സാമ്പത്തിക വര്‍ഷം അവസാനിക്കാറായി. നികുതി ഇളവുകള്‍ ആവശ്യമുള്ളൊരാളാണെങ്കില് ഇനിയും കാത്തിരിക്കുന്നതിന് പകരം വേഗത്തില്‍ ഫിനാന്‍ഷ്യല്‍ പ്ലാനിംഗിലേക്ക് കടക്കണം. നിക്ഷേപിക്കുന്നതിനൊപ്പം നികുതി ഇളവുകളും തേടുന്ന വിവിധ റിസ്ക് പ്രൊഫൈലുള്ളവര്‍ക്ക് പറ്റിയ നിക്ഷേപങ്ങള്‍ വിപണിയിലുണ്ട്. റിസ്കെടുക്കാന്‍ തയ്യാറല്ലാത്തവര്‍ക്ക് ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപം പരിഗണിക്കാം.
2022 ല്‍ അഞ്ച് തവണ റിപ്പോ നിരക്ക് വര്‍ധിച്ചതിന് പിന്നാലെ ബാങ്കുകള്‍ ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിലെ ബാങ്കുകള്‍ 7.60 ശതമാനം പലിശ വരെ ഇന്ന് ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന് നല്കുന്നു. വിവിധ ബാങ്കുകളിലെ പലിശ നിരക്കുകള്‍ നോക്കാം.
ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപം
ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരമുള്ള നികുതി ഇളവുകള്‍ ലഭിക്കും. 1.50 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിനാണ് നികുതി ഇളവ് ലഭിക്കുക. 5 വര്‍ഷം കാലാവധിയുള്ളവയാണ് ടാക്സ് സേവിംഗ്സ് സ്ഥിര നിക്ഷേപം. ഈ ലോക്-ഇന്‍ കാലാവധിക്ക് മുന്‍പ് നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കില്ല. നിക്ഷേപത്തിന് മാത്രമാണ് നികുതി ഇളവുള്ളത്. കാലാവധിയില്‍ ലഭിക്കുന്ന പലിശ നികുതി ബാധകമാണ്.
പലിശ നിരക്ക്
സ്വകാര്യ ബാങ്കുകളില്‍ ഏറ്റവും ഉയര്‍ന്ന പലിശ നല്‍കുന്നത് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിസിബി ബാങ്കാണ്. 7.6 ശതമാനം പലിശയാണ് ഡിസിബി ബാങ്ക് നല്‍കുന്നത്. 1.50 ലക്ഷം നിക്ഷേപിച്ചാല്‍ 5 വര്‍ഷത്തിന് ശേഷം 2.19 ലക്ഷം രൂപ പിന്‍വലിക്കാം.
സ്മോള്‍ ഫിനാന്‍സ് ബാങ്കുകളായ ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവ ടാക്സ് സേവിംഗ്സ് സ്ഥിര നിക്ഷേപത്തിന് 7.20 ശതമാനം പലിശയാണ് നല്‍കുന്നത്. സ്മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍ ഏറ്റവും ഉയര്‍ന്ന പലിശ നല്കുന്ന ബാങ്കുകളാണിവ. 1.50 ലക്ഷം നിക്ഷേപിക്കുന്നൊരാള്‍ക്ക് അഞ്ച് വര്‍ഷത്തിന് ശേഷം 2.14 ലക്ഷം രൂപ ലഭിക്കും.
7 ശതമാനം പലിശ
ജർമ്മൻ ധനകാര്യ സ്ഥാപനമായ ഡോയ്ചെ ബാങ്ക് വിദേശ ബാങ്കുകളില്‍ ഉയര്‍ന്ന പലിശ നല്കുന്നു. 7 ശതമാനം പലിശയാണ് 5 വര്‍ഷത്തെ ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന് ഡോയ്ചെ ബാങ്ക് നല്കുന്ന പലിശ നികക്ക്. 1.50 ലക്ഷം രൂപ നിക്ഷേപിക്കുന്ന വ്യക്തിക്ക് 2.12 ലക്ഷം കാലാവധിക്ക് ശേഷം ലഭിക്കുന്നു.
സ്വകാര്യ ബാങ്കുകളായ യെസ് ബാങ്ക്, സിറ്റി യൂണിയന് ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ 7 ശതമാനം പലിശയാണ് ടാക്സ് സേവിംഗ്സ് സ്ഥിര നിക്ഷേപത്തിന് നല്‍കുന്നത്. 1.50 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 5 വര്‍ഷത്തിന് ശേഷം 2.12 ലക്ഷം രൂപ ലഭിക്കും.
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവ 6.75 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. 1.50 ലക്ഷം നിക്ഷേപിച്ചാല്‍ 2.10 ലക്ഷം രൂപ നേടാം.
ഡിഐസിജിസി ഇന്‍ഷൂറന്‍സ്
മുകളില്‍ പറഞ്ഞ എല്ലാ ബാങ്കുകളിലെ നിക്ഷേപങ്ങളും റിസര്‍വ് ബാങ്ക് സബ്സിഡിയറിയായ ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്റെ ഇന്‍ഷൂറന്‍സ് പരിരക്ഷയുള്ളവയാണ്. നിക്ഷേപവും പലിശയും സഹിതം 5 ലക്ഷം രൂപ വരെ നിക്ഷേപത്തിന് പരിരക്ഷ ലഭിക്കുന്നു. ബാങ്ക് അപകടാവസ്ഥയിലായാല്‍ 5 ലക്ഷം രൂപ വരെ ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്പ്പറേഷന് തിരികെ നല്‍കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
