റിപ്പോ നിരക്കുകൾ മാറ്റമില്ലാതെ തുടരുന്ന സമയത്ത് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ കുറയാൻ സാധ്യതയുണ്ട്. ഈ സമയത്ത് നിക്ഷേപങ്ങൾ ആരംഭിക്കുന്നത് മികച്ച പലിശയിൽ സ്വന്തമാക്കാൻ സാധിക്കും. സ്ഥിര നിക്ഷേപങ്ങളിൽ നികുതി ഇളവും മികച്ച പലിശയും ലഭിക്കാനുള്ള മികച്ച മാർഗമാണ് ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപം.
എസ്ബിഐ 5 വര്‍ഷത്തെ ടാക്സ് സേവിംഗ്സ് സ്ഥിര നിക്ഷേപത്തിന് 6.50 ശതമാനം പലിശയാണ് നല്‍കുന്നത്. 7 ശതമാനം പലിശ മുതിര്ന്നപൗരന്മാര്ക്കും ലഭിക്കും. ആക്സിസ് ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക്, കാനറ ബാങ്ക്, എച്ച്ഡിഎഫിസി, ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവ ഇതിനേക്കാള്‍ മികച്ച പലിശ നല്കുന്നു. പലിശ നിരക്കുകൾ വിശദമായി നോക്കാം.
ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപം
ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റുന്ന 1.50 ലക്ഷം രൂപയ്ക്ക് ആദായ നികുതിയില്‍ നിന്ന് ഇളവ് ലഭിക്കും. ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന്റെ കാലാവധി 5 വര്‍ഷമാണ്. ലോക്ഇന്‍ പിരിയഡുള്ളതിനാല് കാലാവധിക്ക് മുന്‍പുള്ള പിന്‍വലിക്കല്‍ അനുവദിക്കുന്നതല്ല. കാലാവധിയില്‍ പിന്‍വലിക്കുമ്പോള്‍ ലഭിക്കുന്ന പലിശ വരുമാനം നികുതി ബാധകമാണ്. ടാക്സ് സ്ലാബ് അനുവസരിച്ച് നികുതി നല്‍കേണ്ടതായി വരും.

സ്വകാര്യ ബാങ്ക്
ഇൻഡസ്ഇൻഡ് ബാങ്കിന്റെ ടാക്സ് സേവർ സ്കീമിൽ റെഗുലർ നിക്ഷേപകർക്ക് 7.25 ശതമാനം പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 8 ശതമാനം പലിശയും സ്വന്തമാക്കാം. ആർബിഎൽ ബാങ്കിന്റെ ആർബിഎൽ ബാങ്ക് ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന് റെഗുലർ നിക്ഷേപകർക്ക് 7.1 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.6 ശതമാനം പലിശയും ലഭിക്കും.
എച്ച്ഡിഎഫ്സി ബാങ്ക് ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തിൽ റെഗുലർ നിക്ഷേപകർക്ക് 7 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം പലിശയും ലഭിക്കും. ആക്സിസ് ബാങ്ക് ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപം റെഗുലർ നിക്ഷേപകർക്ക് 7 ശതമാനം പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം പലിശയാണ് ആക്സിസ് ബാങ്ക് നൽകുന്നത്.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ടാക്സ് സേവിംഗ് സ്ഥിര നിക്ഷേം റെഗുലർ നിക്ഷേപകർക്ക് 7 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.5 ശതമാനം പലിശയും നൽകും. ഐസിഐസിഐ ബാങ്ക് ടാക്സ് സേവർ സ്ഥിര നിക്ഷേപം 7 ശതമാനം പലിശ റെഗുലർ നിക്ഷേപകർക്കും 7.50 ശതമാനം പലിശയും നൽകുന്നുണ്ട്. ഐഡിബിഐ ബാങ്കിൽ റെഗുലർ നിക്ഷേപകർക്ക് 6.50 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7 ശതമാനവും പലിശ നേടാം.
പൊതുമേഖലാ ബാങ്ക്
കാനറ ബാങ്ക് ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപം റെഗുലർ നിക്ഷേപകർക്ക് 6.70 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.20 ശതമാനം പലിശയും ലഭിക്കും. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തിൽ നിന്ന് റെഗുലർ നിക്ഷേപകർക്ക് 6.70 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.20 ശതമാനം പലിശയും ലഭിക്കും.
പഞ്ചാബ് നാഷണൽ ബാങ്കിലെ ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപം റെഗുലർ നിക്ഷേപകർക്ക് 6.50 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.30 ശതമാനവും പലിശ നൽകും. ബാങ്ക് ഓഫ് ബറോഡയുടെ ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തിൽ റെഗുലർ നിക്ഷേപകർക്ക് 6.50 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.15 ശതമാനവും പലിശ ലഭിക്കും.
പഞ്ചാബ് ആൻഡ് സിൻഡ് ബാങ്കിലെ ടാക്സ് സേവിംഗ് എഫ്ഡിയിൽ 6.25 ശതമാനം റെഗുലർ നിക്ഷേപകർക്കും 6.75 ശതമാനം മുതിർന്ന പൗരന്മാർക്കും ലഭിക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
