ടാറ്റ മോട്ടോര്‍സ് ഇനി വാങ്ങിയാല്‍ മികച്ച ലാഭം കിട്ടുമോ? ജെഫറീസ് പറയുന്നു

ടാറ്റ മോട്ടോര്‍സിന്റെ ഓഹരി വില 515 രൂപയും കടന്ന് കുതിക്കുകയാണ്. സ്‌റ്റോക്ക് ഇനി വാങ്ങിയാല്‍ അബദ്ധമാകുമോ? ഒരുപാട് നിക്ഷേപകര്‍ക്ക് ഈ സംശയമുണ്ട്. എന്നാല്‍ വിഷമിക്കേണ്ട. ആഗോള ബ്രോക്കറേജായ ജെഫറീസ് ഈ ചോദ്യത്തിന് ഉത്തരം നല്‍കി രംഗത്തുവരികയാണ്.

കഴിഞ്ഞ ദശാബ്ദത്തിലെ ഏറ്റവും രൂക്ഷമായ മാന്ദ്യത്തില്‍ നിന്നാണ് വാഹന വിപണി കരകയറുന്നത്. ഇന്ത്യയില്‍ ട്രക്കുകള്‍ക്കും പാസഞ്ചര്‍ വാഹനങ്ങള്‍ക്കും സാവകാശം ഡിമാന്‍ഡ് ഉണരുന്നുണ്ട്. ടാറ്റ മോട്ടാര്‍സായിരിക്കും ഇതിന്റെ പ്രധാന ഗുണഭോക്താവായി മാറുക. വൈകാതെ ടാറ്റ മോട്ടോര്‍സിന്റെ മാര്‍ക്കറ്റ് വിഹിതം ഉയരുമെന്ന് ജെഫറീസ് പ്രവചിക്കുന്നു.

കുതിക്കും

ബ്രോക്കറേജിന്റെ അഭിപ്രായത്തില്‍ ടാറ്റ മോട്ടോര്‍സ് ഓഹരികള്‍ കുതിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോഴത്തെ ഉയര്‍ച്ച മഞ്ഞുമലയുടെ ഒരറ്റം മാത്രം. മെച്ചപ്പെട്ട ബിസിനസ് സ്ട്രാറ്റജിയും വാഹന വിപണിയുടെ തിരിച്ചുവരവും ടാറ്റ മോട്ടോര്‍സിന്റെ അതിവേഗ വളര്‍ച്ചയ്ക്ക് വഴിതെളിക്കും.

നേരത്തെ, ചിപ്പ് ക്ഷാമത്തെത്തുടര്‍ന്ന് ടാറ്റയ്ക്ക് കീഴിലുള്ള ആഢംബര ബ്രാന്‍ഡായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ വലിയ പ്രതിസന്ധി നേരിട്ടിരുന്നു. ഇൗ അവസ്ഥയ്ക്കും ഇപ്പോള്‍ അയവ് വന്നതായി ജെഫറീസ് അറിയിക്കുന്നുണ്ട്.

ചിപ്പ് ക്ഷാമം

'ചിപ്പ് ക്ഷാമം കുറയുന്ന പശ്ചാത്തലത്തില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ഉത്പാദനം ക്രമാനുഗതമായി മെച്ചപ്പെടുന്നുണ്ട്. വരാനിരിക്കുന്ന പുതുതലമുറ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട് മോഡലുകള്‍ കമ്പനിക്ക് പുത്തന്‍ ഊര്‍ജ്ജം സമ്മാനിക്കും. ഇന്ത്യയിലെ വൈദ്യുത വാഹന രംഗത്ത് ടാറ്റ നടത്തുന്ന അതിവേഗ ചുവടുവെയ്പ്പും പ്രത്യേകം പരാമര്‍ശിക്കണം. അതുകൊണ്ട് മുന്നോട്ടുള്ള നാളുകളില്‍ ടാറ്റ മോട്ടോര്‍സിന്റെ ഓഹരി വില ഉയരും', ജെഫറീസിന്റെ റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യന്‍ ഓട്ടോ സെക്ടറില്‍ നിന്നും ബ്രോക്കറേജിന്റെ 'ടോപ്പ് പിക്കും' ടാറ്റ മോട്ടോര്‍സ് തന്നെ.

സ്ട്രാറ്റജി

625 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് സ്റ്റോക്കില്‍ ജെഫറീസ് നിര്‍ദേശിക്കുന്നത്. ഇപ്പോഴത്തെ വിലയില്‍ ടാറ്റ മോട്ടോര്‍സ് ഓഹരികള്‍ വാങ്ങുന്നതില്‍ തെറ്റില്ലെന്ന് ഇവര്‍ പറയുന്നു. 770 രൂപ വരെയുള്ള ഉയര്‍ച്ച കൈവരിക്കാന്‍ ടാറ്റ മോട്ടോര്‍സിന് സാധ്യമാണ്. വലിയ വീഴ്ച്ച സംഭവിക്കുകയാണെങ്കില്‍ 415 രൂപ വരെയ്ക്കും കമ്പനിയുടെ ഓഹരി വിലയിടിയാം. ടാറ്റയുടെ ബിസിസന് സ്ട്രാറ്റജിയെ കുറിച്ചും ജെഫറീസ് ചര്‍ച്ച ചെയ്യുന്നുണ്ട്.

 
ട്രക്ക് ബിസിനസ്

'2017 -ലാണ് വാണിജ്യ വാഹന ബിസിനസിന് പ്രത്യേകം മേധാവിയെ ടാറ്റ മോട്ടോര്‍സ് നിയോഗിക്കുന്നത്. അന്നുമുതല്‍ വാണിജ്യ വാഹന സെഗ്മന്റിലെ വില്‍പ്പനയിലും ഡീലര്‍മാരുടെ ലാഭക്ഷമതയിലും സര്‍വീസ് നടപടികളിലും കമ്പനി ഒരുപോലെ ശ്രദ്ധചെലുത്താന്‍ തുടങ്ങി. 2022 സാമ്പത്തിക വര്‍ഷം ആദ്യ ഒന്‍പതു മാസങ്ങള്‍ കൊണ്ട് ട്രക്ക് ബിസിനസില്‍ ടാറ്റയുടെ മാര്‍ക്കറ്റ് ഷെയര്‍ 55 ശതമാനമാണ് വര്‍ധിച്ചത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെയുള്ള ഏറ്റവും മികച്ച നിലയിലാണ് ഇപ്പോള്‍ ടാറ്റയുടെ ട്രക്ക് വില്‍പ്പന', ജെഫറീസ് പറയുന്നു.

ഡിമാൻഡ്

കോവിഡിനെത്തുടര്‍ന്നുള്ള വലിയ തകര്‍ച്ചയ്ക്ക് ശേഷം ട്രക്ക് വിപണിയില്‍ ഡിമാന്‍ഡ് വീണ്ടും ഉണരുകയാണ്. ഇങ്ങനെയൊരു മാര്‍ക്കറ്റ് സാഹചര്യത്തില്‍ ടാറ്റ മോട്ടോര്‍സിന്റെ ബിസിനസ് വര്‍ധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ജെഫറീസ്. 2022-24 കാലയളവില്‍ രാജ്യത്തെ ട്രക്ക് വ്യവസായം 22 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ച കുറിക്കുമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍. ടാറ്റ മോട്ടോര്‍സായിരിക്കും ഇതിന്റെ പ്രധാന ഗുണഭോക്താവ്.

 
വിൽപ്പന

കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ടിപിജി റൈസ് ക്ലൈമറ്റ് ഫണ്ട് നിക്ഷേപം നടത്തുന്ന കാര്യം ടാറ്റ മോട്ടോര്‍സ് വെളിപ്പെടുത്തിയിരുന്നു. പാസഞ്ചര്‍ ഇവികള്‍ക്കായി (വൈദ്യുത വാഹനം) ടാറ്റ മോട്ടോര്‍സ് സ്ഥാപിക്കാനൊരുങ്ങുന്ന പുതിയ കമ്പനിയിലേക്കാണ് നിക്ഷേപം എത്തുക. നിലവില്‍ ടാറ്റ മോട്ടോര്‍സിന്റെ മൊത്തം വില്‍പ്പനയില്‍ 6 ശതമാനം ഇന്ത്യയില്‍ വില്‍ക്കുന്ന വൈദ്യുത വാഹനങ്ങളില്‍ നിന്നാണ്.

ഇവി പദ്ധതികൾ

കമ്പനിയുടെ വൈദ്യുത വാഹന നിരയില്‍ രണ്ടു ഇവി മോഡലുകളാണ് ഇപ്പോഴുള്ളത്. 2026 സാമ്പത്തിക വര്‍ഷം ആകുമ്പോഴേക്കും ഇവി മോഡലുകളുടെ എണ്ണം പത്തായി വിപുലപ്പെടുത്തുകയാണ് ടാറ്റ മോട്ടോര്‍സിന്റെ ലക്ഷ്യം. ടിപിജി റൈസ് ക്ലൈമറ്റ് ഫണ്ടില്‍ നിന്നും ലഭിക്കുന്ന നിക്ഷേപം ടാറ്റയുടെ വൈദ്യുത വാഹന പദ്ധതികള്‍ക്ക് കരുത്തും വേഗവും പകരുമെന്ന ശുഭാപ്തി വിശ്വാസം ജെഫറീസ് പങ്കുവെയ്ക്കുന്നുണ്ട്.

 
ഓഹരി പങ്കാളിത്തം

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് നല്‍കുന്ന വിവരം പ്രകാരം ഡിസംബര്‍ പാദം വിഖ്യാത നിക്ഷേപകന്‍ രാകേഷന്‍ ജുന്‍ജുന്‍വാല ടാറ്റ മോട്ടോര്‍സിലെ ഓഹരി പങ്കാളിത്തം ഉയര്‍ത്തിയിട്ടുണ്ട്. ടാറ്റ മോട്ടോര്‍സിന്റെ 1.18 ശതമാനം ഓഹരികളാണ് ജുന്‍ജുന്‍വാലയുടെ പക്കലുള്ളത്.

 
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X