നികുതി ലാഭിക്കുവാന്‍ നിങ്ങള്‍ക്കായിതാ 10 മാര്‍ഗങ്ങള്‍

2021 ജൂലൈ 31 ആയിരുന്നു 2020-21 സാമ്പത്തീക വര്‍ഷത്തെ ആദായ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനായി നേരത്തേ നിശ്ചയിച്ചിരുന്ന സമയ പരിധി. എന്നാല്‍ പിന്നീടത് 2021 സെപ്തംബര്‍ 30 വരെ നീട്ടി നല്‍കിയിട്ടുണ്ട്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2021 ജൂലൈ 31 ആയിരുന്നു 2020-21 സാമ്പത്തീക വര്‍ഷത്തെ ആദായ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനായി നേരത്തേ നിശ്ചയിച്ചിരുന്ന സമയ പരിധി. എന്നാല്‍ പിന്നീടത് 2021 സെപ്തംബര്‍ 30 വരെ നീട്ടി നല്‍കിയിട്ടുണ്ട്. നികുതി ദായകര്‍ക്ക് മുന്നിലുള്ള ഈ രണ്ട് മാസക്കാലയളവ് ഏറ്റവും മികച്ച രീതിയില്‍ ആദായ നികുതി ആസൂത്രണം ചെയ്യുന്നതിനായി ഫലപ്രദമായി ഉപയോഗപ്പെടുത്താം. പഴയ നികുതി നയം പിന്തുടരാനാഗ്രഹിക്കുന്ന നികുതിദായകര്‍ക്ക് വേണ്ടി നികുതിയിളവ് ലഭിക്കുവാനുള്ള പത്ത് മാര്‍ഗങ്ങളാണ് ഇവിടെ വ്യക്തമാക്കുന്നത്. അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

 

നിങ്ങള്‍ക്കറിയാമോ ഇവിടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിക്കും 8.5% പലിശ! ഇപ്പോള്‍ നിക്ഷേപിക്കാം

 ഭവന വായ്പാ പലിശയ്ക്ക് മേലുള്ള നികുതി കിഴിവ്

ഭവന വായ്പാ പലിശയ്ക്ക് മേലുള്ള നികുതി കിഴിവ്

നിങ്ങള്‍ ഭവന വായ്പ എടുത്തിരിക്കുന്ന ഒരു വ്യക്തിയാണെങ്കില്‍ നിങ്ങള്‍ നല്‍കുന്ന പലിശയ്ക്ക് മേല്‍ ആദായ നികുതി നിയമത്തിലെ വകുപ്പ് 24(b) പ്രകാരം നികുതിയിളവ് ലഭിക്കും. ആദായ നികുതി നിയമ പ്രകാരം ഭവന വായ്പയ്ക്ക് നല്‍കുന്ന പലിശയ്ക്ക് മേല്‍ 2 ലക്ഷം രൂപ വരെ നികുതി മുക്തമാണ്. സ്വന്തം പേരിലുള്ള വസ്തുവാണെങ്കില്‍ മാത്രമേ ഈ ഇളവ് ലഭിക്കുകയുള്ളൂ എന്ന് ഓര്‍ക്കുക.

കോവിഡ് കാലത്ത് കുടുംബ ബഡ്ജറ്റ് അവതാളത്തിലാകാതിരിക്കാന്‍ ഈ കുഞ്ഞു 'വലിയ' കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഭവന വായ്പയിലെ മുതല്‍ തുകയ്ക്ക് മേല്‍

ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരം ഭവന വായ്പയിലെ മുതല്‍ തുകയ്ക്കും നിങ്ങള്‍ക്ക് നികുതി ഇളവ് ലഭിക്കും. 1.5 ലക്ഷം രൂപ വരെയാണ് ഇളവ് ലഭിക്കുക.

 എല്‍ഐസി പ്രീമയം, പിഎഫ്, പിപിഎഫ് പെന്‍ഷന്‍ സ്‌കീം

എല്‍ഐസി പ്രീമയം, പിഎഫ്, പിപിഎഫ് പെന്‍ഷന്‍ സ്‌കീം

നിങ്ങള്‍ക്ക് എല്‍ഐസി പോളിസി ഉണ്ടെങ്കില്‍ അതിന്റെ പ്രീമിയം തുകയ്ക്ക് മേല്‍ നിങ്ങള്‍ക്ക് നികുതി ഇളവിന് ക്ലെയിം ചെയ്യാം. ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരമാണ് ഈ ഇളവ് ലഭിക്കുക. പിഎഫ്, പിപിഎഫ്, കുട്ടികളുടെ ട്യൂഷന്‍ ഫീസ്, നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്, ഭവന വായ്പ എന്നിവയ്‌ക്കെല്ലാം നികുതി ഇളവിന് നിങ്ങള്‍ക്ക് അര്‍ഹതയുണ്ടാകും.

എന്‍ആര്‍ഐകളുടെ ഓഹരി വിഹിതത്തിന്മേല്‍ നികുതി ബാധ്യത എങ്ങനെയെന്നറിയാമോ?

ആന്വുറ്റി പ്ലാന്‍

ആന്വുറ്റി പ്ലാന്‍

എല്‍ഐസിയില്‍ നിന്നോ മറ്റേതെങ്കിലും ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നോ നിങ്ങള്‍ ആന്വുറ്റി പ്ലാന്‍ വാങ്ങിച്ചിട്ടുണ്ട് എങ്കില്‍ വകുപ്പ് 80CCC പ്രകാരം നിങ്ങള്‍ക്ക് നികുതി കിഴിവിന് അര്‍ഹതയുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ കീഴില്‍ ഏതെങ്കിലും പെന്‍ഷന്‍ പദ്ധതിയില്‍ അംഗമായിട്ടുണ്ട് എങ്കിലും വകുപ്പ് 80 സിസിഡി (1) പ്രകാരം നിങ്ങള്‍ക്ക് നികുതി കിഴിവ് ലഭിക്കും. എന്നാല്‍ എല്ലാം ഒന്നിച്ച് പരിഗണിക്കുമ്പോള്‍ ആകെ നികുതി കിഴിവ് 1.5 ലക്ഷം രൂപയില്‍ കവിയാന്‍ പാടുള്ളതല്ല.

വാതില്‍പ്പടി ബാങ്കിംഗ്‌സേവനം ഉപയോഗപ്പെടുത്തും മുമ്പ് ശ്രദ്ധിക്കേണ്ട 4 കാര്യങ്ങള്‍

കേന്ദ്ര സര്‍ക്കാറിന്റെ പെന്‍ഷന്‍ പദ്ധതി

കേന്ദ്ര സര്‍ക്കാറിന്റെ പെന്‍ഷന്‍ പദ്ധതിയായ നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തില്‍ (എന്‍പിഎസ്) നിങ്ങള്‍ നിക്ഷേപം നടത്തിയിട്ടുണ്ട് എങ്കില്‍ വകുപ്പ് 80 CCD (1B) പ്രകാരം 50,000 രൂപയുടെ അധിക നികുതി കിഴിവ് ലഭിക്കും.

ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം

ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം

നിങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഉണ്ടെങ്കില്‍ അതിന്റെ പ്രീമിയം തുകയ്ക്ക് മേല്‍ നികുതി ഇളവിന് അര്‍ഹതയുണ്ട്. നിങ്ങള്‍ക്കും, പങ്കാളിയ്ക്കും, കുട്ടികള്‍ക്കും, മാതാപിതാക്കള്‍ക്കും വേണ്ടിയാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുത്തിരിക്കുന്നത് എങ്കില്‍ പ്രീമിയം തുകയില്‍ 25,000 രൂപ വരെയാണ് നികുതി കിഴിവ് ലഭിക്കുക. ഇവിടെ മാതാപിതാക്കളുടെ പ്രായം 60 വയസ്സിന് താഴെയായിരിക്കണം. നിങ്ങളുടെ മാതാപിതാക്കള്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാരാണ് എങ്കില്‍ നികുതി കിഴിവ് ലഭിക്കുന്ന പരിധി 50,000 രൂപയാണ്.

വിശ്വസിക്കരുത് ലൈഫ് ഇന്‍ഷുറന്‍സിനെ സംബന്ധിച്ച ഈ മൂന്ന് മിത്തുകളെ!

അംഗപരിമിതരായ ആശ്രിതര്‍ക്കുള്ള ചികിത്സ

അംഗപരിമിതരായ ആശ്രിതര്‍ക്കുള്ള ചികിത്സ

അംഗപരിമിതരായ ആശ്രിതര്‍ നിങ്ങള്‍ക്കുണ്ട് എങ്കില്‍ അവരുടെ ചികിത്സയ്ക്കും ശുശ്രൂഷയ്ക്കുമായി ചിലവഴിയ്ക്കുന്ന തുകയ്ക്ക് മേല്‍ നികുതി കിഴിവ് ലഭിക്കും. ഒരു വര്‍ഷം 75,000 രൂപ വരെ നിങ്ങള്‍ക്ക് ക്ലെയിം ചെയ്യാം. ആശ്രിതനായ വ്യക്തിയുടെ അംഗപരിതിമി 80 ശതമാനമോ അതിന് മുകളിലോ ആണെങ്കില്‍ ചികിത്സയ്ക്കായുള്ള തുകയ്ക്ക് മേല്‍ 1.25 ലക്ഷം രൂപ വരെ നികുതിയിളവിനായി അവകാശപ്പെടാം.

സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കുവാന്‍ തയ്യാറെടുക്കുകയാണോ? ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്

ചികിത്സാച്ചിലവിന്മേല്‍

ചികിത്സാച്ചിലവിന്മേല്‍

നിങ്ങള്‍ക്കോ നിങ്ങളുടെ ആശ്രിതര്‍ക്കോ ഗുരുതരമായ ഏതെങ്കിലും രോഗത്തിന് ചികിത്സ നടത്തിയാല്‍ വകുപ്പ് 80DD (1B) പ്രകാരം 40,000 രൂപ വരെ നികുതി ഇളവ് ലഭിക്കും. ചികിത്സ നേടിയ വ്യക്തി 60 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരനാണെങ്കില്‍ 1 ലക്ഷം രൂപ വരെയാണ് നികുതി കിഴിവിന്റെ പരിധി.

തെറ്റായ അക്കൗണ്ടിലേക്ക് പണം അയച്ചുപോയോ? വിഷമിക്കേണ്ട തിരിച്ചു കിട്ടാന്‍ ഇങ്ങനെ ചെയ്താല്‍ മതി

വിദ്യാഭ്യാസ വായ്പയുടെ പലിശ

വിദ്യാഭ്യാസ വായ്പയുടെ പലിശ

വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് ആരംഭിക്കുന്ന വര്‍ഷം തന്നെ നികുതി ക്ലെയിം ചെയ്യുവാന്‍ ആരംഭിക്കാം. അടുത്ത 7 വര്‍ഷത്തേക്ക് ഇതിന്റെ നേട്ടം ലഭിക്കും. അതായത് ആകെ 8 വര്‍ഷത്തേക്ക് നികുതി കിഴിവ് ലഭിക്കും. രണ്ട് മക്കളുണ്ടെങ്കില്‍ പേരുടേയും വിദ്യാഭ്യാസ വായ്പയ്ക്ക് ഒരേ സമയം നികുതി ഇളവ് ലഭിക്കും.

7.1% പലിശയുള്ള പബ്ലിക് പ്രൊവിഡന്റ് ഫണ്ടാണോ സുകന്യ സമൃദ്ധി യോജനയാണോ പെണ്‍കുട്ടികള്‍ക്കായുള്ള മികച്ച നിക്ഷേപം?

ഇലക്ട്രിക് വാഹനം വായ്പയാല്‍ വാങ്ങിച്ചാല്‍

ഇലക്ട്രിക് വാഹനം വായ്പയാല്‍ വാങ്ങിച്ചാല്‍

നിങ്ങള്‍ ഒരു ഇലക്ട്രിക് വാഹനം വായ്പയാല്‍ വാങ്ങിച്ചിട്ടുണ്ട് എങ്കില്‍ വകുപ്പ് 80EEB പ്രകാരം നല്‍കുന്ന പലിശയ്ക്ക് മേല്‍ നികുതി കിഴിവിന് അര്‍ഹതയുണ്ടാകും. 1.5 ലക്ഷം രൂപ വരെയാണ് കിഴിവ് ലഭിക്കുക.

ബി ടൗണിന് പുറമേ ബിസിനസിലും താരങ്ങള്‍; ബോളിവുഡ് നായികാ-നായകന്മാരുടെ ബിസിനസ് വിശേഷങ്ങള്‍ അറിയാം

 വീട്ട് വാടക അടവ്

വീട്ട് വാടക അടവ്

നിങ്ങളുടെ ശമ്പളത്തില്‍ HRA ഒരു ഘടകമല്ല എങ്കില്‍ നിങ്ങള്‍ നല്‍കുന്ന വീട്ട് വാടകയ്ക്ക് മേല്‍ വകുപ്പ് 80GG പ്രകാരം നികുതി ഇളവ് നേടാം. നിങ്ങളുടെ കമ്പനി നിങ്ങള്‍ക്ക് എച്ച്ആര്‍എ നല്‍കുന്നുണ്ട് എങ്കില്‍ നിങ്ങള്‍ക്ക് ഈ നികുതി കിഴിവ് ക്ലെയിം ചെയ്യുവാന്‍ അര്‍ഹതയില്ല.

Read more about: income tax
English summary

Tax deduction on home loan interest to House Rent Payment; 10 Ways to save your income tax out go | നികുതി ലാഭിക്കുവാന്‍ നിങ്ങള്‍ക്കായിതാ 10 മാര്‍ഗങ്ങള്‍

Tax deduction on home loan interest to House Rent Payment; 10 Ways to save your income tax out go
Story first published: Wednesday, July 21, 2021, 11:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X