എസ്ബിഐ ഉപയോക്താക്കള്‍ക്ക് യോനോ അപ്ലിക്കേഷനിലൂടെ ഐടിആര്‍ ഫയല്‍ ചെയ്യാം

എസ്ബിഐ ഉപയോക്താക്കളായ ആദായ നികുതി ദായകര്‍ക്ക് എസ്ബിഐ യോനോ അപ്ലിക്കേഷന്‍ വഴി ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുവാന്‍ സാധിക്കും. യോനോ ആപ്പിലെ ടാക്‌സ്2 വിനിലുടെയാണ് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത്. ഇക്കാര്യത്തെക്കുറ

എസ്ബിഐ ഉപയോക്താക്കളായ ആദായ നികുതി ദായകര്‍ക്ക് എസ്ബിഐ യോനോ അപ്ലിക്കേഷന്‍ വഴി ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുവാന്‍ സാധിക്കും. യോനോ ആപ്പിലെ ടാക്‌സ്2 വിനിലുടെയാണ് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത്. ഇക്കാര്യത്തെക്കുറിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപയോക്താക്കള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു. എസ്ബിഐ തങ്ങളുടെ ഔദ്യോഗിക പേജില്‍ അടുത്തിടെ പങ്കു വച്ചിരിക്കുന്ന സന്ദേശത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

എസ്ബിഐ ഉപയോക്താക്കള്‍ക്ക് യോനോ അപ്ലിക്കേഷനിലൂടെ ഐടിആര്‍ ഫയല്‍ ചെയ്യാം

5 രേഖകള്‍ ഉപയോഗിച്ച് എസ്ബിഐ യോനായിലൂടെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യൂ എന്നാണ് എസ്ബിഐ പങ്കു വച്ചിരിക്കുന്ന ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നത്. എല്ലാ എസ്ബിഐ ഉപയോക്താക്കള്‍ക്കും എസ്ബിഐ യോനോ അപ്ലിക്കേഷന്റെ സഹായത്തോടെ ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. എസ്ബിഐ യോനോ ആപ്പ് ഇതുവരെ ഡൗണ്‍ലോഡ് ചെയ്യാത്ത വ്യക്തികള്‍ക്ക് ഇപ്പോള്‍ തന്നെ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് സേവനങ്ങള്‍ ഉപയോഗപ്പെടുത്താം. ആന്‍ഡ്രോയിഡ് ഡിവൈസുകളിലും ഐഒഎസ് ഡിവൈസുകളിലും എസ്ബിഐ യോനോ ആപ്പ് ലഭ്യമാണ്.

എസ്ബിഐയുടെ യോനോ അപ്ലിക്കേഷനിലൂടെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്ന എസ്ബിഐ ഉപയോക്താക്കള്‍ ഐടിആര്‍ ഫയലിംഗിനായി ആവശ്യമുള്ള ചില രേഖകള്‍ എന്തൊക്കെയാണ് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. നികുതി ദായകന്റെ പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോറം 16, ടാക്‌സ് ഡിഡക്ഷന്‍ വിവരങ്ങള്‍, പലിശ വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, ടാക്‌സ് സേവിംഗിനായുള്ള നിക്ഷേപ തെളിവുകള്‍ എന്നിവയാണവ.

സൗജന്യമായി ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനായി എസ്ബിഐ ഉപയോക്താവ് യോനോ അപ്ലിക്കേഷനില്‍ ലോഗ് ചെയ്യേണ്ടതായുണ്ട്. 199 രൂപയ്ക്ക് അവര്‍ക്ക് eCA അസിസ്റ്റന്‍സും ലഭ്യമാകും. 2021 ഒക്ടോബര്‍ 31 വരെയാണ് ഈ പ്രത്യേക ഓഫറിന് സാധുതയുണ്ടാവുക. ഇനി എങ്ങനെയാണ് യോനേ ആപ്പിലൂടെ ഐടിആര്‍ ഫയല്‍ ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം.

സ്‌റ്റെപ്പ് 1 : ഉപയോക്താവ് എസ്ബിഐ യോനാ ആപ്പില്‍ ലോഗ് ഇന്‍ ചെയ്യണം.

സ്‌റ്റെപ്പ് 2 : ഉപയോക്താവ് ഷോപ്‌സ് ആന്റ് ഓര്‍ഡേര്‍സ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കാം.

സ്റ്റെപ്പ് 3: ശേഷം ടാക്‌സ് ആന്റ് ഇന്‍വസ്റ്റ്‌മെന്റ് തെരഞ്ഞെടുക്കാം

സ്റ്റെപ്പ് 4 : അതിന് ശേഷം ഉപയോക്താവ് ടാക്‌സ് 2 വിന്‍ തെരഞ്ഞെടുക്കണം.

അതിനു ശേഷം ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാം.

കൃത്യത ഉറപ്പുവരുത്തുന്നതിനായി ശ്രദ്ധയോടെ വേണം ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത്. എന്തെങ്കിലും പിഴവുകള്‍ സംഭവിച്ചാല്‍ അത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ക്ഷണിച്ചു വരുത്തുന്നതിന് കാരണമായേക്കാം. ഐടിആര്‍ ഫയല്‍ ചെയ്യുമ്പോള്‍നികുതി ദായകന്‍ ശരിയായ ഐടിആര്‍ ഫോറം ഉപയോഗിക്കുവാന്‍ ശ്രദ്ധിയ്ക്കണം. തെറ്റായ ഫോറമാണ് നികുതി ദാതാവ് ഉപയോഗിച്ചത് എങ്കില്‍ അപൂര്‍ണമായ റിട്ടേണ്‍ എന്ന് കാണിച്ച് വകുപ്പ് 139(9) പ്രകാരം ആദായ നികുതി വകുപ്പ് നോട്ടീസ് അയക്കുന്നതാണ്.

അതിനാല്‍ റെസിഡന്‍സി, വരുമാനത്തിന്റെ ഗണം, ആസ്തികളുടെ എണ്ണം തുടങ്ങിയവ അടിസ്ഥാനമാക്കി ആദായ നികുതി വകുപ്പ് നിഷ്‌കര്‍ഷിച്ചിരിക്കുന്നവയില്‍ നിങ്ങള്‍ക്ക് യോജിച്ച ശരിയായ ഫോറം തെരഞ്ഞെടുക്കുവാന്‍ എപ്പോഴും ശ്രദ്ധിക്കുക.

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ നല്‍കിയിരിക്കുന്ന പാന്‍, ആധാര്‍, TAN നമ്പറുകള്‍ ശരിയാണെന്ന് നികുതി ദായകന്‍ ഉറപ്പാക്കേണ്ടതുണ്ട്. റെസിഡന്‍ഷ്യല്‍ സ്റ്റാറ്റസ് വിവരങ്ങളും കൃത്യതയോടെയാണോ നല്‍കിയിരിക്കുന്നത് എന്ന് പരിശോധിക്കണം. നികുതി റിട്ടേണ്‍ അന്തിമമായി സമര്‍പ്പിക്കും മുമ്പ് നല്‍കിയിരിക്കുന്ന മുഴുവന്‍ വിവരങ്ങളും ശരിയായണെന്ന് പരിശോധിച്ച് ഉറപ്പു വരുത്തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X