80 ലക്ഷത്തിന്റെ വീട് വാങ്ങുമ്പോൾ എത്ര രൂപ ടിഡിഎസ് നൽകണം; വാങ്ങുന്നവന്റെ ഉത്തരവാദിത്വം എന്ത്

സ്വന്തമായൊരു വീട് പലരുടെയും സ്വപ്‌നമാണെങ്കിലും പിടിപ്പത് പണിയുള്ളൊരു ജോലിയാണിത്. വീടിന്റെ ബജറ്റ് തയ്യാറാക്കുക, വായ്പ കണ്ടെത്തുക, ഇതിനുള്ള ഡൗണ്‍പെയ്‌മെന്റ് തയ്യാറാക്കുക എന്നി ജോലികൾ പൂർത്തിയാക്കണം. വസ്തു കണ്ടെത്തുകയും വില്പനക്കാരനുമായി വിലപേശി ഉറപ്പിക്കുയും മറ്റു നിയമപരമായ നടപടികൾ പൂര്‍ത്തിയാക്കിയും വേണം വീട് സ്വന്തമാക്കാൻ. വീട് വാങ്ങുമ്പോഴുള്ള നികുതി വശം പരിഗണിക്കുകയാണെങ്കില്‍, വസ്തുവിന്റെ മൂല്യം നിശ്ചിത പരിധി കടക്കുകയാണെങ്കില്‍ സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കേണ്ടത് വാങ്ങുന്നയാളുടെ ചുതമലയാണ്.

ടിഡിഎസ് പരിധി

50 ലക്ഷത്തിന് മുകളില്‍ വിലയുള്ള വസ്തു കൈമാറ്റം ചെയ്യപ്പെടുമ്പോഴാണ് സ്രോതസിൽ നിന്നുള്ള നികുതി ബാധകമാകുന്നത്. റസിഡന്‍ഷ്യല്‍, വാണിജ്യ വസ്തുകള്‍ക്കും ടിഡിഎസ് ബാധകമാണ്. ഫിനാന്‍സ് ആക്ട് 2013 ലെ സെക്ഷന്‍ 194-IA പ്രകാരമാണ് ടിഡിഎസ് ഈടാക്കുന്നത്.

ടിഡിഎസ് നിരക്ക്

വസ്തു വില്‍ക്കുന്നയാളുടെ റസിഡന്‍ഷ്യല്‍ സ്റ്റാറ്റസ് പരി​ഗണിച്ചാണ് ടിഡിഎസ് നിരക്ക് കണക്കാക്കുന്നത്. പ്രവാസിയായ വില്പനകാരന്‍ വസ്തു വാങ്ങി 24 മാസത്തില്‍ കൂടുതല്‍ കാലം കൈവശം വെച്ചെങ്കില്‍ (ദീർഘകാല മൂലധന നേട്ടം) 20 ശതമാനം ടിഡിഎസും സെസ്സും സര്‍ചാര്‍ജും നല്‍കണം. വസ്തു 24 മാസത്തില്‍ താഴെയാണ് കൈവശം വെച്ചതെങ്കില്‍ (ഹ്രസ്വകാല മൂലധന നേട്ടം) 30 ശതമാനം ടിഡിഎസും സെസും സര്‍ചാര്‍ജും ഈടാക്കും. ഇന്ത്യയില്‍ താമസക്കാരാണ് വില്പന നടത്തുന്നതെങ്കില്‍ 1 ശതമാനമാണ് ടിഡിഎസ് നിരക്ക്.

80 ലക്ഷത്തിന്റെ വീട് വാങ്ങുമ്പോൾ എത്ര രൂപ ടിഡിഎസ് നൽകണം; വാങ്ങുന്നവന്റെ ഉത്തരവാദിത്വം എന്ത്

വാങ്ങുന്നയാളുടെ ഉത്തരവാദിത്വം

വസ്തു വാങ്ങുന്നയാൾക്കാണ് ടിഡിഎസ് കുറയ്ക്കുന്നതിന് ഉത്തരവാദിത്വം. വസ്തുവിന്റെ കൈമാറ്റത്തിന് നൽകുന്ന തുകയിൽ നിന്ന് ടിഡിഎസ് കുറയ്ക്കണം വസ്തുവിന്റെ വില്‍പ്പന വിലയോ സ്റ്റാമ്പ് ഡ്യൂട്ടി മൂല്യമോ 50 ലക്ഷം രൂപയോ അതില്‍ കൂടുതലോ ആണെങ്കില്‍ വാങ്ങുന്നയാള്‍ ഓരോ ഗഡുവിലും 1 ശതമാനം എന്ന നിരക്കില്‍ ടിഡിഎസ് കുറയ്‌ക്കേണം.

വസ്തുവിന്റെ വില 50 ലക്ഷം രൂപ കടന്നാല്‍ മുഴുവന്‍ തുകയ്ക്കുമാണ് ടിഡിഎസ് ഈടാക്കേണ്ടത്. 80 ലക്ഷമാണ് വസ്തുവിന്റെ വിലയെങ്കില്‍ 80 ലക്ഷത്തിന്റെ 1 ശതമാനം 80,000 രൂപ ടിഡിഎസ് ആയി ഈടാക്കാം. 80 ലക്ഷം രൂപ 5 തവണകളായി അടയ്ക്കുകയാമെങ്കില്‍ ഓരോ തവണ 16 ലക്ഷം അടയ്ക്കുമ്പോഴും 1 ശതമാനം ടിഡിഎസ് 16,000 രൂപ ഈടാക്കണം. വില്‍ക്കുന്നയാള്‍ക്ക് പാന്‍ നമ്പര്‍ ഇല്ലെങ്കില്‍ 20 ശതാനം നിരക്കിലാണ് ടിഡിഎസ് ഈടാക്കുക.

ടിഡിഎസ് തുക സർക്കാറിലേക്ക് അടയ്ക്കുക

വില്പനകാരനിൽ നിന്ന് ടിഡിഎസ് ഈടാക്കി കഴിഞ്ഞാൽ നിശ്ചിത കാലയളവിനുള്ളില്‍ ടിഡിഎസ് തുക സര്‍ക്കാരിലേക്ക് നിക്ഷേപിക്കേണ്ടതുണ്ട്. ടിഡിഎസ് ഈടാക്കിയ മാസാവസാനം മുതല്‍ 30 ദിവസത്തിനുള്ളില്‍ വാങ്ങുന്നയാള്‍ നികുതി നിക്ഷേപിക്കേണ്ടതുണ്ട്.നിശ്ചിത തീയതിക്കുള്ളില്‍ ടിഡിഎസ് നിക്ഷേപിച്ചിട്ടില്ലെങ്കിൽ പിഴയും പലിശയും ഈടാക്കാം. അതോടൊപ്പം ടിഡിഎസ് ഈടാക്കിയില്ലെങ്കിലും പിഴ ഈടാക്കും. 

ഈടാക്കാത്ത ടിഡിഎസ് തുകയ്ക്ക് തുല്യമായ തുകയാണ് പിഴ ലഭിക്കുന്നത്. നിശ്ചിത തീയതിക്കുള്ളില്‍ സര്‍ക്കാരില്‍ നിക്ഷേപിക്കാത്ത ടിഡിഎസ് തുകയ്ക്കും ഈ പലിശ നിരക്കുകള്‍ ബാധകമാണ്. പിഴകളും പലിശ നിരക്കുകളും ഒഴിവാക്കുന്നതിന് കൃത്യസമയത്ത് ടിഡിഎസ് കുറച്ച് സർക്കാരിലേക്ക് അടയ്ക്കേണ്ടത് വാങ്ങുന്നയാളുടെ ഉത്തരവാദിത്വമാണ്. ടിഡിഎസ് വൈകിയാലുള്ള പിഴയും പലിശ നിരക്കും അടയ്ക്കേണ്ടത് വസ്തു വാങ്ങുന്നയാളാണ്.

എങ്ങനെ ടിഡിഎസ് അടയ്ക്കാം

വസ്തു ഇടപാടിലെ ടിഡിഎസ് അടയ്ക്കുന്നതിന് TIN Protean വെബ്‌സൈറ്റ് ഉപയോ​ഗിക്കാം. "ടിഡിഎശ് ഓൺ സെയിൽ ഓഫ് പ്രോപ്പർട്ടി" വിഭാഗത്തിന് കീഴിലുള്ള "ടിഡിഎസ് ഓൺ പ്രോപ്പർട്ടി (ഫോം 26QB) ഫോമിൽ ക്ലിക്ക് ചെയ്യണം. ബാധകമായ ചലാൻ തിരഞ്ഞെടുത്ത്, വിൽപ്പനക്കാരന്റെയും വാങ്ങുന്നയാളുടെയും പാൻ, മേൽവിലാസം, സ്വത്ത് വിശദാംശങ്ങൾ, തുക തുടങ്ങിയ പ്രസക്തമായ എല്ലാ വിശദാംശങ്ങളും സഹിതം പൂർണ്ണമായ ഫോം പൂരിപ്പിക്കണം. ശേഷം പണമടയ്ക്കാം.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X