ആഗോള ഘടകങ്ങള്‍ ദുര്‍ബലമായതും പണപ്പെരുപ്പ ആശങ്കകളും ആവേശം കൊള്ളിക്കുന്ന നാലാം പാദഫലങ്ങളുടെ അഭാവുമാണ് ആഭ്യന്തര വിപണിയെ പിന്നോട്ടടിക്കുന്നത്. നിലവില്‍ 16,800 നിലവാരം ശക്തമായ പിന്തുണയും 17,500 നിലവാരത്തില്‍ കടുത്ത പ്രതിരോധവും നിഫ്റ്റി നേരിടുന്നുണ്ട്. ഏതുഭാഗം തകര്‍ക്കപ്പെടുന്നുവോ ആ വശത്തേക്കുള്ള തുടര്‍ നീക്കമുണ്ടാവും. അതുവരെ നിഫ്റ്റി ഈ റേഞ്ചിനുള്ളില്‍ തുടരും. ഇതിനിടെ ഹ്രസ്വകാലയളവിലേക്ക് പരിഗണിക്കാവുന്ന 8 ഓഹരികള്‍ താഴേ ചേര്‍ക്കുന്നു.
അംബുജ സിമന്റ്‌സ്
കഴിഞ്ഞ ദിവസം 374.20 രൂപയിലാണ് അംബുജ സിമന്റ്‌സ് (BSE: 500425, NSE: AMBUJACEM) ഓഹരികള്‍ ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 420 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്നാണ് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 3-4 ആഴ്ചയ്ക്കകം 12 ശതമാനം നേട്ടം കരസ്ഥമാക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 350 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
ശക്തമായ തിരുത്തല്‍ നേരിട്ട ഓഹരി, അതിന്റെ 200-ഇഎംഎ നിലവാരത്തില്‍ നിന്നും പിന്തുണയാര്‍ജിച്ച ശേഷം തിരികെ കയറാന്‍ ശ്രമിക്കുകയും സമീപകാല ഉയര്‍ന്ന നിലവാരം ഭേദിച്ചു മുന്നേറാനും സാധിച്ചു.
എച്ച്ജി ഇന്‍ഫ്രാ
കഴിഞ്ഞ ദിവസം 648 രൂപയിലാണ് എച്ച്ജി ഇന്‍ഫ്രാ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 780 രൂപയിലേക്ക് ഓഹരി ഉയരാമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് സൂചിപ്പിച്ചു. ഇതിലൂടെ അടുത്ത ഒരു മാസത്തിനകം 20 ശതമാനം ലാഭം നേടാനായേക്കും. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 585 നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.
കഴിഞ്ഞ കുറെ ആഴ്ചകളായി ഓഹരിയുടെ ചാര്‍ട്ടില്‍ 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' പാറ്റേണ്‍ പ്രകടമാണ്. ഓഹരി 20-ദിവസ എസ്എംഎ നിലവാരത്തിന് മുകളില്‍ നില്‍ക്കുന്നതും ആര്‍എസ്‌ഐ നിലവാരം ഉയരുന്നതു കൊണ്ടും ടെക്‌നിക്കല്‍ വിലയിരുത്തലിലും അനുകൂലമാണ്.
ഹൈ-ടെക് പൈപ്‌സ്
വെള്ളിയാഴ്ച 623.70 രൂപയിലാണ് ഹൈ-ടെക് പൈപ്സ് (BSE: 543411, NSE : HITECH) ഓഹരി ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 780 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 3-4 ആഴ്ചയ്ക്കുള്ളില്‍ 23 ശതമാനം നേട്ടം കരസ്ഥമാക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 545 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു.
കഴിഞ്ഞ കുറച്ചു ആഴ്ചകളായി ഓഹരിയുടെ ചാര്‍ട്ടില്‍ 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' പാറ്റേണ്‍ പ്രകടമാണ്. കഴിഞ്ഞയാവ്ച ശരാശരിയിലും അധികം വോളിയത്തോടെ സമീപകാല ട്രേഡിങ് റേഞ്ചില്‍ നിന്നും ബ്രേക്കൗട്ട് സംഭവിച്ചിട്ടുണ്ട്.
ഷ്‌നീഡര്‍ ഇലട്രിക് ഇന്‍ഫ്രാ
കഴിഞ്ഞ ദിവസം 147.25 രൂപയിലാണ് ഷ്‌നീഡര്‍ ഇലട്രിക് ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും ഓഹരി 170 മുതല്‍ 200 രൂപയിലേക്ക് വരെ ഉയരാം. ഇതിലൂടെ അടുത്ത ഒരു മാസത്തിനുള്ളില്‍ 15 മുതല്‍ 36 ശതമാനം വരെ ലാഭം നേടാനായേക്കും. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 115 രൂപയില്‍ ക്രമീകരിക്കണമെന്നും കൊട്ടക് സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.
ഓഹരിയുടെ ദിവസ, ആഴ്ച ചാര്‍ട്ടുകളില്‍ നിന്നും ബ്രേക്കൗട്ട് സംഭവിച്ചത് വ്യക്തമാണ്. ഓഹരി 150-ന് മുകളിലെത്തുമ്പോള്‍ പകുതി വാങ്ങുക. തിരുത്തല്‍ നേരിടുന്ന പക്ഷം 130 നിലവാരത്തില്‍ ബാക്കി പകുതി വാങ്ങുന്നതാണ് ഉചിതമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു.
എന്‍എല്‍സി ഇന്ത്യ
വെള്ളിയാഴ്ച 81 രൂപയിലാണ് എന്‍എല്‍സി ഇന്ത്യ ഓഹരി ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 92- 93 രൂപ നിലവാരത്തിലേക്ക് ഓഹരി കുതിച്ചുയരാം. ഇതിലൂടെ അടുത്ത 3-4 ആഴ്ചയ്ക്കുള്ളില്‍ 15 ശതമാനം നേട്ടം കരസ്ഥമാക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 74 രൂപയില്‍ ക്രമീകരിക്കണമെന്നും 5പൈസ.കോം നിര്‍ദേശിച്ചു.
ഏറെക്കാലമായി തുടര്‍ന്ന സ്ഥരിതയാര്‍ജിക്കലിനു ശേഷം ഓഹരിയില്‍ ബ്രേക്കൗട്ട് സംഭവിച്ചു. വോളിയവും വളരെ ഉയര്‍ന്ന അനുപാതത്തിലാണ് എന്നതും അനുകൂല ഘടകമാണ്.
അദാനി പോര്‍ട്ട്‌സ്
കഴിഞ്ഞ ദിവസം 874 രൂപയിലാണ് അദാനി പോര്‍ട്ട്‌സ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 1,150 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന്് റിലയന്‍സ് സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത ഒരു മാസത്തിനുള്ളില്‍ 31 ശതമാനം ലാഭം കരസ്ഥമാക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 785 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
250 രൂപയില്‍ നിന്നും 901-ലേക്ക് കുതിച്ചതിനു ശേഷം 650 രൂപയിലേക്ക് തിരുത്തല്‍ നേരിട്ടു. പിന്നീട് ഏറെക്കാലം സ്ഥിരതയാര്‍ജിക്കലിലേക്ക് വഴിമാറിയെങ്കിലും വീണ്ടുമൊരു ബ്രേക്കൗട്ടിന്റെ വക്കിലാണ് ഓഹരി. ടെക്‌നിക്കല്‍ സൂചകങ്ങളും പോസിറ്റീവാണ്.
ആസ്ട്രാള്‍
പ്ലാസ്റ്റിക്‌സ് മേഖലയിലെ ലാര്‍ജ് കാപ് ഓഹരിയായ ആസ്ട്രാള്‍ 2,160 രൂപയിലാണ് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്. ഈ നിലാവരത്തില്‍ നിന്നും 2,525 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് റിലയന്‍സ് സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 3-4 ആഴ്ചയ്ക്കുള്ളില്‍ 17 ശതമാനം നേട്ടം സ്വന്തമാക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,920 നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി.
പ്രധാനപ്പെട്ട ടെക്‌നിക്കല്‍ സൂചകങ്ങളെല്ലാം ഹ്രസ്വാകലയളവിലേക്ക് ഓഹരിയില്‍ കുതിപ്പിനുള്ള സൂചന നല്‍കുന്നു.
നവീന്‍ ഫ്‌ലൂറീന്‍
കഴിഞ്ഞ ദിവസം 4,031 രൂപയിലാണ് നവീന്‍ ഫ്‌ലൂറീന്‍ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 4,625 രൂപയിലേക്ക് ഓഹരി വില ഉയരാം. ഇതിലൂടെ ഒരു മാസക്കാലയളവില്‍ 15 ശതമാനം വരെ നേട്ടം കരസ്ഥമാക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 3,754 രൂപയില്‍ ക്രമീകരിക്കണമെന്നും റിലയന്‍സ് സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.
ഇതിന് മുമ്പു ഓഹരിയില്‍ നടന്ന റാലിയ്ക്കു ശേഷം, തിരുത്തലിന്റേ പാതയിലേക്ക് വീണെങ്കിലും 38.2 ശതമാനം ഫിബോനാസി റീട്രേസ്‌മെന്റ് നിലവാരത്തില്‍ നിന്നും പിന്തുണ സ്വീകരിച്ച് ഓഹരി വീണ്ടുമൊരു ബ്രേക്കൗട്ടിന്റെ വക്കിലാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications