അപകട സാധ്യത കുറഞ്ഞതും മികച്ച റിട്ടേൺസ് ഉറപ്പുനൽകുന്നതുമാണ് എഫ്ഡി അഥവ സ്ഥിര നിക്ഷേപത്തെ എല്ലാത്തരം ആളുകളുടെയും ആദ്യ തിരഞ്ഞെടുപ്പാക്കി മാറ്റുന്നത്. ഇതോടൊപ്പം തന്നെ നികുതി ആനുകൂല്യവും എഫ്ഡിയിൽ ലഭിക്കുമെന്നുള്ള കാര്യം നിങ്ങൾക്കറിയാമോ? 2023-24 സാമ്പത്തിക വർഷത്തിൽ ആദായനികുതി ലാഭിക്കാനായി മാർച്ച് 31-നകം നിക്ഷേപം നടത്തേണ്ടതുണ്ട്. കാരണം, പുതിയ സാമ്പത്തിക വർഷമായ 2024 - 2025, ഏപ്രിൽ 1 മുതൽ ആരംഭിക്കുകയാണ്. 1.5 ലക്ഷം രൂപ വരെ നികുതി ലാഭിക്കാവുന്ന ഈ സ്കീമിനായി 5 വർഷത്തെ എഫ്ഡിയിലാണ് നിക്ഷേപം നടത്തേണ്ടത്.
സാധാരണയായി, എഫ്ഡിയിൽ നികുതി ആനുകൂല്യം ലഭ്യമല്ല. നിങ്ങൾക്ക് ലഭിക്കുന്ന പലിശ വാർഷിക വരുമാനവുമായി ചേരുന്നതാണ് ഇതിന് കാരണം. ഇത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ വരുമാനം നികുതിയുടെ പരിധിയിൽ വരികയാണെങ്കിൽ, സ്ലാബ് നിരക്ക് അനുസരിച്ച് നികുതി നൽകണം. എന്നാൽ ടാക്സ് സേവിംഗ് എഫ്ഡി എന്നറിയപ്പെടുന്ന 5 വർഷത്തെ എഫ്ഡിയിൽ ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി യുടെ ആനുകൂല്യം ലഭിക്കും. ഇത് പ്രകാരം, നിങ്ങളുടെ മൊത്തം വരുമാനത്തിൽ നിന്ന് 1.5 ലക്ഷം രൂപ കിഴിവ് അവകാശപ്പെടാവുന്നതാണ്.

5 വർഷത്തെ നികുതി ലാഭിക്കൽ എഫ്ഡി എന്ന ഓപ്ഷൻ എല്ലാ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും ലഭ്യമാണ്. വിവിധ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും വ്യത്യസ്ത പലിശ നിരക്കുകളിലാണ് ഇവ ലഭ്യമായിട്ടുള്ളത്. അതുകൊണ്ടു തന്നെ, മികച്ച പലിശ ലഭിക്കുന്ന സ്ഥാപനത്തിൽ നിക്ഷേപിക്കുന്നതാണ് ഏറ്റവും ഉചിതം.
കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് 5 വർഷത്തെ എഫ്ഡി പിൻവലിക്കുകയാണെങ്കിൽ, അതിന് നികുതി ആനുകൂല്യം ലഭിക്കില്ല എന്ന് മാത്രമല്ല പിഴയും നൽകേണ്ടിവരും. നിയമപ്രകാരം കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് എഫ്ഡി പിൻവലിക്കുകയാണെങ്കിൽ, ആദായനികുതി ഇളവിൻ്റെ ആനുകൂല്യത്തിലൂടെ ലഭിച്ച മുഴുവൻ തുകയും നിങ്ങളുടെ വരുമാനത്തിലേക്ക് കൂട്ടിച്ചേർക്കപ്പെടും. ഇതുകൂടാതെ, പലിശ വരുമാനവുമായി ചേരുന്നു. ഇതിനുശേഷം, ആദായനികുതി സ്ലാബിനനുസരിച്ചുള്ള നികുതി അടയ്‌ക്കേണ്ടതായുണ്ട്.
1961ലെ ആദായനികുതി നിയമത്തിൻ്റെ ഭാഗമായ 80 സി യിൽ, നികുതി ഇളവ് ക്ലെയിം ചെയ്യാൻ സാധിക്കുന്ന നിക്ഷേപ ഓപ്ഷനുകൾ സൂചിപ്പിച്ചിട്ടുണ്ട്. ഈ സ്കീമുകളിൽ നിക്ഷേപിക്കുന്നതിലൂടെ, സെക്ഷൻ 80 സി പ്രകാരം നിങ്ങളുടെ മൊത്തം നികുതി വരുമാനത്തിൽ 1.5 ലക്ഷം രൂപ നികുതി ലാഭിക്കാം. സാമ്പത്തിക വർഷാവസാനത്തിന് മുമ്പ് നികുതി ലാഭിക്കാനായി ഇത്തരത്തിലുള്ള നിക്ഷേപം നടത്തുന്നവരാണ് മിക്ക ആളുകളും.
More From GoodReturns

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
