ഏറ്റവും ജനകീയമായ വായ്പകളിൽ ഒന്നാണ് വ്യക്തിഗത വ്യായ്പകൾ. വ്യത്യസ്തങ്ങളായ ആവശ്യങ്ങൾക്ക് ഉപകരിക്കുന്നു എന്നത് കൊണ്ടുതന്നെയാണ് ഈ ജനകീയത. അതായത് പുതിയ വാഹനം വാങ്ങൽ, വീടിന്‍റെ അറ്റകുറ്റപ്പണി, യാത്ര, അടിയന്തര മെഡിക്കൽ ചിലവുകൾ തുടങ്ങി എന്ത് കാര്യവും വ്യക്തിഗത വായ്പയിലൂടെ നടക്കും. ലളിതമായ തിരിച്ചടവ് വ്യവസ്ഥ, ഈട് നൽകേണ്ടതില്ല, അടിയന്തര സാഹചര്യങ്ങളിൽ പെട്ടന്ന് തന്നെ ലഭിക്കുന്നു തുടങ്ങിയവയാണ് വ്യക്തിഗത വായ്പകളുടെ പ്രധാനപ്പെട്ട ഗുണങ്ങൾ.
പലിശ നിരക്ക്
വായ്പാ തുക, വായ്പാ കാലാവധി, വായ്പാ ഉപയോക്താവിന്‍റെ ക്രെഡിറ്റ് സ്‌കോര്‍ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി വ്യക്തിഗത വായ്പകളുടെ പലിശ നിരക്കും മറ്റ് ചാര്‍ജുകളും വ്യത്യാസപ്പെട്ടിരിക്കും. ഉയര്‍ന്ന വായ്പാ തുകയും താഴ്ന്ന ക്രെഡിറ്റ് സ്‌കോറുമാണെങ്കില്‍ പലിശ നിരക്ക് ഉയര്‍ന്നതായിരിക്കും.

വായ്പാ കാലാവധി
12 മാസം മുതല്‍ 60 മാസം വരെയാണ് വ്യക്തിഗത വായ്പകളുടെ തിരിച്ചടവ് കാലാവധി. വായ്പാ ദാതാവിന്റെ പോളിസികള്‍ക്കനുസരിച്ചും വായ്പയ്ക്കായി അപേക്ഷിക്കുന്ന വ്യക്തിയുടെ അപേക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ചും അത് 72 മാസങ്ങള്‍ മുതല്‍ 84 മാസം വരെ ഉയര്‍ന്നേക്കാം.
രാജ്യത്തെ പ്രധാനപ്പെട്ട ബാങ്കുകൾ വ്യക്തിഗത വ്യായ്പകൾക്ക് ഈടാക്കുന്ന പലിശ നിരക്കുകൾ പരിശോധിക്കാം.
1. എച്ചഡിഎഫ്സി ബാങ്ക്
10.50 ശതമാനം പലിശ നിരക്കാണ് എച്ചഡിഎഫ്സി ബാങ്ക് വ്യക്തിഗത വായ്പകൾക്ക് ഈടാക്കുന്നത്. 5 വർഷത്തെ കാലാവധിയിൽ 5 ലക്ഷം രൂപ വായ്പയെടുക്കുമ്പോൾ 10,747 രൂപ പ്രതിമാസ തിരിച്ചടവും നൽകേണ്ടി വരും
2. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ക്രെഡിറ്റ് സ്കോറിനെ അടിസ്ഥാനമാക്കി 11.15 ശതമാനം മുതൽ 15.30 വരെയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തിഗത വ്യാപകൾക്ക് ഈടാക്കുന്ന പലിശ നിരക്ക്. 5 വർഷത്തെ കാലാവധിയിൽ 5 ലക്ഷം രൂപ വായ്പയെടുക്കുമ്പോൾ 10,909 രൂപ മുതൽ 11,974 രൂപ വരെ പ്രതിമാസ തിരിച്ചടവും നൽകേണ്ടി വരും.
3. ഐസിഐസിഐ ബാങ്ക്
10.80 ശതമാനം മുതലാണ് ഐസിഐസിഐ ബാങ്കിന്‍റെ വ്യക്തിഗത വായ്പയുടെ പലിശ നിരക്ക്. 10,821 രൂപമുതലാണ് പ്രതിമാസ തിരിച്ചടവ്
4. ബാങ്ക് ഓഫ് ബറോഡ
ക്രെഡിറ്റ് സ്കോറിനെ അടിസ്ഥാനമാക്കി 11.05 മുതൽ 18.75 ശതമാനം വരെ പലിശ നിരക്കിലാണ് ബാങ്ക് ഓഫ് ബറോഡ വ്യക്തിഗത വ്യായ്പകൾ നൽകുന്നത്. 5 വർഷത്തെ കാലാവധിയിൽ 5 ലക്ഷം രൂപ വായ്പയെടുക്കുമ്പോൾ 10,884 രൂപ മുതൽ 12,902 രൂപ വരെയാണ് പ്രതിമാസ തിരിച്ചടവ്.
5. കാനറ ബാങ്ക്
10.95 മുതൽ 16.40 ശതമാനം വരെ പലിശ നിരക്കാണ് കാനറ ബാങ്ക് വ്യക്തിഗത വായ്പകൾക്ക് ഈടാക്കുന്നത്. 5 ലക്ഷം രൂപയുടെ വായ്പയ്ക്ക് 10,859 രൂപമുതലാണ് പ്രതിമാസ തിരിച്ചടവ്.

6. പഞ്ചാബ് നാഷണൽ ബാങ്ക്
ക്രെഡിറ്റ് സ്കോറിനെ അടിസ്ഥാനമാക്കി 10.40 മുതൽ 17.95 ശതമാനം വരെ പലിശ നിരക്കിലാണ് പഞ്ചാബ് നാഷണൽ ബാങ്ക് വ്യക്തിഗത വ്യായ്പകൾ നൽകുന്നത്. 5 വർഷത്തെ കാലാവധിയിൽ 5 ലക്ഷം രൂപ വായ്പയെടുക്കുമ്പോൾ 10,772 രൂപ മുതൽ 12,683 രൂപ വരെയാണ് പ്രതിമാസ തിരിച്ചടവ്.
7. ഫെഡറൽ ബാങ്ക്
ക്രെഡിറ്റ് സ്കോറിനെ അടിസ്ഥാനമാക്കി 11.49 ശതമാനം പലിശ നിരക്കിലാണ് ഫെഡറൽ ബാങ്ക് വ്യക്തിഗത വായ്പകൾ നൽകുന്നത്. 5 ലക്ഷം വരെയുള്ള വായ്പകൾക്ക് 10,994 രൂപയാണ് പ്രതിമാസ തിരിച്ചടവ്
8. സൗത്ത് ഇന്ത്യൻ ബാങ്ക്
12.85 ശതമാനം മുതലാണ് സൗത്ത് ഇന്ത്യൻ ബാങ്ക് വ്യക്തിഗത വായ്പകൾക്ക് ഈടാക്കുന്ന പലിശ നിരക്ക്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചില ബാങ്കുകൾ വ്യക്തിഗത വായ്പയെടുക്കുമ്പോൾ പ്രോസസ്സിംഗ് ഫീസ് ഈടാക്കുമെന്ന് കാര്യം പ്രത്യേകം ഓർക്കണം. അതോടൊപ്പം ആവശ്യത്തിൽ അധികമായി വ്യക്തിഗത വായ്പയിലൂടെ തുക കണ്ടെത്തുമ്പോൾ അത് വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഭാവിയിൽ സൃഷ്ടിക്കുമെന്നും ഓർക്കുക
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
