വിലയക്കയറ്റം വർധിച്ച സാഹചര്യത്തിൽ ദൈനംദിന ആവശ്യകതകൾ നിറവേറ്റാൻ പലരും ബുദ്ധിമുട്ടുന്നുണ്ട്. ഈ സമയങ്ങളിൽ നിക്ഷേപങ്ങളിൽനിന്നും ലഭിക്കുന്ന വരുമാനം ഒരു കൈത്താങ്ങാണ്. ഒറ്റത്തവണ നിക്ഷേപത്തിലൂടെ ഉറപ്പുള്ള റിട്ടേണൺ നൽകുന്ന സ്കീമുകൾ ഈ വരുമാനം നേടാൻ നിങ്ങളെ സഹായിക്കും.
മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുന്ന 5 മികച്ച എഫ്ഡി സ്കീമുകൾ
കുറഞ്ഞ വരുമാനമുള്ളവർക്കും മികച്ച സമ്പാദ്യം നേടാൻ വഴിയൊരുക്കുന്ന നിരവധി സ്കീമുകൾ പോസ്റ്റ് ഓഫീസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഒറ്റത്തവണ നിക്ഷേപത്തിലൂടെ പ്രതിമാസം ഉറപ്പുള്ള വരുമാനം നൽകുന്ന സ്കീമാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (എംഐഎസ്). ഈ ചെറുകിട സമ്പാദ്യ പദ്ധതിയിലെ നിക്ഷേപത്തിലൂടെ വ്യക്തിഗത അക്കൗണ്ട് ഉടമകൾക്ക് പ്രതിമാസം 5,550 രൂപ വരെയും ജോയിന്റ് അക്കൗണ്ടിലൂടെ 9,250 രൂപ വരെയും നേടാം.

ഈ സ്കീം പ്രതിമാസം 7.4 ശതമാനം പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുന്നു. 1000 രൂപ നിക്ഷേപിച്ച് ഒരാൾക്ക് എംഐഎസ് അക്കൗണ്ട് തുറക്കാനാകും. ഒരാൾക്ക് ഒറ്റയ്ക്കോ മൂന്നു മുതിർന്ന വ്യക്തികൾ ചേർന്ന് ജോയിന്റ് അക്കൗണ്ടോ തുറക്കാം. ഒരു എംഐഎസ് അക്കൗണ്ടിലെ പരമാവധി നിക്ഷേപ പരിധി 9 ലക്ഷം രൂപയും ഒറ്റ അക്കൗണ്ടിൽ 15 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപയുമാണ്. 5 വർഷത്തേക്ക് ഈ പദ്ധതിയിലൂടെ പ്രതിമാസ വരുമാനം നേടാനാകും.
കുതിപ്പിന് തയ്യാറെടുത്ത് യെസ് ബാങ്ക് ഓഹരി, ഇപ്പോൾ വാങ്ങിയാൽ നേട്ടം ഉറപ്പാണ്, ടാർഗെറ്റ് വില അറിയാം
അക്കൗണ്ട് തുറക്കുന്ന തീയതി മുതൽ ഒരു മാസം പൂർത്തിയാകുന്നതു മുതൽ കാലാവധി പൂർത്തിയാകുന്നതുവരെ പലിശ ലഭിക്കും. കാലാവധി പൂർത്തിയാകുന്നതിനു മുൻപ് അക്കൗണ്ട് ക്ലോസ് ചെയ്യാം. ഇതിനായി നിശ്ചിത അപേക്ഷാ ഫോം പാസ് ബുക്കിനൊപ്പം ബന്ധപ്പെട്ട പോസ്റ്റ് ഓഫീസിൽ നൽകണം. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരമുള്ള നിക്ഷേപങ്ങൾക്ക് ഒരു സാമ്പത്തിക വർഷത്തിൽ 1.50 ലക്ഷം രൂപ വരെ നികുതി ഇളവുകളും പദ്ധതി നൽകുന്നുണ്ട്. ഈ ആനുകൂല്യം ലഭിക്കുന്നതിന് ഒരാൾ അഞ്ച് വർഷം നിക്ഷേപം തുടരണം.
പ്രതിമാസം 5,550 രൂപ, 9,250 രൂപ എങ്ങനെ നേടാം?
എംഐഎസ് പദ്ധതിയിൽ 9 ലക്ഷം രൂപ നിക്ഷേപിച്ചാൽ, 5 വർഷത്തേക്ക് പ്രതിമാസം 5,550 രൂപ വീതം ലഭിക്കും. ജോയിന്റ് അക്കൗണ്ടിൽ ഒറ്റത്തവണ 15 ലക്ഷം രൂപ നിക്ഷേപിച്ചാൽ അഞ്ച് വർഷത്തേക്ക് പ്രതിമാസ വരുമാനം 9,250 രൂപ ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
