ക്രമരഹിതമായ വരുമാനത്താല്‍ പ്രയാസപ്പെടുന്നോ? സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ക്രെഡിറ്റ് ലൈന്‍

ഓരോ മാസവും ലഭിച്ചു കൊണ്ടിരുന്ന വരുമാനത്തില്‍ ആ മാസത്തെ സാമ്പത്തിക പ്ലാനിംഗുകള്‍ ആകെ തകിടം മറിയുന്നവര്‍ ആണ് നമ്മള്‍ എല്ലാവരും. അത് ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവര്‍ ആയാലും,

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓരോ മാസവും ലഭിച്ചു കൊണ്ടിരുന്ന വരുമാനത്തില്‍ ആ മാസത്തെ സാമ്പത്തിക പ്ലാനിംഗുകള്‍ ആകെ തകിടം മറിയുന്നവര്‍ ആണ് നമ്മള്‍ എല്ലാവരും. അത് ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവര്‍ ആയാലും, ചെറുകിട ബിസിനസുകള്‍ നടത്തുന്നവര്‍ ആയാലും ഇനി പ്രൊഫണലുകളായാലും അസ്ഥിരമായതും ക്രമരഹിതവുമായ വരുമാനം സുഷ്ടിക്കുന്ന പ്രതിസന്ധികള്‍ അനവധിയാണ്. വരുമാനം കൂടിയാലും കുറഞ്ഞ ഓരോ മാസവുമുള്ള അത്യാവശ്യ ചിലവുകള്‍ ഒഴിവാക്കുവാനോ വേണ്ടെന്ന് വയ്ക്കുവാനോ ആര്‍ക്കും സാധിക്കുകയില്ലല്ലോ.

 
ക്രമരഹിതമായ വരുമാനത്താല്‍ പ്രയാസപ്പെടുന്നോ? സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ക്രെഡിറ്റ് ലൈന്‍

മാസം കൃത്യമായി ശമ്പളം വാങ്ങിക്കുന്ന ജീവനക്കാര്‍ക്കായാലും തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യത്തിലും ശമ്പളത്തില്‍ കുറവുണ്ടാകുന്ന സമയങ്ങളിലുമൊക്കെ സാമ്പത്തിക പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടതായി വരും. കോവിഡ് വ്യാപനവും അതേ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും അതിന്റെ വ്യക്തമായ ചിത്രം നമുക്ക് കാണിച്ചു തന്നിട്ടുണ്ട്.

 

പിപിഎഫ്, എസ്‌സിഎസ്എസ്, എസ്എസ്‌വൈ, പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങള്‍; ജൂലൈ വരയെുള്ള പലിശ നിരക്ക് അറിയാംപിപിഎഫ്, എസ്‌സിഎസ്എസ്, എസ്എസ്‌വൈ, പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങള്‍; ജൂലൈ വരയെുള്ള പലിശ നിരക്ക് അറിയാം

ഇത്തരം പ്രതിസന്ധി സാഹചര്യങ്ങളെ മറി കടക്കുവാന്‍ സാധാരണയായി ക്രെഡിറ്റ് കാര്‍ഡുകള്‍, വ്യക്തിഗത വായ്പകള്‍, സ്വര്‍ണ വായ്പകള്‍ തുടങ്ങിയവയെയാണ് നമ്മള്‍ ആശ്രയിക്കാറ്. എന്നാല്‍ അധികമാളുകള്‍ക്ക് പരിചയമില്ലാത്ത മറ്റൊരു സംവിധാനം കൂടെ ഇത്തരം അടിയന്തിര സന്ദര്‍ഭങ്ങളില്‍ നമുക്ക് ഉപയോഗിക്കാവുന്നതാണ്. അതാണ് ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്ന ക്രെഡിറ്റ് ലൈനുകള്‍.

ക്രെഡിറ്റ് ലൈന്‍ എന്നത് ഒരു വായ്പാ ഉത്പ്പന്നമാണ്. മികച്ച വായ്പാ ചരിത്രം ഇല്ലാത്തവരായാലും, തുടക്കാരനായാലും എല്ലാ ജീവനക്കാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും, അവര്‍ക്ക് ആവശ്യമുള്ള ഒരു നിശ്ചിത തുക അവര്‍ക്കാവശ്യമുള്ള സമയത്ത് പിന്‍വലിക്കുവാന്‍ ഇതിലൂടെ സാധിക്കും. 2,000 രൂപ മുതല്‍ 5 ലക്ഷം വരെ ക്രെഡിറ്റ് ലൈന്‍ സേവനം ലഭ്യമാണ്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചിട്ടില്ലാത്തവര്‍ക്ക് ഒരു ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന് സമാനമായ അനുഭവമാണ് ക്രെഡിറ്റ് ലൈനിലും ലഭിക്കുന്നത. 8,000 രൂപയ്ക്ക് താഴെ മാസ വരുമാനമുള്ള വ്യക്തികല്‍ക്കും അവരുടെ ഫോണിലൂടെ ഡിജിറ്റലായി വായ്പയ്ക്കായി അപേക്ഷിക്കാം. ഫിന്‍ടെക് കമ്പനികളാണ് ക്രെഡിറ്റ് ലൈന്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്.

ആക്‌സിസ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ പുതുക്കി; മാറ്റങ്ങള്‍ അറിയാംആക്‌സിസ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ പുതുക്കി; മാറ്റങ്ങള്‍ അറിയാം

എല്ലാ വ്യക്തികള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കുവാന്‍ സാധിച്ചു എന്ന് വരില്ല, വ്യക്തിഗതകള്‍ വായ്പകള്‍ എടുക്കുകയും അടുത്ത വായ്പാ ആവശ്യം വരുന്നതിന് മുമ്പ് അത് അടച്ചു തീര്‍ക്കുക എന്നതും എപ്പോഴും പ്രായോഗികമായ ഒരു കാര്യമല്ല. ഇത്തരം സാഹചര്യങ്ങളിലാണ് മികച്ച തിരിച്ചടവ് സംവിധാനവുമായി ക്രെഡിറ്റ് ലൈന്‍ ആകര്‍ഷകമായ ഒരു തെരഞ്ഞെടുപ്പാകുന്നത്.

ചെറുതും അപ്രതീക്ഷിതവുമായ സാമ്പത്തീകാവശ്യങ്ങള്‍ മറികടക്കുവാന്‍ ക്രെഡിറ്റ് ലൈന്‍ നല്ലൊരു ഉപാധിയാണ്.

ഉറ്റവര്‍ മരണപ്പെട്ടോ ? പിന്തുടര്‍ച്ചാ അവകാശ കൈമാറ്റത്തിനായി ചെയ്യേണ്ടതെന്തെല്ലാം?ഉറ്റവര്‍ മരണപ്പെട്ടോ ? പിന്തുടര്‍ച്ചാ അവകാശ കൈമാറ്റത്തിനായി ചെയ്യേണ്ടതെന്തെല്ലാം?

നിങ്ങള്‍ക്ക് 1 ലക്ഷം രൂപയുടെ ക്രെഡിറ്റ് ലൈന്‍ ഉണ്ടെന്ന് കരുതുക. അതില്‍ 50,000 രൂപ നിങ്ങള്‍ ഉപയോഗിച്ചു കഴിഞ്ഞതാണ്. എങ്കില്‍ പിന്നെ നിങ്ങള്‍ പലിശ നല്‍കേണ്ടുന്നത് ശേഷിക്കുന്ന 50,000 രൂപയ്ക്ക് മാത്രമാണ്. ക്രെഡിറ്റ് ലൈന്‍ ഉപയോഗിച്ചു കഴിഞ്ഞാല്‍ വീണ്ടും അതേ തുക ക്രെഡിറ്റ് ലൈനായി നിങ്ങള്‍ക്ക് തുടര്‍ന്നും ലഭ്യമാകും.

Read more about: credit
English summary

The Best Way To Overcome irregular income is By Credit Line, Know The Reasons|ക്രമരഹിതമായ വരുമാനത്താല്‍ പ്രയാസപ്പെടുന്നോ? സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ക്രെഡിറ്റ് ലൈന്‍

The Best Way To Overcome irregular income is By Credit Line, Know The Reasons
Story first published: Thursday, May 6, 2021, 17:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X