2020-21 സാമ്പത്തിക വര്‍ഷം അവസാനിക്കുവാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുളളത്. നികുതിയുമായി ബന്ധപ്പെട്ട് മാര്‍ച്ച് 31ന് മുമ്പ് നിര്‍ബന്ധമായും ചെയ്തു തീര്‍ക്കേണ്ട ചില കാര്യങ്ങളുമുണ്ട്.
2020-21 സാമ്പത്തിക വര്‍ഷം അവസാനിക്കുവാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുളളത്. നികുതിയുമായി ബന്ധപ്പെട്ട് മാര്‍ച്ച് 31ന് മുമ്പ് നിര്‍ബന്ധമായും ചെയ്തു തീര്‍ക്കേണ്ട ചില കാര്യങ്ങളുമുണ്ട്. ഇതുവരെയും ചെയ്യാത്ത മിക്ക നികുതി ദായകരും നികുതിയിളവിന് യോജിച്ച നിക്ഷേപങ്ങള്‍ തേടുന്ന തിരക്കിലായിരിക്കും.
എന്നാല്‍ അവസാന തീയ്യതിക്ക് മുമ്പായി ചെയ്തു തീര്‍ക്കുവാന്‍ ഈ ഒരൊറ്റക്കാര്യം മാത്രമല്ല ഉള്ളത്. നികുതിയുമായി ബന്ധപ്പെട്ട മറ്റു ചില കാര്യങ്ങള്‍ കൂടി ചെയ്തു പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതില്‍ അലംഭാവം കാണിച്ചാല്‍ പിഴയൊടുക്കേണ്ട നിലയില്‍ വരെ കാര്യങ്ങള്‍ എത്തിയെന്ന് വരാം.
മാര്‍ച്ച് 31ന് മുമ്പ് ചെയ്യേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങളെന്തൊക്കെയാണെന്ന് നമുക്ക് നോക്കാം
ആദായ നിര്‍ണയത്തിന്റെയും അവസാന തീയ്യതിയാണ് മാര്‍ച്ച് 31. അതുകൊണ്ടുതന്നെ 2019-20 സാമ്പത്തിക വര്‍ഷത്തിലെ പുതുക്കിയ റിട്ടേണ്‍ ഫയല്‍ ചെയ്യുവാനുള്ള അവസാന തീയ്യതിയും ഇതു തന്നെയാണ്.നിശ്ചയിക്കപ്പെട്ട തീയ്യതിക്ക് ശേഷം ഫയല്‍ ചെയ്യപ്പെടുന്ന ആദായ നികുതി റിട്ടേണിനെയാണ് ബിലേറ്റഡ് റിട്ടേണ്‍ എന്ന് പറയുന്നത്. ഇനി നിങ്ങള്‍ റിട്ടേണ്‍ ഫയല്‍ ചെയ്തു കഴിഞ്ഞതിന് ശേഷം അതില്‍ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നതിനെയാണ് പുതുക്കിയ റിട്ടേണ്‍ ഫയലിംഗ് എന്ന് വിളിക്കുന്നത്. ഇവ രണ്ടിന്റെയും അവസാന തീയ്യതി മാര്‍ച്ച് 31 ആണ്. ഈ അവസരം നഷ്ടപ്പെടുത്തിയാല്‍ 2019-20 സാമ്പത്തിക വര്‍ഷത്തെ പുതുക്കിയ റിട്ടേണോ, ബിലേറ്റഡ് റിട്ടേണോ ഫയല്‍ ചെയ്യുവാന്‍ സാധിക്കില്ല. ലേറ്റ് ഫയലിംഗ് ഫീസായി 10,000 രൂപ കൂടി ചേര്‍ത്താണ് ബിലേറ്റഡ് ഐടിആര്‍ ഫയല്‍ ചെയ്യേണ്ടത്.
ഒരു വര്‍ഷത്തെ പ്രതീക്ഷിത നികുതി ബാധ്യത 10,000 രൂപയില്‍ കൂടുതലുള്ള ഒരു വ്യക്തി മുന്‍കൂര്‍ നികുതി അടയ്ക്കുവാന്‍ ബാധ്യസ്ഥനാണ്. 2020-21 സാമ്പത്തിക വര്‍ഷത്തെ മുന്‍കൂര്‍ നികുതിയുടെ നാലാം ഗഡു അടയ്ക്കുന്നതിനുള്ള അവസാന തീയ്യതി മാര്‍ച്ച് 31 ആണ്.

പാന്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയ്യതിയും 2021 മാര്‍ച്ച് 31 ആണ്. മാര്‍ച്ച് 31ന് മുമ്പ് പാന്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പിന്നീട് പാന്‍ നമ്പര്‍ പ്രവര്‍ത്തന യോഗ്യമല്ലാതാകും.
വിവാദ് സേ വിശ്വാസ് പദ്ധതിയ്ക്ക് കീഴില്‍ സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതിന്റെ അവസാന തീയ്യതിയും 2021 മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ് പുറത്തിറക്കിയ നോട്ടിഫിക്കേഷന്‍ പ്രകാരം പദ്ധതിയ്ക്ക് കീഴില്‍ അധിക പലിശകളൊന്നും നല്‍കാതെ നികുതി അടയ്ക്കേണ്ട തീയ്യതി 2021 ഏപ്രില്‍ 30 തന്നെയാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications