സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസം പകരുന്ന വാർത്തകളൊന്നും തന്നെ വിപണിയിൽ നിന്നും പുറത്ത് വരുന്നില്ല. പവന്‍റെ വില ഇപ്പോഴും 52,000 മുകളിൽ തന്നെ തുടരുകയാണ്. ജൂൺ 8-ആം തീയ്യതി സ്വർണവിലയിൽ വലിയ കുറവുണ്ടായിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വില വീണ്ടും മുകളിലേക്ക് തന്നെ കയറാൻ തുടങ്ങി.
ഇന്നത്തെ വില
പവന് 52,920 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ബുധനാഴ്ച സ്വർണവ്യാപാരം നടന്നത്. ഗ്രാമിന് 6615 രൂപ. ഇന്നും അതേ വിലയിൽ തന്നെ തുടരുകയാണ് സ്വർണം. വരും ദിവസങ്ങളിൽ വർധനവുണ്ടാകുമോ എന്ന ആശങ്കയിലാണ് ആഭരണപ്രേമികളുള്ളത്.
ആഭരണം വാങ്ങുമ്പോൾ കൂടുതൽ നൽകണം
പവന്‍റെ വില 52,920 രൂപയാണെങ്കിലും സ്വർണാഭരണം വാങ്ങുമ്പോൾ ആ വില നൽകിയാൽ മതിയാകില്ല. പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 58,000 രൂപ നൽകണ്ടി വരും.
ജൂൺ ഏഴാം തിയ്യതിയാണ് ഈ മാസത്തെ ഉയർന്ന നിരക്കിലേക്ക് സ്വർണ്ണ വില കയറിയത്. ഒരു പവൻ സ്വർണ്ണത്തിന് 54,080 രൂപയും, ഗ്രാമിന് 6,760 രൂപയുമായിരുന്നു നിരക്ക്.

അഡ്വാന്‍സ് ബുക്കിംഗ് നല്ലതാണ്
കഴിഞ്ഞ കുറേ നാളുകളായി സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമുണ്ട്. അതുകൊണ്ടു തന്നെ വലിയ രീതിയിൽ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
ആഗോള സ്വർണ്ണവില
അന്താരാഷ്ട്ര തലത്തിൽ, വ്യാഴാഴ്ച്ച രാവിലെ സ്വർണ്ണം ഫ്ലാറ്റ് നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 7.35 ഡോളർ (0.32%) താഴ്ന്ന് 2313.53 ഡോളർ എന്നതാണ് നിലവാരം.
യു.എസ് ഫെഡ് ഇത്തവണ പലിശ നിരക്കുകളിൽ മാറ്റം വരുത്തേണ്ടതില്ല എന്ന തീരുമാനം പ്രഖ്യാപിച്ചു. ഈ വർഷം രണ്ട് തവണ പലിശ നിരക്കുകൾ കുറയ്ക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇന്നലെത്തെ യോഗത്തിന് ശേഷം ഇത് ഒരു തവണയായി കുറയുമെന്നാണ് വിലയിരുത്തൽ. പലിശ നിരക്കുകൾ കുറയുന്നത് സ്വർണ്ണത്തിന്റെ ഡിമാൻഡ് വർധിപ്പിക്കുന്ന ഒരു ഘടകമാണ്.

റെക്കോർഡ് വില കഴിഞ്ഞ മാസം
സംസ്ഥാനത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസം മെയ് ആണ്. മെയ് 20-ആം തീയ്യതി ഒരു പവൻ സ്വർണ്ണത്തിന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില. മെയ് ഒന്നാം തിയ്യതി പവന് 52,440 രൂപയും, ഗ്രാമിന് 6,555 രൂപയുമായിരുന്നു വില. 31-ആം തീയ്യതി 53,360 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില.
അത്യാവശ്യത്തിന് പണം സ്വർണം നൽകും
സ്വർണവില ഉയർന്ന സാഹചര്യത്തിൽ അത്യാവശ്യത്തിന് പണം ആവശ്യമുള്ളവർക്ക് അത് നേടുന്നതിനായി സ്വർണം ഉപയോഗിക്കാം. എങ്ങനെ എന്നാണോ. വേറെ ഒന്നുമല്ല. സ്വർണം പണയം വെയ്ക്കുക. പണയം വെച്ച സ്വർണത്തിൻ്റെ ശുദ്ധതയും തൂക്കവും അടിസ്ഥാനമാക്കിയാണ് വായ്പയുടെ മൂല്യം നിശ്ചയിക്കുന്നത്.
നിലവിലെ വിലയിൽ ഒരു പവൻ സ്വർണം പണയം വെയ്ക്കുമ്പോൾ ഏകദേശം 50000 രൂപയ്ക്ക് മുകളിൽ ലഭിക്കും. പേഴ്സണൽ ലോണുകളെ അപേക്ഷിച്ച് കുറഞ്ഞ പലിശ നിരക്കും സ്വർണപ്പണയം വാഗ്ധാനം ചെയ്യുന്നു. അതുമാത്രമല്ല കുറഞ്ഞ സമയത്തിനുള്ളിൽ പണം കയ്യിൽ കിട്ടുകയും ചെയ്യും.
More From GoodReturns

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!



Click it and Unblock the Notifications
