2022 ല്‍ ആരംഭിച്ച റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വര്‍ധനവ് പിന്നാലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിക്കുന്നത് കാണുന്നുണ്ട്. ഇതോടൊപ്പം ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങളുടെയും പലിശ ഉയര്‍ന്നിട്ടുണ്ട്. നികുതി ലാഭിക്കാന്‍ സാധിക്കുന്നൊരു സ്ഥിര നിക്ഷേപമാണ് ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങള്‍.
5 വര്‍ഷ ലോക്-ഇന്‍ പിരിയഡുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരമുള്ള നികുതി ഇളവ് ലഭിക്കും. 1.50 ലക്ഷം രൂപ വരെ നികുതിയില്‍ നിന്ന് കിഴിവ് ലഭിക്കും. ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന് ഉയര്‍ന്ന പലിശ നല്കുന്ന ബാങ്കുകളെ പരിചയപ്പെടാം.
എന്താണ് ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപം
5 വര്‍ഷ ലോക്ഇന്‍ പിരിയഡും നിക്ഷേപത്തിന് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം 1.50 ലക്ഷം രൂപ വരെ നികുതി ഇളവും ലഭിക്കുന്ന നിക്ഷേപമാണ് ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങള്‍. ഹിന്ദു അഭിവക്ത കുടുംബത്തിനും വ്യക്തിഗത നിക്ഷേപകര്‍ക്കുമാണ് ടാക്സ് സേവിംഗ്സ് സ്ഥിര നിക്ഷേപം ഉപയോഗിക്കാനാവുക.
ജോയിന്റ് അക്കൗണ്ടാണെങ്കില്‍ ആദ്യ ഹോള്‍ഡര്‍ക്ക് മാത്രമാണ് ഇളവ് ലഭിക്കുക. മാസത്തിലെ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തില്‍ നിന്ന് പലിശ വാങ്ങാം.
ഡിസിബി ബാങ്ക്
2 കോടിക്ക് താഴെയുള്ള 7 ദിവസം മുതല്‍ 10 വര്‍ഷ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 3.75 ശതമാനം മുതല്‍ 7.85 ശതമാനം വരെ പലിശ ഡിസിബി ബാങ്കില്‍ നിന്ന ലഭിക്കും. 5 വര്‍ഷത്തെ ടാക്സ് സേവിംഗ്സ് സ്ഥിര നിക്ഷേപത്തിന് 7.60 ശതമാനം പലിശയാണ് ബാങ്ക് നല്‍കുന്നത്.
ആക്സിസ് ബാങ്ക്
7 ദിവസം മുതല്‍ 10 വര്‍ഷത്തേക്ക് 3.50 ശതമാനം മുതല്‍ 7.26 ശതമാനം വരെ പലിശ ആക്സിസ് ബാങ്ക് നിക്ഷേപകര്‍ക്ക് നല്കുന്നു. 5 വര്‍ഷത്തെ ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന് ആക്സിസ് ബാങ്ക് തിരഞ്ഞെടുത്താല്‍ 7 ശതമാനം വരെ പലിശ നേടാം.
സിറ്റി യൂണിയന് ബാങ്ക്
5 ശതമാനം മുതല്‍ 7.25 ശതമാനം പലിശയാണ് സിറ്റി യൂണിയന് ബാങ്ക് 7 ദിവസം മുതല്‍ 10 വര്‍ഷത്തേക്ക് നല്കുന്ന പലിശ നിരക്ക്. ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന് ബാങ്ക് 7 ശതമാനം പലിശ നല്‍കും.
എച്ച്ഡിഎഫ്സി ബാങ്ക്
എച്ച്ഡിഎഫ്സി ബാങ്കില്‍ 3 ശതമാനം മുതല്‍ 7 ശതമാനം വരെ പലിശ 7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിക്കും. ഏറ്റവും ഉയര്‍ന്ന പലിശ ലഭിക്കുന്നത് 10 വര്‍ഷത്തേക്ക് നിക്ഷേപക്കുന്ന മുതിര്‍ന്ന പൗരന്മാര്ക്കാണ്.
7.75 ശതമാനം പലിശ ഇക്കാലയളവില്‍ ലഭിക്കും. ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപം നടത്തുന്ന വ്യക്തിക്ക് എച്ച്ഡിഎഫ്സി ബാങ്ക് 7 ശതമാനം പലിശ നല്‍കും.
ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്കില്‍ 3 ശതമാനം മുതല്‍ 7 ശതമാനം വരെ പലിശ നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. മുതിര്‍ന്ന പൗരന്മാര്ക്ക് 10 വര്‍ഷത്തേക്ക് 7.50 ശതമാനം പലിശ നല്‍കുന്നുണ്ട്. ഇതാണ് ബാങ്കിലെ ഉയര്‍ന്ന നിരക്ക്. ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്ന പലിശ 7 ശതമാനമാണ്.
കാനറ ബാങ്ക്
നെറ്റ്വര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ നാലാമത്തെ വലിയ ബാങ്കാണ് കാനറ ബാങ്ക്. ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് മികച്ച പലിശ നിരക്ക് കാനറ ബാങ്കില്‍ നിന്ന് ലഭിക്കും. 5 വര്‍ഷത്തെ ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന് 6.50 ശതമാനം പലിശയാണ് പൊതുവിഭാഗത്തിന് ബാങ്ക് നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്ക്ക് 7 ശതമാനം പലിശയും ലഭിക്കും. കുറഞ്ഞത് 1.50 ലക്ഷം രൂപ നിക്ഷേപിക്കേണ്ടതുണ്ട്.
നികുതി
ടാക്സ് സേവിംഗ്സ് സ്ഥിര നിക്ഷേപത്തിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് നികുതി ഇളവ് ലഭിക്കുമെങ്കിലും പലിശ പരിധി കഴിഞ്ഞാല്‍ സ്രോതസില്‍ നിന്ന് നികുതി (ടിഡിഎസ്) ഇടാക്കും. ഇത് കിഴിച്ച് മാത്രമാണ് പലിശ അനുവദിക്കുക. സാധാരണ നിക്ഷേപകർക്ക് 40,000 രൂപയാണ് ടിഡിഎസ് പരിഝി. മുതിർന്ന പൗരന്മർക്ക് പലിശയ്ക്ക് 50,000 രൂപ ഇളവ് ലഭിക്കും. പലിശ മറ്റ് സ്രോതസിൽ നിന്നുള്ള വരുമാനമായി കാണിച്ച് നികുതി നൽകേണ്ടതായിട്ടുണ്ട്.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications