ഓഹരികളുടെ ചലനം എങ്ങോട്ടെന്ന് പറഞ്ഞുവെയ്ക്കുന്ന ടെക്നിക്കല്‍ സൂചകമാണ് എംഎസിഡി (MACD) അഥവാ മൂവിങ് ആവറേജ് കണ്‍വേര്‍ജന്‍സ് ഡൈവര്‍ജന്‍സ്. തിങ്കളാഴ്ച്ച ഇടപാടുകള്‍ക്ക് തിരശ്ശീല വീഴുമ്പോള്‍ ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചിലെ 215 ഓഹരികള്‍ എംഎസിഡി ഗ്രാഫില്‍ 'ബൈ' സിഗ്നലുകള്‍ നല്‍കുന്നുണ്ട്.
എംഎസിഡി ചിത്രത്തില്‍ രൂപംകൊള്ളുന്ന ബുള്ളിഷ് ക്രോസോവറുകള്‍ വരും ദിനങ്ങളില്‍ ഓഹരി മുകളിലേക്ക് കയറുമെന്നതിന്റെ സൂചനയാണ്. ഈ കൂട്ടത്തില്‍ ഏതൊക്കെ ഓഹരികളുണ്ടെന്നല്ലേ അടുത്ത ചോദ്യം? പറയാം.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, അദാനി പവര്‍, ടാറ്റ പവര്‍, ബാങ്കിംഗ് ഓഹരികളായ ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, കരൂര്‍ വൈസ്യ ബാങ്ക്, ഐടി ഭീമന്മാരായ വിപ്രോ, ഇന്‍ഫോസിസ് തുടങ്ങിയവരാണ് എംഎസിഡി ഗ്രാഫില്‍ 'പച്ചക്കൊടി' കയ്യടക്കുന്ന പ്രമുഖര്‍.
ഡിഎല്‍എഫ്, ഇന്ത്യ എനര്‍ജി എക്സ്ചേഞ്ച്, ടാറ്റ മോട്ടോര്‍സ്, ടിവി18 ബ്രോഡ്കാസ്റ്റ്, ഹിമാദ്രി സ്പെഷ്യാലിറ്റി, ബാങ്ക് ഓഫ് ഇന്ത്യ, ജെഎസ്ഡബ്ല്യു എനര്‍ജി, വെല്‍സ്പണ്‍ ഇന്ത്യ, ഡെല്‍റ്റ കോര്പ്പറേഷന്, ജൂബിലന്റ് ഫൂഡ്വര്ക്ക്സ് എന്നീ സ്റ്റോക്കുകളും ബുള്ളിഷ് ക്രോസോവറുകള്‍ അറിയിക്കുന്നുണ്ട്.
എന്താണ് എംഎസിഡി?
സൂചികകളിലെയും വ്യക്തിഗത ഓഹരികളിലെയും ട്രെന്‍ഡ് റിവേഴ്സലുകള്‍ പറഞ്ഞുവെയ്ക്കുന്ന ടെക്നിക്കല്‍ സൂചകമാണ് എംഎസിഡി. വാസ്തവത്തില്‍ 26 ദിന, 12 ദിന എക്സ്പോണന്‍ഷ്യല്‍ മൂവിങ് ആവറേജുകള്‍ തമ്മിലുള്ള വ്യത്യാസമാണിത്. എംഎസിഡി ഗ്രാഫിന് മുകളില്‍ 9 ദിന എക്സ്പോണന്‍ഷ്യല്‍ മൂവിങ് ആവറേജായ 'സിഗ്നല്‍ ലൈന്‍' ഇടംപിടിക്കുന്നുണ്ട്. ഓഹരികള്‍ വാങ്ങാനും വില്ക്കാനുമുള്ള അവസരമേതെന്ന് സിഗ്നല്‍ ലൈന്‍ നല്‍കും.
സിഗ്നല്‍ ലൈനിന് മുകളിലേക്ക് എംഎസിഡി ലൈന്‍ കടക്കുമ്പോഴാണ് ബുള്ളിഷ് സിഗ്നല്‍ രൂപപ്പെടാറ്. ഓഹരി വിലയില്‍ മുന്നേറ്റത്തിനുള്ള സാധ്യതയാണിത് അടിവരയിടുന്നതും. സമാനമായി സിഗ്നല്‍ ലൈനിന് താഴേക്ക് എംഎസിഡി ലൈന്‍ എത്തിയാല്‍ ഓഹരി വിലയില്‍ തിരിച്ചിറക്കം പ്രതീക്ഷിക്കാം. ലഭ്യമായ വിവരങ്ങള്‍ പ്രകാരം നിലവില്‍ നാലു സ്റ്റോക്കുകള്‍ എംഎസിഡി ഗ്രാഫില്‍ ബെയറിഷ് ട്രെന്‍ഡ് രേഖപ്പെടുത്തുന്നുണ്ട്. യുപിഎല്‍, ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ്, വാഡിലാല്‍ ഇന്‍ഡസ്ട്രീസ്, ആല്‍പ്സ് ഇന്‍ഡസ്ട്രീസ് എന്നിവര്‍ ഇക്കൂട്ടത്തില്‍പ്പെടും.
ഇതേസമയം, ഒരു കാര്യം പ്രത്യേകം ഓര്‍മിക്കണം. എംഎഡിസി ഗ്രാഫ് മാത്രം കണക്കിലെടുത്ത് വ്യാപാര തീരുമാനങ്ങള്‍ എടുക്കുന്നത് ഉചിതമല്ല. കാരണം കേവലം ട്രെന്‍ഡ് അടിസ്ഥാനമാക്കുന്ന സൂചകമാണ് എംഎസിഡി. എംഎസിഡി ഗ്രാഫിനൊപ്പം റിലേറ്റീവ് സ്ട്രെങ്ത് ഇന്‍ഡക്സ് (ആര്‍എസ്ഐ), ബോളിങ്ങര്‍ ബാന്‍ഡ്സ്, ഫിബൊനാച്ചി സീരീസ്, കാന്‍ഡില്‍സ്റ്റിക്ക് പാറ്റേണുകള്‍, സ്റ്റോക്കാസ്റ്റിക്സ് തുടങ്ങിയ മറ്റു സൂചകങ്ങള്‍ കൂടി വിലയിരുത്തി വേണം ഓഹരി വാങ്ങണോ വേണ്ടയോ എന്ന് നിക്ഷേപകരും ട്രേഡര്‍മാരും തീരുമാനിക്കാന്‍.
എന്തായാലും എംഎസിഡി ഗ്രാഫിനെ എളുപ്പത്തില്‍ മനസിലാക്കാന്‍ അദാനി പവറിന്റെ സ്റ്റോക്ക് ചാര്‍ട്ട് വിലയിരുത്തിയാല്‍ മതി. സിഗ്നല്‍ ലൈനിന് മുകളില്‍ എംഎസിഡി ലൈന്‍ കടന്നപ്പോഴെല്ലാം അദാനി പവര്‍ ഓഹരികള്‍ മുന്നേറ്റം കാഴ്ച്ചവെച്ചിട്ടുണ്ട്. സമാനമായി എംഎസിഡി ലൈന്‍ സിഗ്നല്‍ ലൈനിന് താഴേക്ക് വന്നപ്പോഴെല്ലാം കമ്പനിയുടെ ഓഹരി വില താഴേക്കിറങ്ങിയത് കാണാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രം നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
