എന്തെങ്കിലും ആവശ്യങ്ങളുണ്ടാകുമ്പോൾ കയ്യിൽ പണമില്ലെങ്കിൽ വായ്പ ( ലോൺ ) എടുക്കുക എന്നത് സാധാരണ കാര്യമാണ്. വ്യക്തിഗത ചെലവുകൾ നിറവേറ്റാൻ, പുതിയ ബിസിനസ് തുടങ്ങാൻ, വീട് വാങ്ങാൻ അല്ലെങ്കിൽ പുതുക്കിപ്പണിയാൻ തുടങ്ങി നിരവധി ആവശ്യങ്ങൾക്ക് വായ്പ തന്നെയാണ് ആശ്രയം. പല തരത്തിലുള്ള വായ്പ പദ്ധതികളുണ്ട്.
വാങ്ങുന്ന തുക, പ്രതിമാസ തിരിച്ചടവ്, പലിശ തുടങ്ങിയ നിരവധി കാര്യങ്ങൾ പരിശോധിച്ച് മാത്രമെ വായ്പയെടുക്കാൻ പാടുള്ളു. വായ്പയെ വേണമെങ്കിൽ രണ്ടായി തിരിക്കാം. ഈട് നൽകുന്ന, അതായത് സുരക്ഷിതമായ വായ്പയെന്നും ഈടുകൾ ആവശ്യമില്ലാത്ത, അതായത് സുരക്ഷിതമല്ലാത്ത വായ്പയെന്നും. അത് കൊണ്ടു തന്നെ വായ്പയെടുക്കും മുൻപ് നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണം

സുരക്ഷിതമായ വായ്പ
സുരക്ഷിത വായ്പ എന്നാൽ ഈട് വച്ച് എടുക്കുന്ന വായ്പ എന്നാണ് അർത്ഥം. ഈട് എന്നാൽ കടം വാങ്ങുന്നയാൾ സെക്യൂരിറ്റിയായി വാഗ്‌ദാനം ചെയ്യുന്ന ആസ്തി (ഭൂമി, വാഹനം, സ്ഥിര നിക്ഷേപങ്ങൾ) തുടങ്ങിയവയാണ്. ഏതെങ്കിലും അവസ്ഥയിൽ വായ്പ വാങ്ങിയ തുക തിരിച്ചടയ്ക്കാതിരുന്നാൽ, വായ്പ നൽകിയ ധനകാര്യ സ്ഥാപനത്തിന് ഈടുകൾ പിടിച്ചെടുക്കാനും വിൽക്കാനും അവകാശമുണ്ട്. സാധാരണയായി ധനകാര്യ സ്ഥാപനങ്ങൾ കൂടുതലായി സുരക്ഷിതമായ വായ്പകളാണ് നൽകാറുള്ളത്. സുരക്ഷിതമായ വായ്പകളെടുക്കുന്നവർക്കും നിരവധി നേട്ടങ്ങളുണ്ട്.
1. കുറഞ്ഞ പലിശനിരക്ക്: സുരക്ഷിതമല്ലാത്ത വായ്പകളെ അപേക്ഷിച്ച് സുരക്ഷിതമായ വായ്പകൾക്ക് പലപ്പോഴും കുറഞ്ഞ പലിശനിരക്ക് ലഭിക്കും. കാരണം, ഈടിന്റെ സാന്നിധ്യം വായ്പ കൊടുക്കുന്ന സ്ഥാപനത്തിന്റെ അപകടസാധ്യത കുറയ്ക്കുന്നു.
2. ഉയർന്ന വായ്പ തുക: ഈട് നൽകുന്നതു കൊണ്ടു തന്നെ ഉയർന്ന തുക വായ്പയായി ലഭിക്കും. ഈടിന്റെ മൂല്യമെത്രയാണൊ അതിനനുസരിച്ചാണ് വായ്പ തുക. ഒരു വീട് വാങ്ങുന്നതോ ബിസിനസ്സ് സംരംഭത്തിനായോ സുരക്ഷിതമായ വായ്പ ഉപയോഗിക്കാം
3. തിരിച്ചടവ് കാലയളവ്: സുരക്ഷിതമായ വായ്പയിൽ കൂടുതൽ തിരിച്ചടവ് കാലാവധി ലഭിക്കും. ഇത് പ്രതിമാസ തവണകളുടെ തുക കുറയ്ക്കാൻ കാരണമാകും.
4. എളുപ്പത്തിലുള്ള അംഗീകാരം: കടം കൊടുക്കുന്നവർ ഈടിന്റെ സെക്യൂരിറ്റി ഉള്ളതിനാൽ സുരക്ഷിതമായ വായ്പകൾക്കുള്ള മാനദണ്ഡങ്ങൾ പൊതുവിൽ ലഘുവായിരിക്കും. അതോടൊപ്പം മറ്റ് ഇളവുകളുമുണ്ടാകും.
5. ക്രെഡിറ്റ് സ്‌കോർ: പ്രതിമാസമുള്ള തിരിച്ചടവ് കൃത്യമാണെങ്കിൽ ക്രെഡിറ്റ് സ്‌കോർ വർദ്ധിപ്പിക്കാൻ കഴിയും.
സുരക്ഷിതമല്ലാത്ത വായ്പ
സുരക്ഷിതമല്ലാത്ത വായ്പയിൽ ഗ്യാരണ്ടിയായി ഈട് ആവശ്യമില്ല. വായ്പയെടുക്കുന്ന വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യതയും സാമ്പത്തിക ചരിത്രവും അടിസ്ഥാനമാക്കിയാണ് ഈ വായ്പകൾ അനുവദിക്കുക. സുരക്ഷിതമല്ലാത്ത വായ്പകൾക്ക് ഗുണവും അതു പോലെ ദോഷങ്ങളുമുണ്ട്.
1. ഈട് ആവശ്യമില്ല: സുരക്ഷിതമല്ലാത്ത വായ്പകളുടെ ഏറ്റവും വലിയ ഗുണം, വായ്വയെടുക്കാൻ ഈട് ആവശ്യമില്ല എന്നതാണ്. അതു കൊണ്ടുതന്നെ ആസ്തികൾ ഇല്ലാത്തയാളുകൾക്കും ഈ വായ്പ ലഭിക്കും.
2. വേഗത്തിലുള്ള അംഗീകാരം: സുരക്ഷിതമല്ലാത്ത വായ്പകളിൽ പരിശോധിക്കേണ്ട രേഖകൾ താരതമ്യേന കുറവാണ്. അതു കൊണ്ടു തന്നെ ചികിത്സ, വീട് പുതുക്കിപ്പണിയൽ തുടങ്ങിയ അടിയന്തര ഘട്ടങ്ങളിൽ ഈ വായ്പ സഹായകരമാകും. ഒരു പക്ഷെ കുറഞ്ഞ തുക മാത്രമേ വായ്പയായി ലഭിക്കുകയുള്ളു.
3. ഉയർന്ന പലിശ നിരക്ക്: ഈടായി ഒന്നും നൽകാത്തതുകൊണ്ടു തന്നെ ഈ വയ്പകൾക്ക് ഉയർന്ന പലിശ നൽകേണ്ടി വരും. അത് വലിയ സാമ്പത്തിക ബാധ്യതകൾക്ക് വഴിവച്ചേക്കാം.
ചുരുക്കത്തിൽ,വായ്പയെടുക്കുക എന്നത് കേവലം പണം നേടുക എന്നത് മാത്രമല്ല, ഭാവിയിൽ സാമ്പത്തിക നേട്ടങ്ങളെ സ്വാധീനിക്കുന്ന കാര്യം കൂടിയാണ്. സാമ്പത്തിക ലക്ഷ്യങ്ങൾ, റിസ്ക് ടോളറൻസ്, ക്രെഡിറ്റ് യോഗ്യത, വായ്പയുടെ മറ്റ് നിബന്ധനകൾ തുടങ്ങിയവ കൃത്യമായി മനസിലാക്കുക. അതിന് ശേഷം വായ്പ എടുക്കുക.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications