്ലാതെ നിക്ഷേപിക്കാം. ദീർഘകാല ലക്ഷ്യത്തോടെ സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ വഴി നിക്ഷേപിക്കുകയാണെങ്കിൽ നഷ്ട സാധ്യതയും കുറയ്ക്കാം.
മ്യൂച്വൽ ഫണ്ടിൽ വിവിധ തരം സ്കീമുകളിൽ വിവിധ തരം ഫണ്ടുകൾ വിപണിയിലുണ്ട്. ഇത്തരത്തിൽ ബാങ്കിങ്-ഫിനാൻഷ്യൽ സർവീസസ് സെക്ടറുകളിൽ നിക്ഷേപം നടത്തുന്ന ഒരു സെക്ടറൽ ഫണ്ടാണ് ടാറ്റ ബാങ്കിങ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് ഫണ്ട്. ദീർഘകാലത്തിനിടെ മികച്ച പ്രകടനം ഫണ്ട് കാഴ്ചവെച്ചിട്ടുണ്ട്. 2015 ഡിസംബർ 28 ന് ആരംഭിച്ച ഫണ്ട് 7 വർഷം പൂർത്തിയാക്കാൻ ഒരുങ്ങുമ്പോൾ തന്നെ 13.57 ശതമാനം സിഎജിആർ വളർച്ച നേടി. ഫണ്ടിന്റെ വിശദാംശങ്ങളും പ്രകടനവും വിലയിരുത്താം.
ടാറ്റ ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസ് ഫണ്ട്
2022 ഒക്ടോബർ ഒന്നിനുള്ള ടാറ്റ ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസ് ഫണ്ടിന്റെ നെറ്റ് അസറ്റ് വാല്യു 32.25 രൂപയാണ്. 2022 ഒക്ടോബർ 31 ന് ഫണ്ടിന്റെ എയുഎം 1196.24 കോടി രൂപയാണ്. നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ് ടിആർഐ ഇൻഡക്സിനെതിരയാണ് ഫണ്ട് ബെഞ്ച് മാർക്ക് ചെയ്തിരിക്കുന്നത്. ടാറ്റ ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസ് ഫണ്ട് ഡയറക്ട് പ്ലാനിന്റെ ചെലവ് അനുപാതം 0.61 ശതമാനവും റെഗുലർ ഫണ്ടിന്റേത് 2.31 ശതമാനവുമാണ്. സെക്ടറൽ ഫണ്ടായതിനാൽ ഉയർന്ന റിസ്കുള്ള ഫണ്ടാണിത്.

പ്രകടനം
1 വര്‍ഷത്തെ എസ്‌ഐപി നിക്ഷേപത്തില്‍ ടാറ്റ ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസ് ഫണ്ട് 20.42 ശതമാനത്തിന്റെ നേട്ടം നല്‍കി. 10,000 രൂപയുടെ മാസ എസ്‌ഐപി വഴി 1.32 ലക്ഷം രൂപ നേടാനായി. 1.20 ലക്ഷത്തിന്റെ നിക്ഷേപത്തില്‍ നിന്നാണ് ഈ നേട്ടം. മൂന്ന് വര്‍ഷത്തേക്ക് എസ്‌ഐപി വഴി 3.60 ലക്ഷം രൂപ നിക്ഷേപിച്ചൊരാള്‍ക്ക് 4.63 ലക്ഷം രൂപ നേടാനായി. 17.09 ശതമാനത്തിന്റെ നേട്ടം സ്വന്തമാക്കി.
അഞ്ച് വര്‍ഷത്തെ എസ്‌ഐപി വഴി നിക്ഷേപിച്ച 6 ലക്ഷം രൂപ 8.37 ലക്ഷം രൂപയായി വളര്‍ന്നു. ഏഴ വര്‍ഷത്തെ 8.20 ലക്ഷം രൂപയുടെ നിക്ഷേപം 13.13 ലക്ഷം രൂപുയിലെത്തിച്ചു. 13.57 ശതമാനം ലാഭം ഇക്കാലയളില്‍ നല്‍കിയിട്ടുണ്ട്.
Also Read: 5 ലക്ഷം കയ്യിലുണ്ടെങ്കിൽ എങ്ങനെ ലാഭകരമായി നിക്ഷേപിക്കാം; പുത്തൻ വഴികൾ അറിഞ്ഞിരിക്കാം
ഫണ്ടിന്റെ നിക്ഷേപം
ടാറ്റ ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസ് ഫണ്ട് സെക്ടറൽ ഫണ്ടായതിനാൽ 80 ശതമാനത്തോളം നിക്ഷേപവും ഫിനാൻഷ്യൽ സ്ഥാനങ്ങളുടെ ഓഹരികളിലാണ്. ബാങ്കുകൾ, ക്യാപിറ്റൽ മാർക്കറ്റ്, ഫിനാൻഷ്യൽ, ഇൻഷുറൻസ് സെക്ടറുകളിലാണ് ഫണ്ടിന്റെ അലോക്കേഷൻ കൂടുതലുമുള്ളത്.
ഐ.സി.ഐ.സി.ഐ. ബാങ്ക്, എച്ച്.ഡി.എഫ്.സി. ബാങ്ക്, ആക്‌സിസ് ബാങ്ക്, എസ്.ബി.ഐ., എച്ച്.ഡി.എഫ്.സി. ലിമിറ്റഡ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, കരൂർ വൈശ്യ ബാങ്ക്, ഐ.ഡി.എഫ്.സി. ഫസ്റ്റ് ബാങ്ക്, ആർബിഎൽ ബാങ്ക്, എസ്ബിഐ കാർഡ്സ് ആൻഡ് പെയ്മെന്റ് സർവീസ് എന്നിവയാണ് ഫണ്ടിന്റെ മികച്ച 10 നിക്ഷേപങ്ങൾ. 72.99 ശതമാനം നിക്ഷേപവും ലാർജ് കാപ് ഓഹരികളിലും 8.70 ശതമാനം മിഡ് കാപ് ഓഹരികളിലും 18.31 ശതമാനം സ്മോൾ കാപ് ഓഹരികളിലുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.