കഴിഞ്ഞ ദിവസങ്ങളിൽ വിലയിലെ വർധനവ് കണ്ട് സ്വർണം വാങ്ങാതിരുന്നവർക്ക് ഇന്നലെ ബജറ്റിലൂടെ ലഭിച്ചത് ബംബർ ലോട്ടറിയാണ്. ബജറ്റിൽ കസ്റ്റംസ് തീരുവ 6 ശതമാനമായി കുറയ്ക്കുന്നു എന്ന നിർണ്ണായക പ്രഖ്യാപനം ധനമന്ത്രി നടത്തിയതോടെ പവന്‍റെ വിലയിൽ വലിയ ഇടിവാണ് സംഭവിച്ചത്. ഇന്നലെ രാവിലെ പവന് 53,960 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് സ്വർണ വ്യാപാരം നടത്തതെങ്കിൽ ഉച്ചയ്ക്ക് ശേഷം അത് 51,960 രൂപയിലേക്കെത്തി. അതായത് 2000 രൂപയുടെ കുറവ്.
ഇന്നത്തെ വില
ഇന്നലെ ഉച്ചയ്ക്ക് ശേഷം സംസ്ഥാനത്ത് പവന് 51,960 രൂപ എന്ന എന്ന നിരക്കിലായിരുന്നു സ്വർണവ്യാപാരം നടന്നത്. അതേവിലയിൽ തന്നെയാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 6495 രൂപ.
മൂന്ന് മാസത്തെ താഴ്ന്ന വില
ഏപ്രിൽ അഞ്ചാം തീയ്യതിക്ക് ശേഷം സ്വർണത്തിന് രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും വില കുറഞ്ഞാൽ അത് വലിയ അളവിൽ സ്വർണം വാങ്ങുന്നവർക്ക് ആശ്വാസമാകും.
ജിഎസ്ടി ഉൾപ്പെടെ എത്ര രൂപ ചിലവാകും..?
സ്വർണവിലയിൽ വലിയ കുറവുണ്ടായ സാഹചര്യത്തിൽ ഒരു പവൻ ആഭരണം വാങ്ങാൻ എത്ര രൂപ ചിലവാകും എന്ന് പരിശോധിക്കാം. സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 57,000 രൂപ നൽകേണ്ടി വരും.

ബജറ്റിലെ പ്രഖ്യാപനം
സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 6 ശതമാനമായാണ് കുറച്ചത്. പ്ലാറ്റിനത്തിന്റെ തീരുവ 6.4 ശതമാനമായും കുറച്ചു. ധനമന്ത്രി നിര്‍മല സീതാരാമനാണ് കേന്ദ്ര ബജറ്റില്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.
ആഗോള സ്വർണവില
സ്വര്‍ണം ഔണ്‍സിന് 7.72 ഡോളര്‍ വര്‍ധിച്ച് 2,416.29 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 30 ദിവസത്തിനിടെ ആഗോള സ്വര്‍ണവിലയില്‍ 3.81% (88.37 ഡോളര്‍) വില വര്‍ധിച്ചു.

അഡ്വാന്‍സ് ബുക്കിംഗ് നല്ലതാണ്
ബജറ്റിൽ കസ്റ്റംസ് തീരുവ കുറച്ചത് കൊണ്ട് വരും ദിവസങ്ങളിലും സ്വർണവില കുറയണമെന്നില്ല. കാരണം ആഗോള പ്രതിസന്ധികളും, ഡോളറിന്‍റെ വിനിമയ നിരക്കും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ടു തന്നെ വലിയ അളവിൽ സ്വർണാഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. കാരണം പവന്‍റെ വിലയിൽ വർധനവുണ്ടായാൽ അതുവഴി ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാൻ അഡ്വാന്‍സ് ബുക്കിംഗ് സഹായിക്കും.
സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
സ്വർണവിലയുടെ ചരിത്രം
സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസം മെയ് ആണ്. മെയ് 20-ആം തീയ്യതി ഒരു പവൻ സ്വർണ്ണത്തിന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില.
പവന്‍റെ വില 25,000 കടക്കുന്നത് 2019 ലാണ്. 2020 ൽ വില 30,000 രൂപയ്ക്ക് മുകളിലെത്തി. രണ്ട് വർഷത്തിന് ശേഷം പവന്‍റെ വില 40,000 രൂപ കടന്നു. 2023-ൽ 45,000 രൂപയും 2024 മാർച്ച് 29-ന് പവന്‍റെ വില അരലക്ഷം രൂപയും കടന്നു.
More From GoodReturns

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!



Click it and Unblock the Notifications
