4 ലക്ഷത്തിന് പാര്‍ലെ വാങ്ങിയ ബിസ്ലരി; കുപ്പിവെള്ള വിപണിയിലെ രാജാവ് ഇനി ടാറ്റയുടെ കയ്യിലേക്കോ?

1965 ൽ കാലത്ത് ഇന്ത്യയിൽ കുപ്പിവെള്ള ബിസിനസ് ആരംഭിക്കുക എന്നത് റിസ്കുള്ളൊരു ആശയമായി തോന്നാം. കുടിവെള്ളം പണം കൊടുത്ത് വാങ്ങാൻ ഇന്ത്യക്കാർക്ക് സാമ്പത്തിക ശേഷിയില്ലാത്ത കാലത്ത്, കുടിവെള്ളം സമൃദ്ധമായി ലഭിക്കുകയും ചെയ്യുമ്പോൾ എങ്ങനെയാണ് ബിസിനസ് വിജയിക്കുക?. അതേ ചിന്തയായിരുന്നു 1965 ൽ ഖുഷ്രു സന്‍തൂക്കും ഇറ്റലിക്കാരനായ ഡോ. റോസിയും ചേർന്ന് മുംബൈയിലെ താനെയിൽ ആദ്യ ബിസ്ലരി വാട്ടർ പ്ലാന്റ് ആരംഭിക്കുമ്പോൾ ഉയർന്ന ചോദ്യം.

മണ്ടൻ ആശയമെന്ന് പലരും വിമർശിച്ചെങ്കിലും ഇരുവരും കമ്പനിയുമായി മുന്നോട്ട് പോയി. ഒരുഘട്ടത്തിൽ പാർലെ 4 ലക്ഷം രൂപയ്ക്ക് വാങ്ങിയ ബിസ്ലരി കമ്പനിയിലേക്ക് ടാറ്റയുടെ കണ്ണ് എത്തിയിരിക്കുന്നു എന്നാണ് പുതിയ വാർത്തകൾ. ബിസ്ലരിയുടെ തുടക്കവും ഇന്ത്യയിലെ പാക്ക്ഡ് വാട്ടർ മാർക്കറ്റിലെ ഒന്നാമനായി വളർന്ന കഥയും നോക്കാം.

മദ്യത്തിന് മറുമരുന്ന്- ബിസ്ലരി

മദ്യത്തിന് മറുമരുന്ന്- ബിസ്ലരി

1851 ല്‍ സിഗ്നോര്‍ ഫെലിസ് ബിസ്ലരി എന്ന ഇറ്റാലിയൻ ബിസിനസുകാരനും രസതന്ത്രജ്ഞനുമാണ് വടക്കന്‍ ഇറ്റാലിയിലെ വെറോലാനോവയില്‍ ബിസ്ലരി കമ്പനി ആരംഭിക്കുന്നത്. മദ്യത്തിനുള്ള പ്രതിവിധിയായി ഔഷധ മരുന്നും ഇരുമ്പ ലവണങ്ങള്‍ അടങ്ങിയ പാനീയമായിരുന്നു തുടക്കത്തില്‍ ബിസ്ലരി.

1921 ല്‍ ഫെലിസ് ബിസ്ലരിയുടെ മരണ ശേഷം കുടുംബ സുഹൃത്തായ ഡോ. റോസി കമ്പനിയുടെ ചുമതലക്കരനായി മാറിയതോടെയാണ് കമ്പനി വികസിപിക്കുന്നത്. ഡോ.റോസിയുടെ സുഹൃത്തായ ഖുഷ്രു സന്‍തൂക്ക് എന്ന ഇന്ത്യൻ വക്കീലിന്റെ സഹായത്തോടെയാണ് 1965 ൽ ബിസ്ലരി ഇന്ത്യയിലേക്ക് എത്തുന്നത്. 

ഖുഷ്രു സന്‍തൂക്ക്

ഇന്ത്യ സ്വതന്ത്യം നേടിയ കാലത്ത് രാജ്യത്തിന് വ്യവസായങ്ങൾ ആവശ്യമായ കാലത്താണ് ഖുഷ്രു സന്‍തൂക്ക് ബിസ്ലരിയുമായി രാജ്യത്തെത്തുന്നത്. വരും കാലത്ത് കുപ്പിവെള്ള വ്യാപാരം വിജയകരമാകുമെന്ന പ്രതീക്ഷയിലാണ് ബിസ്ലരി ഇന്ത്യയിൽ പ്ലാന്റ് തുടങ്ങുന്നത്. അക്കാലത്ത് രാജ്യത്ത് ജലലഭ്യത വേണ്ടപോലെ ഉണ്ടായിരുന്നെങ്കിലും ശുദ്ധജലത്തിന്റെ അഭാവം അദ്ദേഹം തിരിച്ചറിഞ്ഞു. ഇങ്ങനെയാണ് 1965 ൽ ഡോ. റോസിക്കും ഖുഷ്രൂസന്‍തൂക്കും ചേർന്ന് ബിസ്ലരിയുട ആദ്യ വാട്ടര്‍ പ്ലാന്‍റ് മുംബൈയിലെ താനെയില്‍ ആരംഭിക്കുന്നത്. 

ഗുണനിലവാരം

സാമ്പത്തിക തലസ്ഥാനമായ മുംബൈയിലടക്കം കുടിവെള്ളത്തിന്റെ ​ഗുണനിലവാരം മോശമായിരന്നു. ഇതിനോട് പൊരുത്തപ്പെടാൻ സാധിക്കാതിരുന്ന പണക്കാരെയും വിദേശ ടൂറിസ്റ്റുകളെയുമാണ് ബിസ്ലരി ലക്ഷ്യം വെച്ചത്. അങ്ങനെ താനെയിലെ പ്ലാന്റിൽ നിന്നിറങ്ങിയ ബിസ്ലരി സോഡ, ബിസ്ലരി മിനറല്‍ വാട്ടര്‍ എന്നി ഉത്പ്പന്നങ്ങൾ രാജ്യത്തെ 5 സ്റ്റാര്‍ ഹോട്ടലുകളിലും ചെലവേറിയ റസ്‌റ്റോറന്‍റകളിലെ തീൻമേശയിലും ഇടംപിടിച്ചു. 

4 ലക്ഷത്തിന്റെ ഡീൽ

4 ലക്ഷത്തിന്റെ ഡീൽ

ചുരുങ്ങിയ ഉപഭോക്താക്കളുമായി അധിക കാലം പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ലെന്ന തിരിച്ചറിവിലാണ് സാധാണക്കാരിലേക്ക് ഇറങ്ങാന്‍ ബിസ്ലരി തീരുമാനിക്കുന്നത്. ബിസ്ലറിയുടെ വില്പന തീരുമാനം വന്നയുടനെ പാർലെ ഉടമകളായ 'ചൗഹാന്‍ ബ്രദേഴ്സി' ഡീലുറപ്പിച്ചു. ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച 4 വർഷത്തിന് ശേഷം 1969-ല്‍ ബിസ്ലരിയെ രമേഷ് ചൗഹാന്‍ 4 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി. പാര്‍ലെ കുടുംബത്തിലേക്ക് ബിസ്ലരി എത്തിയതോടെ 1969 തില്‍ തന്നെ വ്യത്യസ്ത ഉത്പ്പന്നങ്ങള്‍ വിപണിയിലേക്കെത്തി.

പാര്‍ലെ

സോഫ്റ്റ് ഡ്രിംഗ്‌സും സോഡയും പാര്‍ലെ വിപണിയിലെത്തിച്ചു. കാര്‍ബണേറ്റഡ്, നോണ്‍-കാര്‍ബണേറ്റഡ് മിനറല്‍ വാട്ടര്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലാണ് പാർലെ ഉത്പ്പന്നങ്ങൾ വിപണിയിലെത്തിച്ചത്. രാജ്യത്തെ കുപ്പിവെള്ള വിപണിയിൽ 60 ശതമാനവും ഇന്ന് ബിസ്ലരിക്ക് കീഴിലാണ്. കൊക്കകോളയുടെ കൈന്‍ലി, പെപ്‌സിക്കോയുടെ അക്വഫിന എന്നിവയും തദ്ദേശിയ ബ്രാൻഡുകളും ഇന്നും ബിസ്ലരിക്ക് പിന്നിലാണ്.

ടാറ്റയുടെ ലക്ഷ്യം

ടാറ്റയുടെ ലക്ഷ്യം

ബിസ്ലരി ഇന്റര്‍നാഷണിന്റെ ഓഹരികൾ ടാറ്റ ഗ്രൂപ്പ് ഓഹരി വാങ്ങാനുള്ള നീക്കം നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ടാറ്റ കണ്‍സ്യൂമര്‍ ബിസിനസിന്റെ വിപുലീരണ ഭാഗമായാണ് പുതിയ നീക്കം. ടാറ്റ കൺസ്യൂമർ പ്രൊഡക്ട് വഴിയാണ് ഓങരി ഏറ്റെടുക്കലിനുള്ള നീക്കങ്ങൾ തുടങ്ങിയത്. ചർച്ച പ്രാരംഭ ഘട്ടത്തിലാണെങ്കിലും ബിസ്ലരിയുമായുള്ള ഡീൽ നടക്കുകയാണെങ്കിൽ അതിവേഗ വളരുന്ന കുപ്പിവെള്ള വിപണിയിൽ ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡിന് വലിയ നേട്ടമുണ്ടാക്കാനാകും.

രാകേഷ് ചൗഹാന്‍

ബ്രാന്‍ഡിനെ പ്രമോട്ട് ചെയ്യുകയും വികസിപ്പിക്കകയും ചെയ്യുന്ന ഇന്ത്യന്‍ കമ്പനികൾക്ക് മത്രമെ വില്പയുണ്ടകുവെന്ന് നേരത്ത രാകേഷ് ചൗഹാന്‍ പറഞ്ഞിരുന്നു. ഇത് ടാറ്റയ്ക്ക് അനുകൂലമായേക്കാം. 1993-ല്‍ പാർലെയ്ക്ക് കീഴിൽ വിജയകരമായി പ്രവർത്തിച്ച തംസ് അപ്പ്, ലിംക, ഗോള്‍ഡ് സ്‌പോട്ട് എന്നിവ രാകേഷ് ചവാൻ 60 മില്യണ്‍ ഡോളറിന് കൊക്കകോളയ്ക്ക് വിറ്റിരുന്നു.

വേദിക ഹിമാലയന്‍ സ്പ്രിംഗ് വാട്ടര്‍

മിനറല്‍ വാട്ടറിന് പുറമെ, ബിസ്ലരി ഇന്റര്‍നാഷണല്‍ പ്രീമിയം, വേദിക ഹിമാലയന്‍ സ്പ്രിംഗ് വാട്ടര്‍ എന്നിവയും കമ്പനി വില്ക്കുന്നുണ്ട്. കാര്‍ബണേറ്റഡ് പാനീയങ്ങളായ ലിമോനാറ്റ, സ്പൈസി, സോഡ എന്നിവയും ബിസ്ലിരിക്ക് കീവിലാണ്. രാജ്യത്തും അയൽ രാജ്യത്തുമായി 150 പ്ലാന്റുകളും 4000 വിതരണക്കാരുമുള്ള ബിസ്ലരിക്ക് വിദേശത്തടക്കം വിപണിയുണ്ട്. 

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X