പലിശ നിരക്കുകള്‍ പുതിയ തലത്തില്‍; പൊതുമേഖലാ ബാങ്കുകളുടെ ടാക്‌സ് സേവിംഗ്‌ സ്ഥിര നിക്ഷേപങ്ങൾ നോക്കാം

നികുതി ഇളവ് തേടുന്ന നിരവധി നിക്ഷേപങ്ങളുണ്ട്. ഇവയുടെ പ്രധാന പോരായ്മ കാലാവധിയാണ്. 15 വർഷത്തോളം കാലാവധിയുള്ള സർക്കാർ നിക്ഷേപങ്ങളാണ് പൊതുവെ നികുതി ഇളവ് നൽകുന്നത്. കുറഞ്ഞ കാലയളവുള്ള നികുതി ഇളവ് നൽകുന്ന റിസ്ക് കുറഞ്ഞ നിക്ഷേപമെന്ന പരി​ഗണന ലഭിക്കുന്നത് ടാക്സ് സേവിം​ഗ് സ്ഥിര നിക്ഷേപത്തിനാണ്. സ്ഥിര നിക്ഷേപത്തിന്റെ ​ഗുണങ്ങൾക്കൊപ്പം നികുതി ഇളവും ലഭിക്കുന്നതിനാൽ റിസ്‌ക് എടുക്കാന്‍ താല്‍പര്യമില്ലാത്ത നിക്ഷേപകര്‍ക്ക് അനുയോജ്യമായ പദ്ധതിയാണ് ടാക്‌സ് സേവിംഗ്് സ്ഥിര നിക്ഷേപങ്ങള്‍.

ലോക്ഇന്‍ പിരിയഡ

5 വര്‍ഷ ലോക്ഇന്‍ പിരിയഡും നിക്ഷേപത്തിന് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം 1.50 ലക്ഷം രൂപ വരെ നികുതി ഇളവും ലഭിക്കുന്ന നിക്ഷേപമാണ് ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങള്‍. ഹിന്ദു അഭിവക്ത കുടുംബത്തിനും വ്യക്തിഗത നിക്ഷേപകര്‍ക്കുമാണ് ടാക്‌സ് സേവിംഗ്‌സ് സ്ഥിര നിക്ഷേപം ഉപയോഗിക്കാനാവുക. ജോയിന്റ് അക്കൗണ്ടാണെങ്കില്‍ ആദ്യ ഹോള്‍ഡര്‍ക്ക് മാത്രമാണ് ഇളവ് ലഭിക്കുക.

മാസത്തിലെ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപത്തില്‍ നിന്ന് പലിശ വാങ്ങാം. നിക്ഷേപകന്റെ പ്രായം അനുസരിച്ച് പലിശയില്‍ വ്യത്യാസമുണ്ടാകും. മുതിര്‍ന്ന പൗരന്മാര്‍ക്ക് ടാക്‌സ് സേവിംഗ്് സ്ഥിര നിക്ഷേപത്തില്‍ നിന്ന് ഉയര്‍ന്ന പലിശ ലഭിക്കും. ടാക്‌സ് സേവിംഗ്് സ്ഥിര നിക്ഷേപത്തിന് പരിഗണിക്കാവുന്ന 3 പൊതുമേഖലാ ബാങ്കുകളുടെ പലിശ നിരക്കാണ് ചുവടെ.

യൂണിയന്‍ ബാങ്ക്

യൂണിയന്‍ ബാങ്ക്

പൊതുവായ്പ നല്‍കുന്നയാള്‍ നവംബര്‍ മുതല്‍ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ മാറ്റം വരുത്തി. 5 വര്‍ഷത്തെ ലോക്ക്-ഇന്‍ കാലയളവുള്ള ടാക്‌സ് സേവിംഗ് എഫ്ഡികള്‍ക്ക് ഇത് ഇപ്പോള്‍ 6.7% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

കൂടാതെ മുതിര്‍ന്ന നിക്ഷേപകര്‍ക്ക് അധിക 50 ബേസിസ് പോയിന്റുകളും വാഗ്ദാനം ചെയ്യുന്നു. അതിനാല്‍, 5 വര്‍ഷത്തെ നികുതി ലാഭിക്കുന്ന യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എഫ്ഡിയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കുന്ന പലിശ നിരക്ക് 7.2% ആണ്. 

കാനറ ബാങ്ക്

കാനറ ബാങ്ക്

മറ്റൊരു പൊതുമേഖലാ ബാങ്കാണ് കാനറ ബാങ്ക്. നെറ്റ്വര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ നാലാമത്തെ വലിയ ബാങ്കാണ് കാനറ ബാങ്ക്. ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് മികച്ച പലിശ നിരക്ക് കാനറ ബാങ്കില്‍ നിന്ന് ലഭിക്കും. 5 വര്‍ഷത്തെ ാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന് 6.50 ശതമാനം പലിശയാണ് പൊതുവിഭാഗത്തിന് ബാങ്ക് നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7 ശതമാനം പലിശയും ലഭിക്കും. കുറഞ്ഞത് 1.50 ലക്ഷം രൂപ നിക്ഷേപിക്കേണ്ടതുണ്ട്. 

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്

ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിശോധിച്ചാല്‍ മികച്ച പലിശ നിരക്ക് നല്‍കുന്ന പൊതുമേഖലാ ബാങ്കുകളില്‍ മൂന്നാമതാണ് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്. ഐഒബി ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന് 6.40 ശതമാനം പലിശ പൊതുവിഭാഗത്തിനും 6.90 ശതമാനം പലിശയും ലഭിക്കും. 80 വയസിന് മുകളില്‍ പ്രായമുള്ള സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് 7.10 ശതമാനം പലിശയും ലഭിക്കും. 

സ്വകാര്യ മേഖലയിൽ

സ്വകാര്യ മേഖലയിൽ

സ്വകാര്യ മേഖലയിൽ ഏറ്റവും ഉയർന്ന പലിശ നൽകുന്നത് ഉത്കൃഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കാണ്. പൊതു വിഭാഗത്തിന് 7.50 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.25 ശതമാനവനുമാണ് ടാക്‌സ് സേവിംഗ്‌സ് സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്ന പലിശ നിരക്ക്. പൊതു വിഭാഗത്തിന് 1.50 ലക്ഷം നിക്ഷേപിച്ചാല്‍ 2.17 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 2.26 ലക്ഷം രൂപയും ലഭിക്കും.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X