കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ പ്രധാന സൂചികകളായ സെന്‍സെക്സ് 1.35 ശതമാനവും നിഫ്റ്റി 1.50 ശതമാനം നേട്ടവുമാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ടാറ്റ ഗ്രൂപ്പിലെ ഓഹരികളെല്ലാം തന്നെ ഇതിലും മികച്ച നേട്ടമാണ് നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുള്ളത്. 3 ടാറ്റ ഓഹരികള്‍ 100 ശതമാനത്തിലധികം നേട്ടം സമ്മാനിച്ചു. 8 ഓഹരികള്‍ 50 ശതമാനത്തിലധികം നേട്ടവും നല്കി. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ 80 മുതല്‍ 750 ശതമാനം നേട്ടം രേഖപ്പെടുത്തിയ 5 ഓഹരികളെയാണ് ചുവടെ ചേര്‍ക്കുന്നത്.
ഓട്ടോമോട്ടീവ് സ്റ്റാംപിങ്സ്
വാഹനാനുബന്ധ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടാറ്റ ഗ്രൂപ്പ് കമ്പനിയാണ് ഓട്ടോമോട്ടീവ് സ്റ്റാംപിങ്സ് & അസംബ്ലീസ്. യാത്ര, വാണിജ്യ വാഹനങ്ങള്‍ക്കു വേണ്ട മെറ്റല്‍ ഷീറ്റുകള്‍, വിളക്കിച്ചേര്‍ത്ത ഘടകങ്ങള്‍, ഇന്ധന ടാങ്കുകള്‍, ലോഹം ഉള്‍പ്പെടുന്ന വാഹനഭാഗങ്ങള്‍ നിര്‍മിക്കുന്നു. ഗ്രൂപ്പ് കമ്പനിയായ ടാറ്റ മോട്ടോര്‍സിന് വേണ്ടിയാണ് പ്രധാനമായും ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നത്. ഇതിലൂടെയാണ് കമ്പനിയുടെ 95 ശതമാനം വരുമാനവും ലഭിക്കുന്നത്.
അതേസമയം 2022-ല്‍ തിരുത്തല്‍ നേരിട്ടിട്ടും ഒരു വര്‍ഷ കാലയളവില്‍ ഈ ടാറ്റ ഓഹരിയിലെ നേട്ടം 750 ശതമാനമാണ്. വ്യാഴാഴ്ച രാവിലെ 470 രൂപയിലാണ് ഓട്ടോമോട്ടീവ് സ്റ്റാംപിങ്സ് (BSE: 520119, NSE : ASAL) ഓഹരിയിലെ വ്യാപാരം പുരോഗമിക്കുന്നത്. 52 ആഴ്ച കാലയളവില്‍ ഉയര്‍ന്ന നിലവാരം 925 രൂപയും താഴ്ന്ന വില 54.50 രൂപയുമാണ്.
ടാറ്റ ടെലി സര്‍വീസസ്
ബ്രോഡ്ബാന്‍ഡ്, ടെലി കമ്മ്യൂണിക്കേഷന്‍, ക്ലൗഡ് സര്‍വീസ് ദാതാവ് തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള കമ്പനിയാണ് ടാറ്റ ടെലി സര്‍വീസസ്. 1996-ല്‍ മുംബൈ ആസ്ഥാമാക്കിയാണ് തുടക്കം. അടുത്തിടെ കമ്പനിയുടെ പേര് ടാറ്റ ടെലി ബിസിനസ് സര്‍വീസസ് എന്നായി മാറ്റിയിട്ടുണ്ട്. ഇതിനോടൊപ്പം ഓണ്‍ലൈന്‍ കൂടിക്കാഴ്ചയ്ക്കുള്ള സംവിധാനങ്ങളും ടാറ്റ ടെലി ബ്രോഡ് ബാന്‍ഡ് എന്ന പേരില്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനവും ഫിക്സഡ് ലൈന്‍ സര്‍വീസും നല്‍കുന്നുണ്ട്.
അതേസമയം ഒരു വര്‍ഷ കാലയളവില്‍ ടാറ്റ ടെലി സര്‍വീസസ് (BSE: 532371, NSE : TTML) ഓഹരിയിലെ നേട്ടം 250 ശതമാനത്തോളമാണ്. വ്യാഴാഴ്ച രാവിലെ 124 രൂപയിലാണ് ഓഹരിയിലെ വ്യാപാരം പുരോഗമിക്കുന്നത്. ഒരു വര്‍ഷ കാലയളവില്‍ കൂടിയ വില 290 രൂപയും താഴ്ന്ന വില 33.30 രൂപയുമാണ്.
ഇന്ത്യന്‍ ഹോട്ടല്‍സ്
ഭാരത ആതിഥേയത്വത്തിന്റെ മറുവാക്കാണ് ടാറ്റ ഗ്രൂപ്പിന്റെ അഭിമാനക്കമ്പനിയായ ഇന്ത്യന്‍ ഹോട്ടല്‍സ്. താജ്, വിവാന്ത, ജിഞ്ചര്‍, ദി ഗേറ്റ് വേ തുടങ്ങിയ ബ്രാന്‍ഡുകള്‍ ആഡംബരത്തിന്റെ വിവിധ ശ്രേണിയിലുള്ള ഹോട്ടല്‍ നടത്തുന്നു. ടാറ്റ ഗ്രൂപ്പ് സ്ഥാപകന്‍ ജംഷ്ഡ്ജി ടാറ്റയുടെ ആശീര്‍വാദത്തോടെ 1899-ലായിരുന്നു തുടക്കം. മുംബൈയിലെ താജ് മഹല്‍ പാലസ് ചരിത്രത്തില്‍ ഇടംപിടിച്ചതാണ്. നിലവില്‍ 4 ഭൂഖണ്ഡങ്ങളിലെ 12 രാജ്യങ്ങളിലായി 80 ഇടത്ത് 196 ഹോട്ടലുകളും 20,000-ലേറെ മുറികളും സ്വന്തമായുണ്ട്.
വ്യാഴാഴ്ച രാവിലെ 310 രൂപ നിലവാരത്തിലാണ് ഇന്ത്യന്‍ ഹോട്ടല്‍സ് (BSE: 500850, NSE : INDHOTEL) ഓഹരി നില്‍ക്കുന്നത്. 2022-ല്‍ ഇതുവരെയായി 70 ശതമാനവും ഒരു വര്‍ഷ കാലയളവില്‍ 118 ശതമാനം നേട്ടവും കരസ്ഥമാക്കിയിട്ടുണ്ട്. ഒരു വര്‍ഷ കാലയളവില്‍ ഈ ടാറ്റ ഓഹരിയുടെ ഉയര്‍ന്ന വില 314 രൂപയും താഴ്ന്ന വില 138 രൂപയുമാണ്.
ടാറ്റ എലക്സി
ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള എന്‍ജിനീയറിംഗ് ഗവേഷണ, ഐടി കമ്പനിയാണ് ടാറ്റ എല്‍ക്സി. വൈദ്യുത, ഓട്ടോമേറ്റഡ് വാഹനങ്ങള്‍, 5-ജി, മെഡിക്കല്‍ ഇലക്ട്രോണിക്സ്, നിര്‍മിത ബുദ്ധി, മെഷീന് ലേണിങ് തുടങ്ങിയവ പോലുള്ള അതിനൂതന സാങ്കേതികവിദ്യകളിലും രൂപകല്പനയിലുമാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. വാഹനം, മീഡിയ, ആശയസംവേദനം, ഹെല്‍ത്ത്കെയര്‍, റെയില്‍, സെമി കണ്ടക്ടര്‍, കണ്‍സ്യൂമര്‍ ഉപകരണങ്ങളുടെ മേഖലയിലെ കമ്പനികളുടെ ഉത്പന്നങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിന് സാങ്കേതിക സഹായമാണ് കമ്പനിയുടെ പ്രധാന സേവനം.
അതേസമയം ഒരു വര്‍ഷ കാലയളവില്‍ ടാറ്റ എലക്സി (BSE: 500408, NSE : TATAELXSI) ഓഹരിയിലെ നേട്ടം 82 ശതമാനത്തോളമാണ്. വ്യാഴാഴ്ച രാവിലെ 8,800 രൂപ നിലവാരത്തിലാണ് ഓഹരിയിലെ വ്യാപാരം പുരോഗമിക്കുന്നത്. ഒരു വര്‍ഷ കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 10,760 രൂപയും താഴ്ന്ന വില 4,821 രൂപയുമാണ്.
ഓറിയന്റ് ഹോട്ടല്‍സ്
ടാറ്റായുടെ താജ് ഹോട്ടല്‍ ഗ്രൂപ്പിന്റെ ഭാഗമാണ് ഓറിയന്റ് ഹോട്ടല്‍സ്. 1970-ലാണ് തുടക്കം. പ്രധാനമായും ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. 7 ലക്ഷ്വറി ഹോട്ടലുകളില്‍ ഭൂരിഭാഗവും തമിഴ്നാട്ടിലാണുള്ളത്. അതേസമയം 52 ആഴ്ച കാലയളവില്‍ ഓറിയന്റ് ഹോട്ടല്‍സ് (BSE: 500314, NSE : ORIENTHOT) ഓഹരിയിലെ നേട്ടം 90 ശതമാനത്തോളമാണ്. വ്യാഴാഴ്ച രാവിലെ 67 രൂപ നിലവാരത്തിലാണ് ഓഹരിയിലെ വ്യാപാരം. ഒരു വര്‍ഷ കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 76.20 രൂപയും താഴ്ന്ന വില 33.15 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications