കോവിഡ് പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വന്നപ്പോഴാണ് സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള തൊഴില്‍ദാതാക്കള്‍ സ്വന്തം ജീവനക്കാരെ 'വര്‍ക്ക് ഫ്രം ഹോം' രീതിയിലൂടെ പുനര്‍വിന്യസിച്ചത്. എന്നാല്‍ കോവിഡ് വെല്ലുവിളിയെ അതിജീവിച്ച് ലോകം മുന്നോട്ട് കുതിക്കാന്‍ ആരംഭിച്ചെങ്കിലും ജീവനക്കാരെ പൂര്‍ണമായും ഓഫീസിലേക്ക് തിരികെ വിളിക്കാന്‍ എല്ലാ കമ്പനികളും തയ്യാറായിട്ടില്ല. തുടര്‍ന്നും ഓഫീസിലും വീട്ടിലും ഇരുന്നുള്ള മിശ്ര തൊഴില്‍ സംസ്കാരം ഇവിടെ നിലനില്‍ക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം ഈ പുതിയ തൊഴില്‍ രീതിയുടെ നേട്ടം കൊയ്യുന്ന കമ്പനിയാണ് ടാറ്റ കമ്മ്യൂണിക്കേഷന്‍. സോഫ്റ്റ്വേര്‍ അധിഷ്ഠിത ശൃംഖലകളിലൂടെ ഡിജിറ്റല്‍ സേവനങ്ങള്‍ നല്കുന്ന ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനിയാണ് ടാറ്റ കമ്മ്യൂണിക്കേഷന്‍. 2002-ല്‍ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവത്കരിച്ച വിഎസ്എന്എല് ആണ് 2007-ല്‍ പേര് മാറ്റി ടാറ്റ കമ്മ്യൂണിക്കേഷന്‍ (BSE: 500483, NSE : TATACOMM) എന്നായത്. കഴിഞ്ഞ 2 വര്‍ഷ കാലയളവില്‍ 350 ശതമാനത്തോളം നേട്ടം ടാറ്റ കമ്മ്യൂണിക്കേഷന്‍ ഓഹരികള്‍ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.
ടാറ്റ കമ്മ്യൂണിക്കേഷന്‍
സോഫ്റ്റ്വേര്‍ അധിഷ്ഠിത ശൃംഖലകളുടെ പ്ലാറ്റ്ഫോമുകളായ ഈഥര്‍നെറ്റ്, എസ്ഡി-ഡബ്ല്യൂഎഎന്‍, കണ്ടന്റ് ഡെലിവറി നെറ്റ്വര്‍ക്ക് (CDNs), ഇന്റര്‍നെറ്റ്, മള്‍ട്ടിപ്രോട്ടോക്കോള്‍ ലേബല്‍ സ്വിച്ചിങ് (MPLS) എന്നീ ഡിജിറ്റല്‍ സേവനങ്ങള്‍ നല്കുന്ന ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനിയാണ് ടാറ്റ കമ്മ്യൂണിക്കേഷന്‍. സമുദ്രത്തിന് അടിയിലൂടെ 5 ലക്ഷത്തിലധികം കിലോമീറ്ററും ഭൗമോപരിതലത്തിലൂടെ 2.1 ലക്ഷം കിലോമീറ്റര്‍ ദൂരത്തിലും ഫൈബര്‍ ശൃംഖല സജ്ജമാക്കിയിട്ടുണ്ട്. 190-ലേറെ രാജ്യങ്ങളിലും സാന്നിധ്യം. ഫോര്‍ച്യൂണ്‍-500 പട്ടികയില്‍ ഉള്‍പെട്ട 300 കമ്പനികള്‍ക്കും സേവനം നല്കുന്നു.
ഓഹരി വിശദാംശം
ടാറ്റ കമ്മ്യൂണിക്കേഷന്റെ ഓഹരികളില്‍ 58.86 ശതമാനവും ടാറ്റ ഗ്രൂപ്പിന്റെ കൈവശമാണ്. ഇതില്‍ 4.96 ശതമാനം ഏറെ നാളായി ഈട് നല്‍കിയിരിക്കുകയാണ്. വിദേശ നിക്ഷേപകര്‍ക്ക് 17.88 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 12.93 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.97 ശതമാനമാണ്.
ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ ഓഹരികളുടെ ശരാശരി പിഇ അനുപാതം 27.06 മടങ്ങിലായിരിക്കുമ്പോള്‍ ടാറ്റ കമ്മ്യൂണിക്കേഷന്റേത് 17.29 നിരക്കിലാണെന്നതും ശ്രദ്ധേയം. നിലവില്‍ കമ്പനിയുടെ വിപണിമൂല്യം 29,892 കോടിയാണ്.
സാമ്പത്തികം
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍ നേടിയ വരുമാനം 4,311 കോടിയാണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 5 ശതമാനം വര്‍ധനയാണ്. ജൂണ്‍ പാദത്തിലെ അറ്റാദായം 544 കോടിയിലേക്കെത്തി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അറ്റാദായത്തില്‍ 84 ശതമാനം വര്‍ധന രേഖപ്പെടുത്തി.
അതേസമയം പയട്രോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ടാറ്റ കമ്മ്യൂണിക്കേഷന്റെ സാമ്പത്തിക സ്ഥിതി ശക്തമായ (piotroski Score: 7) നിലയിലാണ്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ കമ്പനിയുടെ വരുമാനം 1 ശതമാനവും പ്രവര്‍ത്തന ലാഭം 15.5 ശതമാനം വീതവും വര്‍ധന രേഖപ്പെടുത്തി.
അനുകൂല ഘടകം
ആഗോളതലത്തില്‍ തന്നെ വ്യവസായ, വാണിജ്യ ലോകത്ത് അതിവേഗം വ്യാപരിക്കുന്ന ഡിജിറ്റല്‍വത്കരണം ഭാവിയിലും വളരാനുള്ള മികച്ച അവസരമാണ് ടാറ്റ കമ്മ്യൂണിക്കേഷന്‍ കമ്പനിക്ക് തുറന്നിടുന്നത്. അടുത്ത 5 വര്‍ഷത്തേക്ക് കമ്പനിയുടെ പ്രഖ്യാപിത വളര്‍ച്ചാ ലക്ഷ്യം 15-20 ശതമാനം നിരക്കിലാണെന്നതും ആകര്‍ഷകമാണ്. കമ്പനിയുടെ വളര്‍ച്ച ഭാവിയിലും നയിക്കുന്നത് ക്ലൗഡ്, എഡ്ജ്, സെക്യൂരിറ്റി വിഭാഗങ്ങളിലും ഉപകമ്പനിയായ നെറ്റ്ഫൗണ്ട്രിയുടേയും മികച്ച പ്രകടനങ്ങളാവും.
കൂടാതെ ഇന്റര്‍നൈറ്റ് ഓഫ് തിങ്സ് (IoT) മേഖലയിലെ ഉയര്‍ന്ന വിപണി വിഹിതവും ടാറ്റ കമ്മ്യൂണിക്കേഷന്‍ അനുകൂലമാണ്. ഈയൊരു പശ്ചാത്തലത്തില്‍ അടുത്ത 4-5 വര്‍ഷത്തേക്ക് കമ്പനി 15-25 ശതമാനം നിരക്കില്‍ വളരുമെന്നാണ് ഐസിഐസിഐ ഡയറക്ടിന്റെ അനുമാനം.
വ്യാഴാഴ്ച രാവിലെ 1,050 രൂപ നിലവാരത്തിലാണ് ടാറ്റ കമ്മ്യൂണിക്കേഷന്‍ ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരിയില്‍ 11 ശതമാനത്തോളം മുന്നേറ്റം രേഖപ്പെടുത്തി. എങ്കിലും ഈ വര്‍ഷം ഇതുവരെയായി ഓഹരിയില്‍ 29 ശതമാനം ഇടിവുണ്ടായിട്ടുണ്ട്.
അതേസമയം 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 1,592 രൂപയും താഴ്ന്ന വില 856 രൂപയുമാണ്. സമീപ ഭാവിയിലേക്ക് വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍ ഓഹരിക്ക് നിര്‍ദേശിച്ച ലക്ഷ്യവില ചുവടെ ചേര്‍ക്കുന്നു.
ലക്ഷ്യവില
- ഐസിഐസിഐ ഡയറക്ട്- സമീപ കാലയളവില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍ ഓഹരികള്‍ 1,260 രൂപയിലേക്ക് ഉയരാമെന്ന് ബ്രേക്കറേജ് സ്ഥാപനം സൂചിപ്പിച്ചു. ഇത് ഓഹരിയുടെ വിപണി വിലയേക്കാള്‍ 20 ശതമാനം മുകളിലാണ്.
- എംകെ ഗ്ലോബല്‍- ഇടക്കാലയളവില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍ ഓഹരി 1,210 രൂപയിലേക്ക് മുന്നേറാമെന്ന് ബ്രേക്കറേജ് സ്ഥാപനം സൂചിപ്പിച്ചു. ഇത് ഓഹരിയുടെ മാര്‍ക്കറ്റ് വിലയേക്കാള്‍ 15 ശതമാനം മുകളിലാണ്.
- സമാനമായി ടാറ്റ കമ്മ്യൂണിക്കേഷന്‍ ഓഹരികളെ പിന്തുടരുന്ന 8 അനലിസ്റ്റുകള്‍ പ്രവചിക്കുന്ന ശരാശരി നേട്ടം 15 ശതമാനമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

കനത്ത മഴ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിൽ വാഹനം കേടായാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ഇത് ചെയ്യൂ



Click it and Unblock the Notifications
