സംസ്ഥാനത്തെ സ്വർണവില ഓഗസ്റ്റ് മാസത്തിലെ ഉയർന്ന നിലയിൽ തുടരുകയാണ്. ശനിയാഴ്ച്ച സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ വൻ വർധനയുണ്ടായിരുന്നു. പവന് 840 രൂപയും, ഗ്രാമിന് 105 രൂപയുമാണ് കൂടിയത്. വെള്ളിയാഴ്ച്ചയും സ്വർണ്ണ വിലയിൽ ഉയർച്ചയുണ്ടായിരുന്നു. പവന് 80 രൂപയും, ഗ്രാമിന് 10 രൂപയുമാണ് വില കൂടിയിരുന്നത്. വരും ദിവസങ്ങളിലും സ്വർണവില മുകളിലേക്ക് ഉയരുമോ എന്ന ആശങ്കയിലാണ് ആഭരണപ്രേമികൾ.
ഇന്നത്തെ സ്വർണവില
പവന് 53,360 രൂപ എന്ന നിരക്കിലാണ് സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. അതേ വിലയിൽ തന്നെയാണ് ഇന്നും സ്വർണവില. പവന് 53,360 രൂപയും, ഗ്രാമിന് 6,670 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം.
7,8 തിയ്യതികളിലാണ് ആഗസ്റ്റിലെ താഴ്ന്ന നിരക്കിലേക്ക് സ്വർണ്ണ വില എത്തിയത്. അന്ന് പവന് 50,800 രൂപയും, ഗ്രാമിന് 6,350 രൂപയുമായിരുന്നു നിരക്കുകൾ.
പവൻ വാങ്ങാൻ
സ്വർണവില കത്തിക്കയറിയ സാഹചര്യത്തിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ എത്ര രൂപ നൽകേണ്ടി വരും എന്ന് പരിശോധിക്കാം. സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 57,000 രൂപ നൽകേണ്ടി വരും.

ആഗോള സ്വർണവില
അന്താരാഷ്ട്ര തലത്തിൽ, തിങ്കളാഴ്ച്ച രാവിലെ സ്വർണ്ണ വ്യാപാരം ഫ്ലാറ്റ് നിലവാരത്തിലാണ് നടക്കുന്നത്. ട്രോയ് ഔൺസിന് 5.46 ഡോളർ (0.22%) താഴ്ന്ന് 2,500.02 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. യു.എസ് ഫെഡ് സെപ്തംബറിൽ പലിശ കുറച്ചേക്കുമെന്ന സൂചനകൾ ശക്തമാണ്. അങ്ങനെയെങ്കിൽ സമീപ ഭാവിയിൽത്തന്നെ സ്വർണ്ണ വില കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കും.
അഡ്വാന്‍സ് ബുക്കിംഗ് നല്ലതാണ്
സ്വർണവില തുടർച്ചയായി വർധിക്കുന്ന സാഹചര്യത്തിൽ വലിയ അളവിൽ സ്വർണാഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. കാരണം പവന്‍റെ വിലയിൽ വർധനവുണ്ടായാൽ അതുവഴി ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാൻ അഡ്വാന്‍സ് ബുക്കിംഗ് സഹായിക്കും.
നിക്ഷേപം
ഇന്ത്യയിൽ ആളുകൾക്ക് സ്വർണ്ണത്തിൽ നിക്ഷേപിക്കുന്ന ശീലമുണ്ട്. ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഒരു സ്വത്തായിട്ടാണ് സ്വർണ്ണത്തെ കാണുന്നത്. പുരാതന കാലം മുതൽ ഈ രീതിയുണ്ട്. നാം ഇന്ന് വാങ്ങുന്ന സ്വർണം തലമുറകളോളം നിലനിൽക്കും, അതിനാൽ ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്യുക എന്നത് പ്രാധാനപ്പെട്ട കാര്യമാണ്.

സ്വർണ്ണത്തിൻ്റെ പരിശുദ്ധി
കാരറ്റ് എന്നത് സ്വർണ്ണത്തിൻ്റെ ശുദ്ധത അല്ലെങ്കിൽ ഉള്ളടക്കം അളക്കാൻ ഉപയോഗിക്കുന്ന പദമാണ്.14 കാരറ്റ്, 18 കാരറ്റ്, 22 കാരറ്റ്, 24 കാരറ്റ് എന്നിങ്ങനെ വിവിധ കാരറ്റ് സ്വർണം വിപണിയിൽ ലഭ്യമാണ്. 24 കാരറ്റ് സ്വർണ്ണം സ്വർണ്ണത്തിൻ്റെ ഏറ്റവും ശുദ്ധമായ രൂപമായി കണക്കാക്കപ്പെടുന്നു, മറ്റ് കാരറ്റുകളെ അപേക്ഷിച്ച് ഇതിന് വില കൂടുതലാണ്.
സർട്ടിഫിക്കേഷൻ
ഇന്ത്യയിൽ സ്വർണ്ണം സാക്ഷ്യപ്പെടുത്തുന്നതിനും ആധികാരികമാക്കുന്നതിനുമുള്ള ഏജൻസിയാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്(BIS). സ്വർണ്ണാഭരണങ്ങളുടെ പരിശുദ്ധി സംബന്ധിച്ച് ഉപഭോക്താവിന് കൂടുതൽ ആത്മവിശ്വാസം നൽകുന്നത് ബിഐഎസ് ഹാൾമാർക്ക് അടയാളമാണ്.
വില തീരുമാനിക്കുന്നത് ആര്..?
കേരളത്തിലെ സ്വർണ്ണവില തീരുമാനിക്കുന്നത് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻസ് അസോസിയേഷൻ ആണ്. ഓരോ ദിവസത്തെയും രൂപയുടെ വിനിമയ നിരക്ക്,അന്താരാഷ്ട്ര വിപണിയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ 24 കാരറ്റ് സ്വർണ്ണത്തിന്‍റെ ബാങ്ക് നിരക്ക്, ഡോളർ വില തുടങ്ങിയ ഘടകങ്ങളെല്ലാം അസോസിയേഷനുകൾ സ്വർണ്ണവില നിശ്ചയിക്കുന്നതിൽ കണക്കിലെടുക്കുന്നുണ്ട്.


Click it and Unblock the Notifications