നികുതി വരുമാനം കുറയ്ക്കാനുള്ള വഴികൾ തേടുന്നൊരാളാമെങ്കിൽ അവസാന ഘട്ടത്തിൽ സുരക്ഷിതമായ മാർഗമായി ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തെ തിരഞ്ഞെടുക്കാം. സ്ഥിര നിക്ഷേപങ്ങളുടെ കൂട്ടത്തിൽ ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരമുള്ള നികുതി ഇളവ് ലഭിക്കുന്ന ഏക നിക്ഷേപമാണിത്.
ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം പോലെ ഇക്വിറ്റി അടിസ്ഥാനമായുള്ള ടാക്സ് സേവിംഗ് നിക്ഷേപങ്ങളെ അപേക്ഷിച്ച് വളരെ സുരക്ഷിതമാണ് ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങൾ. കാലാവധിയോളം നിക്ഷേപിച്ച തുക സുരക്ഷിതമാകുന്നതിനൊപ്പം കാലാവധിയിൽ പലിശയും ചേർത്ത് തിരികെ ലഭിക്കുന്നവയാണ് ഇവ.
ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ പരമാവധി ലാഭമുണ്ടാക്കാമെന്ന് അറിയാൻ പദ്ധതിയെ വിശദമായി പരിചയപ്പെടാം.
ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപം
5 വർഷത്തെ ലോക്ക്-ഇൻ പിരിയഡുള്ള നിക്ഷേപമാണ് ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപം. നിക്ഷേപകരുടെ താല്പര്യം അനുസരിച്ച് പ്രതിമാസ പലിശ പേ ഔട്ട് ഓപ്‌ഷൻ ഇവ നൽകുന്നുണ്ട്.
ടാക്സ് സേവിംഗ് നിക്ഷേപങ്ങളിൽ മാസത്തിൽ പലിശ അനുവദിക്കുന്ന ഏക നിക്ഷേപമാണിത്. ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന് സമാനമായ നാഷണൽ സേവിംഗ്സ് സ്കീം, 5 വർഷത്തെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് എന്നിവ മാസത്തിലുള്ള പലിശ വരുമാനം നൽകുന്നില്ല.
പലിശ നിരക്ക്
തപാൽ വകുപ്പിന്റെ 5 വർഷത്തെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീം 80സി ആനുകൂല്യം ലഭിക്കുന്നവയാണ്. ഇവയ്ക്ക് 2023 ജനുവരി-മാർച്ച് പാദത്തിൽ 7 ശതമാനം പലിശയാണ് നൽകുന്നത്.
എസ്ബിഐ ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന് സാധാരണ നിക്ഷേപകർക്ക് 6.50 ശതമാനം പലിശയും എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ 7 ശതമാനം പലിശയും നൽകുന്നു. സ്വകാര്യ ബാങ്കുകളിൽ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിസിബി ബാങ്ക് 7.60 ശതമാനം എന്ന ഏറ്റവും മികച്ച പലിശ നൽകുന്നു.
സ്മോൾ ഫിനാൻസ് ബാങ്കുകളിൽ സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് 7.5 ശതമാനം പലിശ ലഭിക്കും. എയു സ്മോൾ ഫിനാൻസ് ബാങ്കും ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കും ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന് 7.20 ശതമാനം പലിശ ലഭിക്കും.
ഇൻഡസ്ഇൻഡ് ബാങ്ക് 5 വർഷത്തെ ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന് 7.25 ശതമാനം പലിശയും വിദേശ ബാങ്കായ ഡേയ്ചെ ബാങ്ക് 7 ശതമാനം പലിശയും നൽകും.
നികുതി
ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തിൽ നികുതി ഇളവ് ലഭിക്കുന്നത് പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്ന വ്യക്തിക്കാണ്. ആദായനികുതി നിയമത്തിന്റെ സെക്ഷൻ 80 സി പ്രകാരം സാമ്പത്തിക വർഷത്തിൽ സ്ഥിര നിക്ഷേപം നടത്തിയ തുകയിൽ 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് കിഴിവ് ക്ലെയിം ചെയ്യാൻ സാധിക്കും.
പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നവർക്ക് ഇളവുകൾക്ക് അർഹതയില്ല.
അതേസമയം ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തിൽ പലിശ വരുമാനത്തിന് നികുതി ഇളവില്ല. നിക്ഷേപകന്റെ നികുതി ബ്രാക്കറ്റിന് അനുസരിച്ച് ലഭിക്കുന്ന പലിശയ്ക്ക് നികുതി നൽകണം.
ഒരു വ്യക്തിക്ക് ഒരു സാമ്പത്തിക വർഷത്തിൽ 40,000 രൂപയിൽ കൂടുതൽ പലിശ ലഭിക്കുകയാണെങ്കിൽ സ്രോതസിൽ നിന്നുള്ള നികുതി നൽകേണ്ടി വരും. സെക്ഷൻ 80TTB മുതിർന്ന പൗരന്മാർക്ക് നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന പലിശ വരുമാനത്തിൽ 50,000 രൂപ സ്രോതസിൽ നിന്നുള്ള നികുതി നൽകേണ്ടതില്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം



Click it and Unblock the Notifications
