സ്വർണത്തിൽ നിക്ഷേപിക്കാൻ ഇതാ 5 വഴികൾ; കൂട്ടത്തിൽ മികച്ചത് ഏത്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വർണം ആഡംബരവും ആഭരണവും മാത്രമല്ല, കഴിഞ്ഞ കാല ആദായം കണക്കാക്കിയാൽ തന്നെ മികച്ച നിക്ഷേപമാണെന്ന് സ്വർണം അടിവരയിടുന്നു. കഴിഞ്ഞ 1 വർഷത്തിനിടെ ഇക്വിറ്റി 6.8 ശതമാനം ആദായം നൽകിയപ്പോൾ സ്വർണത്തിന്റെ ഒരുവര്‍ഷക്കാലയളവിലെ ആദായം 14.73ശതമാനമാണ്. ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങളും ആഗോള മാന്ദ്യ ഭീതിയുമൊക്കെ സ്വർണത്തിന് നേട്ടമുണ്ടാക്കാൻ സാധിച്ചു.

സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയിലും വരുമാനം സംരക്ഷിക്കാനുള്ള അവസരമായാണ് സ്വര്‍ണത്തെ കാണുന്നത്. മികച്ചൊരു പ്രതിരോധ ആസ്തിയായതിനാൽ ഭൗമരാഷ്ട്രീയ പിരിമുറുക്കം, പണപ്പെരുപ്പ സമ്മര്‍ദ്ദം എന്നിവ അതിജീവിക്കാൻ സ്വർണത്തിനാകും. ഇതിനാൽ 2023ൽ പോർട്ട്ഫോളിയോയിൽ സ്വർണം ഉണ്ടാകേണ്ടതുണ്ട്. നിലവില്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാൻ ആണെങ്കിൽ അഞ്ച് വഴികൾ ഇന്നുണ്ട്.

 സ്വർണത്തിൽ നിക്ഷേപിക്കാൻ ഇതാ 5 വഴികൾ; കൂട്ടത്തിൽ മികച്ചത് ഏത്

ഗോള്‍ഡ് ഇടിഎഫുകള്‍, ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍, സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍, ഡിജിറ്റല്‍ ഗോള്‍ഡ്, ഫിസിക്കല്‍ ഗോള്‍ഡ് (ആഭരണം, നാണയം) എന്നിവ. ഇതിൽ ഓരോന്നിന്റെയും ​ഗുണങ്ങളും പോരായ്മകളും മികച്ച നിക്ഷേപ മാർ​​ഗം ഏതാണെന്നും കണ്ടെത്തുകയാണ് ഈ ലേഖനം.

ഡീമാറ്റ് അക്കൗണ്ട്

5 ഓപ്ഷനുകളിൽ ഗോള്‍ഡ് ഇടിഎഫില്‍ നിക്ഷേപിക്കുന്നതിന് മാത്രമാണ് ഡീമാറ്റ് അക്കൗണ്ട് ആവശ്യമായി വരുന്നത്. സ്വര്‍ണം നഷ്ടപ്പെടാനുള്ള സാധ്യത ഭൗതിക സ്വര്‍ണത്തില്‍ നിക്ഷേപിക്കുമ്പോള്‍ മാത്രമാണ്. സ്വര്‍ണ നാണയങ്ങള്‍, സ്വര്‍ണാഭരണങ്ങള്‍, സ്വര്‍ണകട്ടകള്‍ എന്നിവ മോഷ്ടിക്കപ്പെടാനുള്ള സാധ്യതയുണ്ട്. അതേസമയം ഡിജിറ്റല്‍ സ്വര്‍ണത്തിൽ ഒരു നിശ്ചിത സമയത്തിന് ശേഷം നിര്‍ബന്ധമായും ഫിസിക്കല്‍ ഡെലിവറി നടത്തണം.

Also Read: മാസാവസാനം കീശ കാലിയാകുന്നോ? പുതുവര്‍ഷം മുതല്‍ ഈ ശീലങ്ങൾ പിന്തുടരാം; പണം മിച്ചം പിടിക്കുന്നത് ഇങ്ങനെAlso Read: മാസാവസാനം കീശ കാലിയാകുന്നോ? പുതുവര്‍ഷം മുതല്‍ ഈ ശീലങ്ങൾ പിന്തുടരാം; പണം മിച്ചം പിടിക്കുന്നത് ഇങ്ങനെ

ലിക്വിഡിറ്റി, നികുതി

സ്വര്‍ണ നിക്ഷേപത്തിന് ഉയര്‍ന്ന ലിക്വിഡിറ്റിയുണ്ട്. എന്നാല്‍ സോവറിന്‍ ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപിക്കുമ്പോള്‍ 5 വര്‍ഷമാണ് ലോക്ഇന്‍ പിരയഡ്. 8 വര്‍ഷമാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട് നിക്ഷേപത്തിന്റെ കാലാവധി. കാലാവധി പൂര്‍ത്തിയാക്കിയാല്‍ ടാക്‌സ് നല്‍കേണ്ടകില്ല. സോവറിന്‍ ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപത്തിന് 2.50 ശതമാനം പലിശയും ലഭിക്കും.

മറ്റു സ്വര്‍ണ നിക്ഷേപങ്ങളില്‍ ഹ്രസ്വകാല മൂലധന നേട്ടത്തിന് ടാക്‌സ് സ്ലാബ് അനുസരിച്ച് നികുതി ഇടാക്കും. ദീര്‍ഘകാല മൂലധന നേട്ടമാണെങ്കില്‍ 20 ശതമാനം നികുതി നല്‍കണം. ഇതിന് ഇന്‍ഡെക്‌സേഷന്‍ സൗകര്യം ലബിക്കും. ഭൗതിക സ്വര്‍ണത്തിനും, ഡിജിറ്റല്‍ സ്വര്‍ണത്തിനും 3 ശതമാനം ജിഎസ്ടി നല്‍കണം.

Also Read: പരമാവധി ലാഭമുണ്ടാക്കാൻ ചെലവ് കുറയ്ക്കണം; മ്യൂച്വല്‍ ഫണ്ടില്‍ ചെലവ് കുറച്ച് നിക്ഷേപിക്കുന്നത് ഇങ്ങനെAlso Read: പരമാവധി ലാഭമുണ്ടാക്കാൻ ചെലവ് കുറയ്ക്കണം; മ്യൂച്വല്‍ ഫണ്ടില്‍ ചെലവ് കുറച്ച് നിക്ഷേപിക്കുന്നത് ഇങ്ങനെ

ചാർജുകൾ

സോവറിന്‍ ഗോള്‍ഡ് ബോണ്ടിൽ അധിക ചാര്‍ജുകളൊന്നുമില്ലാതെ നിക്ഷേപിക്കാം. അതേസമയം ഭൗതിക സ്വര്‍ണത്തിന് ഏകദേശം 20-25 ശതമാനം പണിക്കൂലി ഈടാക്കും. ഗോള്‍ഡ് ഇടിഎഫുകള്‍ക്ക് ഏകദേശം 1 ശതമാനം ബ്രോക്കറേജ് ചാര്‍ജ് ഉണ്ട്. ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകളില ചെലവ് അനുപാതം വരുന്നത് 1 ശതമാനമാണ്. ഡിജിറ്റല്‍ സ്വര്‍ണത്തില്‍ സംഭരണം, ഇന്‍ഷുറന്‍സ് ഫീസ് മുതലായവയ്ക്ക് 3 ശതമാനം അധിക ചാർജ് നൽകണം.

എവിടെ നിക്ഷേപിക്കും

അഞ്ച് നിക്ഷേപ സാധ്യതകളിൽ ഓരോന്നിലും നിക്ഷേപകരുടെ സൗകര്യം അനുസരിച്ച് നിക്ഷേപിക്കാവുന്നതാണ്. ​സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ മറ്റെല്ലാ നിക്ഷേപങ്ങളും എപ്പോൾ വേണമെങ്കിലും നിക്ഷേപം ആരംഭിക്കാൻ സാധിക്കും.

സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളുടെ സബ്സ്‌ക്രിപ്ഷൻ വർഷത്തിൽ നിശ്ചിത സമയത്ത് അനുവദിക്കുറുള്ളൂ. ഡിസംബർ 29 മുതൽ 23 വരെ സബ്സ്ക്രിപ്ഷൻ ഉണ്ടായിരുന്നു. 2023ൽ മാർച്ച് ആറിന് സബ്സ്ക്രിപ്ഷൻ ആരംഭിക്കും. എസ്ഐപി വഴി നിക്ഷേപിക്കാൻ ഉദ്യേശിക്കുന്നവർക്കാണ് ​ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ.

Also Read: വിരമിക്കൽ കാലം സുവർണകാലം; ദിവസം 74 രൂപ മാറ്റിവെച്ചാൽ വിരമിക്കുമ്പോൾ 1 കോടി രൂപ നേടാം; പദ്ധതിയിങ്ങനെ

ഗോൾഡ് മ്യൂച്വൽ ഫണ്ടുകള്‍ സ്വര്‍ണത്തിൽ നിക്ഷേപിക്കുന്ന ഓപ്പണ്‍-എന്‍ഡ് ഫണ്ടുകളാണ്. വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കിടയിലും ഈ ഫണ്ടുകള്‍ നിക്ഷേപകര്‍ക്ക് മികച്ച റിട്ടേൺ നൽകുന്നു. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ വഴി ​ഗോൾഡ് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാം. മാസത്തിൽ നിക്ഷേപിക്കാൻ സാധിക്കുന്ന തുക എസ്ഐപിയായി ​തിരഞ്ഞെടുക്കാം.

Read more about: investment gold
English summary

There Are Five Ways To Invest In Gold; Which One Is Best Among Them

There Are Five Ways To Invest In Gold; Which One Is Best Among Them, Read In Malayalam
Story first published: Tuesday, December 27, 2022, 21:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X