ടെക്‌നിക്കല്‍ പുള്‍ബാക്ക്, അതോ 16,900-ലേക്കോ? ഇന്ന് പരിഗണിക്കാവുന്ന 8 ട്രേഡിങ് ആശയങ്ങളിതാ

വിപണിയില്‍ രണ്ടാഴ്ചയ്ക്കിടെ നേരിടുന്ന വന്‍ തകര്‍ച്ചയാണ് തിങ്കളാഴ്ച ദൃശ്യമായത്. സെന്‍സെക്സ് 1,000 പോയിന്റിലേറെയും നിഫ്റ്റി 300-ലേറെ പോയിന്റും ഇടിഞ്ഞു. നിര്‍ണായകമായ നിലവാരങ്ങളും പ്രധാന സൂചികകള്‍ക്ക് നഷ്ടമായി. വിവിധ ആഗോള, ആഭ്യന്തര ഘടകങ്ങളാണ് പ്രതികൂലമായി സ്വാധീനിച്ചത്. മൂന്ന് ദിവസത്തിനിടെ സെന്‍സെക്‌സിന് 2,000 പോയിന്റും നിക്ഷേപകര്‍ക്ക് 7 ലക്ഷം കോടിയോളം രൂപയും നഷ്ടമായി. ഇന്നലെ തകര്‍ച്ചക്കിടെയിലും പൊതുമേഖല സ്ഥാപനങ്ങളുടെ സൂചിക നേട്ടത്തിലാണ് അവസാനിച്ചത്. ഇതില്‍ പൊതുമേഖല ബാങ്കുകളാണ് നേട്ടത്തില്‍ മുന്നിലെത്തിയത്. എനര്‍ജി, മെറ്റല്‍ വിഭാഗം ഓഹരികളും നേരിയ നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. അതേസമയം, സ്വകാര്യ ധനകാര്യ ഓഹരികളാണ് വമ്പന്‍ തിരിച്ചടി നേരിട്ടത്. ഓട്ടോ, റിയാല്‍റ്റി, എഫ്എംസിജി, ഫാര്‍മ് ഓഹരികളും ഓഹരികളും ഒരു ശതമാനത്തിലേറെ നഷ്ടം നേരിട്ടു.

നിഫ്റ്റിയില്‍ ഇനിയെന്ത് ?

നിഫ്റ്റിയില്‍ ഇനിയെന്ത് ?

കഴിഞ്ഞ ദിവസത്തെ വീഴ്ചയോടെ നിഫ്റ്റി, 50-ഡിഎംഎ നിലവാരം തകര്‍ത്തു. മണിക്കൂര്‍ അടിസ്ഥാനപ്പെടുത്തിയുള്ള ചാര്‍ട്ടില്‍ നിഫ്റ്റി, നെഗറ്റീവ് ക്രോസ്ഓവറോടെ 21, 50 എച്ച്എംഎ നിലവാരത്തിനും താഴെയാണ്. എംഎസിഡി, സ്‌റ്റോക്കാസ്റ്റിക് സൂചകങ്ങളും നെഗറ്റീവ് ക്രോസ്ഓവറോടെയാണ് നില്‍ക്കുന്നത്. കൂടാതെ ബ്ലൂ-ചിപ് സ്റ്റോക്കുകളും പ്രധാന സപ്പോര്‍ട്ട് നിലവാരം തകര്‍ന്നാണ് ക്ലോസ് ചെയ്തത്. ഇതോടെ, 17,000 ആയിരിക്കും നിഫ്റ്റിയുടെ പ്രധാന സപ്പോര്‍ട്ട്. തുടര്‍ന്ന് 16,836-ലും പിന്തുണ പ്രതീക്ഷിക്കാം. ടെക്‌നിക്കല്‍ സൂചകങ്ങളെല്ലാം നെഗറ്റീവ് മേഖലയില്‍ ആയതിനാല്‍ ടെക്‌നിക്കല്‍ പുള്‍ബാക്ക് ഉണ്ടായാല്‍ പോലും 16,900- 17,000 നിലവാരത്തിന്റെ പിന്തുണ പരീക്ഷിക്കാനുള്ള സാധ്യതയേറെയാണ്. വിക്‌സ് (VIX) ഇന്നലെ 8 ശതമാനത്തോളം കുതിച്ചുയര്‍ന്നതും പരിഗണക്കുക. അതായത്, നിഫ്റ്റി 17,500 നിലവാരം ഭേദിക്കാതെ ബെയറിഷ് ട്രെന്‍ഡ് മാറില്ലെന്നാണ് വിദഗ്ധരുടെ നിഗമനം.

ചോയിസ് ബ്രോക്കിങ്ങിന്റെ നിര്‍ദേശം

ചോയിസ് ബ്രോക്കിങ്ങിന്റെ നിര്‍ദേശം

1) കാഡില ഹെല്‍ത്ത്‌കെയര്‍- തിങ്കളാഴ്ച 397 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇവിടെ നിന്നും ഷോര്‍ട്ട് സെല്‍ ചെയ്യാം. ലക്ഷ്യവില 384 രൂപയും സ്റ്റോപ് ലോസ് 410 രൂപ നിലവാരത്തിലും ക്രമീകരിക്കണം.

2) എന്‍എല്‍സി ഇന്ത്യ- ഇന്നലെ 73.6 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 80 രൂപ ലക്ഷ്യമാക്കി വാങ്ങാം. ഇതിനുള്ള സ്റ്റോപ് ലോസ് 69 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം.

ഐഐഎഫ്എല്‍ സെക്യൂരിറ്റീസ്

ഐഐഎഫ്എല്‍ സെക്യൂരിറ്റീസ്

3) ജിഎംആര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍- തിങ്കളാഴ്ച 42.4 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഇവിടെ നിന്നും വാങ്ങാം. ലക്ഷ്യവില 45 രൂപയും സ്റ്റോപ് ലോസ് 37 രൂപ നിലവാരത്തിലും ക്രമീകരിക്കണം.

4) ബല്‍റാംപൂര്‍ ചീനി- ഇന്നലെ 444 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 465 രൂപ ലക്ഷ്യമാക്കി വാങ്ങാം. ഇതിനുള്ള സ്റ്റോപ് ലോസ് 424 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം.

പ്രോഫിറ്റ്മാര്‍ട്ട് സെക്യൂരിറ്റീസ്

പ്രോഫിറ്റ്മാര്‍ട്ട് സെക്യൂരിറ്റീസ്

5) ബയോകോണ്‍- തിങ്കളാഴ്ച 399 രൂപയിലാണ് ബയോകോണ്‍ ഓഹരി ക്ലോസ് ചെയ്തത്. ഇവിടെ നിന്നും വാങ്ങാം. ലക്ഷ്യവില 415 രൂപയും സ്റ്റോപ് ലോസ് 390 രൂപ നിലവാരത്തിലും ക്രമീകരിക്കണം.

6) ബാങ്ക് ഓഫ് ബറോഡ- ഇന്നലെ 113 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 123 രൂപ ലക്ഷ്യമാക്കി വാങ്ങാം. ഇതിനുള്ള സ്റ്റോപ് ലോസ് 108 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം.

യെസ് സെക്യൂരിറ്റീസ്

യെസ് സെക്യൂരിറ്റീസ്

7) രേണുക ഷുഗര്‍- ഓഹരികള്‍ 35.7- 35 രൂപ നിലവാരത്തില്‍ വരുമ്പോള്‍ വാങ്ങാം. ഇതിനുള്ള ലക്ഷ്യവില 45 രൂപയാണ്. സ്റ്റോപ് ലോസ് 32 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം. അടുത്തിടെ ഓഹരിയില്‍ ബ്രേക്ക്ഔട്ട് സംഭവിച്ചിരുന്നു.

8) ആസ്ട്രാല്‍ ലിമിറ്റഡ്- ഇതിന്റെ ഫെബ്രുവരി ഫ്യൂച്ചര്‍ കോണ്‍ട്രാക്ട് 2,125 നിലവാരത്തില്‍ ഷോര്‍ട്ട് സെല്‍ ചെയ്യാം. ലക്ഷ്യവില 2,020 രൂപ നിലവാരത്തിലാണ്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 2,175 നിലവാരത്തില്‍ ക്രമീകരിക്കണം.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പ്രസിദ്ധീകരിച്ച റിസര്‍ച്ച് റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X