A Oneindia Venture

വാരാന്ത്യം മൂക്കും കുത്തി ടാറ്റ ടെലിസര്‍വീസസ്; തകര്‍ന്നടിഞ്ഞ് വിപ്രോയും ഓറോബിന്ദോയും — കാരണമിതാണ്

സ്വപ്‌നക്കുതിപ്പായിരുന്നു ടാറ്റ ടെലിസര്‍വീസസ് ഇതുവരെ നടത്തിയത്. ഒക്ടോബറില്‍ 37 രൂപയുണ്ടായിരുന്ന ടാറ്റ ടെലിസര്‍വീസസിന്റെ ഓഹരി വില നവംബറില്‍ 112 രൂപയും ഡിസംബറില്‍ 189 രൂപയും ജനുവരിയില്‍ 290 രൂപ വരെയ്ക്കും ഉയരുകയുണ്ടായി. എന്നാല്‍ കഴിഞ്ഞ ചെവാഴ്ച്ച മുതല്‍ കയറിയതിലും വേഗത്തില്‍ ടാറ്റ ടെലിസര്‍വീസസിന്റെ ഓഹരി വില നിലംപതിക്കുകയാണ്. വെള്ളിയാഴ്ച്ചയും സ്റ്റോക്ക് 5 ശതമാനം വീണു. തുടര്‍ച്ചയായി മൂന്നാം ദിനമാണ് ടാറ്റ ടെലിസര്‍വീസസ് 5 ശതമാനം ലോവര്‍ സര്‍ക്യൂട്ട് കാണുന്നത്.

എന്തുപറ്റി?

ടാറ്റ ടെലിസര്‍വീസസിന് എന്താണ് പറ്റിയത്? ഇക്കാര്യത്തില്‍ ചിലര്‍ക്കെങ്കിലും സംശയമുണ്ടാകും. കമ്പനിയുടെ ഓഹരികള്‍ കേന്ദ്രം ഏറ്റെടുക്കുമെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് സ്‌റ്റോക്കിന്റെ തിരിച്ചിറക്കം. മാര്‍ക്കറ്റ് വിലയുടെ ഏഴിലൊന്ന് നിരക്കിലാണ് ടാറ്റ ടെലിസര്‍വീസസ് ഓഹരികള്‍ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുക. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 290.15 രൂപ വരെയുള്ള ഉയര്‍ച്ചയും 9.80 രൂപ വരെയുള്ള താഴ്ച്ചയും സ്റ്റോക്ക് രേഖപ്പെടുത്തുന്നുണ്ട്.

വിപ്രോ

നടപ്പു വാരം കനത്ത ആഘാതം ഏറ്റുവാങ്ങിയ മറ്റൊരു സ്‌റ്റോക്കാണ് വിപ്രോ. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് ഐടി കമ്പനിയായ വിപ്രോയുടെ ഓഹരി വില 8.31 ശതമാനം ഇടിഞ്ഞു.

ഡിസംബര്‍ പാദത്തിലെ നിരാശപ്പെടുത്തിയ സാമ്പത്തിക ഫലമാണ് വിപ്രോ ഓഹരികള്‍ക്ക് വിനയാവുന്നത്. ടിസിഎസും ഇന്‍ഫോസിസുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും മോശപ്പെട്ട സാമ്പത്തിക ചിത്രമാണ് ഡിസംബര്‍ പാദത്തില്‍ വിപ്രോയുടേത്. പാദഫലം പ്രഖ്യാപിക്കുന്നതിന് മുന്‍പ് കാര്യമായ വാങ്ങല്‍ വിപ്രോയില്‍ നടന്നിരുന്നു.

 
ലാഭവിഹിതം

മറ്റു മുന്‍നിര ഐടി മികവാര്‍ന്ന സാമ്പത്തിക ഫലം അറിയിച്ച പശ്ചാത്തലത്തില്‍ വിപ്രോയിലും സമാനമായ പ്രകടനം നിക്ഷേപകര്‍ പ്രതീക്ഷിക്കുകയുണ്ടായി. പക്ഷെ അറ്റാദായത്തില്‍ വര്‍ധനവ് കുറിക്കാന്‍ കമ്പനിക്ക് സാധിച്ചില്ല. 2,969 കോടി രൂപ അറ്റാദായം പിടിച്ചുകൊണ്ടാണ് വിപ്രോ ഡിസംബര്‍ പിന്നിട്ടത്. ഒരു വര്‍ഷം മുന്‍പും 2,968 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. ഇത്തവണ ഓഹരിയൊന്നിന് 1 രൂപ വീതം ഇടക്കാല ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

 
പിഇ അനുപാതം

വെള്ളിയാഴ്ച്ച് 1.46 ശതമാനം ഇടിവാണ് വിപ്രോ ഓഹരികള്‍ കണ്ടത്. 649.25 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ക്ക് 640.25 രൂപയില്‍ തിരശ്ശീല വീണു. തിങ്കളാഴ്ച്ച 698.30 രൂപയിലായിരുന്നു കമ്പനി വ്യാപാരത്തിന് തുടക്കമിട്ടത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 739.85 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 397.75 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 29.37. ഡിവിഡന്റ് യീല്‍ഡ് 0.16 ശതമാനം.

 
മുന്നറിയിപ്പ്

വാരാന്ത്യം വീണുടഞ്ഞ മറ്റൊരു സ്റ്റോക്കാണ് ഓറോബിന്ദോ ഫാര്‍മ. വെള്ളിയാഴ്ച്ച 3 ശതമാനം തകര്‍ച്ച കമ്പനി നേരിട്ടു. കഴിഞ്ഞ ദിവസം യുഎസ്എഫ്ഡിഎ (യുഎസ് ഫൂഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍) നല്‍കിയ മുന്നറിയിപ്പാണ് ഓറോബിന്ദോ ഓഹരികള്‍ക്ക് ക്ഷീണം ചെയ്തത്. ഹൈദരാബാദിലെ എപിഐ ഉത്പാദന ശാലയ്ക്കാണ് അമേരിക്കന്‍ അധികൃതകര്‍ മുന്നറിയിപ്പ് നല്‍കിയതും. ഓഗസ്റ്റില്‍ നടത്തിയ പരിശോധനയുടെ ബാക്കിപത്രമാണ് ഇപ്പോഴത്തെ മുന്നറിയിപ്പ്. നിലവിലെ ബിസിനസ് ക്രമീകരണങ്ങളെ മുന്നറിയിപ്പ് ബാധിക്കില്ലെന്ന് ഓറോബിന്ദോ ഫാര്‍മ പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുത്തില്ല.

വീഴ്ച്ച

നടപ്പു വാരം 3.99 ശതമാനം ഇടിവ് ഓറോബിന്ദോ ഓഹരികളില്‍ കാണാം. 724 രൂപയില്‍ തിങ്കളാഴ്ച്ച വ്യാപാരം തുടങ്ങിയ കമ്പനി വെള്ളിയാഴ്ച്ച 696 രൂപയിലാണ് ഇടപാടുകള്‍ അവസാനിപ്പിച്ചത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 1,063.90 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 620.50 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 7.82. ഡിവിഡന്റ് യീല്‍ഡ് 0.65 ശതമാനം.

 
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X