എല്ലാ മേഖലയിലും ചെലവ് ഉയര്‍ന്നു കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ഭക്ഷണം, ആരോഗ്യം എന്നീ മേഖലകളെ അപേക്ഷിച്ച് വിദ്യാഭ്യാസ രംഗത്താണ് പണപ്പെരുപ്പം വലിയ തോതില്‍ ബാധിക്കുന്നത്. 2012 മുതല്‍ 2020 വരെയുള്ള 10 വര്‍ഷത്തിനിടെ ഭക്ഷ്യ മേഖലയില്‍ 9.62 ശതമാനം വിലവര്‍ധനവ് ഉണ്ടായി. ആരോഗ്യ രംഗത്ത് ഇത് 8 ശതമാനമായിരുന്നു. എന്നാല്‍ വിദ്യാഭ്യാസ മേഖലയില്‍ 10 ശതമാനമാണ് പണപ്പെരുപ്പ നിരക്ക്.
ഇതുപ്രകാരം 10 വര്‍ഷത്തിന് ശേഷവും സമാനമായ രീതിയില്‍ ചെലവ് ഉയരും. ഇന്ന് 8 ലക്ഷം രൂപ ചെലവ വരുന്നൊരു കോഴ്സിന് 10 വര്‍ഷത്തിന് ശേഷം പഠിക്കണമെങ്കില്‍ 20,74,994 രൂപയോളം ചെലാവാക്കേണ്ടി വരും. 10 വര്‍ഷം കൊണ്ട് 10 ശതമാനം പണപ്പെരുപ്പം പ്രതീക്ഷിച്ചാലുള്ള കണക്കാണിത്.
ഇന്ന് 31 ലക്ഷം രൂപ ചെലവ് വരുന്ന എംബിഎ കോഴിസിനായി 2030 തില്‍ 61 ലക്ഷം രൂപ ചെലവാക്കേണ്ടി വരും. മക്കളുടെ ഉന്നത വിദ്യാഭ്യാസത്തില്‍ ശ്രദ്ധിക്കുന്ന രക്ഷിതാക്കളാണെങ്കില്‍ ആവശ്യമായ നിക്ഷേപം ഇപ്പോഴെ തുടങ്ങണ്ടതുണ്ട്. ഇതിനായി 2 നിക്ഷേപങ്ങളെ പരിചയപ്പെടുത്തുകയാണിവിടെ.
സുകന്യ സമൃദ്ധി യോജന
ബേഠി ബച്ചവോ ബേഠി പഠാവോ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ 2015 ല്‍ ആരംഭിച്ച പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. പെണ്‍കുട്ടികളുടെ ഭാവിക്കായുള്ള സമ്പാദ്യമാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. 10 വയസിന് താഴെ പ്രായമുള്ള പെണ്മക്കളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് അക്കൗണ്ടെടുക്കാം. പെണ്‍കുട്ടിക്ക് 18 വയസായാല്‍ അക്കൗണ്ടിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാം.
21 വയസ് പൂര്‍ത്തിയാകുന്നത് വരെയാണ് കാലാവധി. 18 വയസിന് ശേഷം വിവാഹം നടന്നാലും അക്കൗണ്ട് കാലാവധിയെത്തും. വര്‍ഷത്തില്‍ കുറഞ്ഞത് 250 രൂപയും പരമാവധി 1.50 ലക്ഷം രൂപയും നിക്ഷേപിക്കാന്‍ സാധിക്കും. 7.60 ശതമാനം പലിശയാണ് ലഭിക്കുന്നത്. നിക്ഷേപിക്കുന്ന തുകയ്ക്കും പലിശയ്ക്കും കാലാവധിയില്‍ ലഭിക്കുന്ന തുകയ്ക്കും നികുതി ഇളവ് ലഭിക്കും.
കാൽക്കുലേറ്റർ
വര്‍ഷത്തില്‍ പരമാവധി 1.50 ലക്ഷം രൂപയാണ് നിക്ഷേപിക്കാന്‍ സാധിക്കുക. 5 വയസ് പ്രായമുള്ള കുട്ടിയുടെ പേരില്‍ 2023 ല്‍ എടുത്ത അക്കൗണ്ട് 2044 ലാണ് കാലാവധി എത്തുക. വര്‍ഷത്തില്‍ 1.50 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ നിലവിലെ 7.60 ശതമാനം പലിശ നിരക്കില്‍ കാലാവധിയില്‍ 63,65,155 രൂപ ലഭിക്കും. 22,50,000 രൂപയുടെ നിക്ഷേപത്തില്‍ നിന്ന് 41,15,155 രൂപ പലിശയായി ലഭിക്കും.
എൽഐസി കന്യാദൻ പോളിസി
എൽഐസി ജീവൻ ലക്ഷ്യ പോളിസിയുടെ മറ്റൊരു പതിപ്പാണ് എൽഐസി കന്യാദൻ പോളിസി. സമ്പാദ്യത്തിനൊപ്പം ഇൻഷൂറൻസ് പരിരക്ഷയും ഉറപ്പു നൽകുന്ന എൽഐസി കന്യാദൻ പോളിസി . പെൺകുട്ടിയുടെ ഉന്നത വിദ്യാഭ്യാസ ചെലവുകൾക്കായി ചേരാൻ പറ്റിയ പദ്ധതിയാണ്. പെൺമക്കൾക്കായാണ് ഈ പോളിസിയിൽ ചേരാൻ സാധിക്കുക. 30 വയസോ അതില്‍ കൂടുതലോ പ്രായമുള്ള വ്യക്തികൾക്ക് പദ്ധതിയിൽ ചേരാം. പോളിസി ഉടമയുടെ മകളുടെ പ്രായം കുറഞ്ഞത് 1 വയസായിരിക്കണം.
കാലാവധി
25 വര്‍ഷമാണ് എല്‍ഐസി കന്യാദാന്‍ പോളിസിയുടെ കാലയളവ്. പെൺകുട്ടിയുടെ വയസ്സിനനുസരിച്ച് പോളിസി കാലയളവിലും കുറവുണ്ടാകും. പ്രീമിയം കാലയളവിന് മൂന്ന വർഷത്തെ ഇളവുണ്ട്. 25 വർഷ പോളിസിയിൽ 22 വർഷം പ്രീമിയം അടച്ചാൽ മതി. എല്‍ഐസി കന്യാദാന്‍ പോളിസിയില്‍ ചേരുന്നതിന് അപേക്ഷന്റെ ആധാര്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ഐഡന്റിറ്റി കാര്‍ഡ്, പെൺകുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് എന്നി രേഖകള്‍ സമര്‍പ്പിക്കണം.
കാൽക്കുലേറ്റർ
10 ലക്ഷം രൂപയുടെ എല്‍ഐസി കന്യാദാന്‍ പോളിസി 25 വർഷ കാലാവധിയിൽ വാങ്ങുന്നൊരാൾക്ക് 22 വര്‍ഷത്തേക്കാണ് പ്രീമിയം അടയ്ക്കേണ്ടത്. പ്രതിമാസ പ്രീമിയം 3,901 രൂപയാണ് വരുന്നത്. പോളിസി പ്രീമിയം അടവ് പൂർത്തിയായി മൂന്ന് വര്‍ഷത്തിന് ശേഷം, അതായത് പോളിസി ആരംഭിച്ച് 25 വര്‍ഷത്തിന് ശേഷം പോളിസി ഉടമയക്ക് 26.75 ലക്ഷം രൂപ ലഭിക്കും. 10,29,864 രൂപയാണ് പ്രീമിയമായി അടയ്ക്കുന്നത്
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications