എല്ലാ പ്ലാനുകളും പൊളിഞ്ഞു..! കുറയാതെ സംസ്ഥാനത്തെ സ്വർണ വില, ആഭരണം വിൽക്കുന്നവർക്ക് ലോട്ടറി

സംസ്ഥാനത്തെ സ്വർണ വില റെക്കോർഡ് ഉയരത്തിൽ തന്നെ തുടരുകയാണ്. പവന്‍റെ വില 50,000 രൂപയെന്ന മാന്ത്രിക സഖ്യയിലേക്ക് ഉടനെത്തുമെന്നാണ് പൊതുവിൽ വിലയിരുത്തുന്നത്. മാർച്ച് 7-നാണ് സ്വർണം 48,000 രൂപ മറികടന്നത്. പിന്നീടുള്ള ദിവസങ്ങളിലും സ്വർണ വില പുതിയ ഉയരങ്ങൾ കുറിച്ചു.

ഇന്ന് മാറ്റമില്ല, ഇന്നലത്തെ വിലയിൽ വാങ്ങാം

ശനിയാഴ്ച 48,600 രൂപയായിരുന്നു സംസ്ഥാനത്ത് സ്വർണ വില. അതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന വില. ഇന്നലെ ഞാറാഴ്ച ആയത് കൊണ്ടു തന്നെ വില മാറ്റമില്ലാതെ തുടർന്നു. എന്നാൽ തിങ്കളാഴ്ചയും സ്വർണ വിലയിൽ മാറ്റമില്ല.

മാറ്റമില്ല...സംസ്ഥാനത്തെ സ്വർണ വില റെക്കോർഡ് ഉയരത്തിൽ തന്നെ

പവന് 48,600 രൂപ നിരക്കിലാണ് തിങ്കളാഴ്ചയും സംസ്ഥാനത്ത് സ്വർണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 6,075 രൂപ.

ആഗോള സ്വർണ വില

അന്താരാഷ്ട്ര നേരിയ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 1.68 ഡോളർ (0.08%) താഴ്ന്ന് 2180.64 ഡോളർ എന്ന നിലവാരത്തിലാണ്. കഴിഞ്ഞ ഒരു മാസത്തിൽ ആഗോള സ്വർണ്ണവില 158.17 ഡോളർ (7.83%) ഉയർച്ചയാണ് നേടിയിരിക്കുന്നത്.

ആഭരണം വാങ്ങുമ്പോൾ കൂടുതൽ നൽകണം

സ്വർണം റെക്കോർഡ് വിലയിൽ തുടരുന്നത് കൊണ്ടു തന്നെ ആഭരണം വാങ്ങുന്നവരുടെ കീശ കീറും എന്നുറപ്പായി. കാരണം ആഭരണത്തിന് പണിക്കൂലിയും ജിഎസ്ടിയും നൽകുന്നതോടെ പവന്‍റെ വില അരലക്ഷം കടക്കും.

ഇന്നത്തെ ഒരു ഗ്രാമിന്‍റെ വില വെച്ച് നോക്കുകയാണെങ്കിൽ 5% പണിക്കൂലിയിലുള്ള ആഭരണങ്ങൾക്ക്‌ ഹാൾ മാർക്കിങ്, ജിഎസ്ടി തുടങ്ങിയവ ഉൾപ്പെടെയുള്ള ചാർജ് കൂടി ചേർത്താൽ ഒരു പവൻ വാങ്ങാൻ ഏകദേശം 52,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടിവരും.

മാറ്റമില്ല...സംസ്ഥാനത്തെ സ്വർണ വില റെക്കോർഡ് ഉയരത്തിൽ തന്നെ

കൂടിയാലും ഇവർക്ക് ലാഭം

വിലയിലെ വർദ്ധനവ് സ്വർണം വാങ്ങാനിരുന്നവർക്ക് ഇടിത്തീയാണ്. എന്നാൽ സ്വർണം പണയം വെക്കുന്നവർക്കും സ്വർണം വിൽക്കുന്നവർക്കും ലോട്ടറിയാണ്. കാരണം ഉയർന്ന വില കണ്ടെത്താൻ പണയത്തിലൂടേയും വിൽപ്പനയിലൂടേയും സാധിക്കും.

വില വർദ്ധനവിന്‍റെ ചരിത്രം

കഴിഞ്ഞ 2 പതിറ്റാണ്ടിനിടെ 40,000 രൂപയിലധികം രൂപ സ്വർണത്തിന് വില വർദ്ധിച്ചെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. എന്നാൽ വിശ്വസിച്ചേ പറ്റു. കാരണം 2000ത്തിൽ ഒരു പവൻ സ്വർണത്തിന്‍റെ വില 3,212 രൂപയായിരുന്നു. ചെറിയ വർദ്ധനവ് അക്കാലങ്ങളിലും സ്വർണത്തിനുണ്ടായി. 2006 ആകുമ്പോഴേക്കും സ്വർണം പവന് 6,255 രൂപയിലെത്തി.

2011ൽ സ്വർണ വില ചരിത്രത്തിലാധ്യമായി 20,000 രൂപ കടന്നു. 2011 ഓഗസ്റ്റ് 19നാണ് സ്വർണം 20000 എന്ന് മാന്ത്രിക സംഖ്യ കടന്നത്. 2019 ഫെബ്രുവരി 19ന് സ്വർണ വില 25,160 രൂപയിലേക്കെത്തി. 2020 ജനുവരി 6ന് സ്വർണ വില 30,200-ലേക്കെത്തി. ഒരു വർഷം കൊണ്ട് വർധിച്ചത് 5000 രൂപ. അതേ വർഷം തന്നെ സ്വർണ വില 40,000-ലേക്കെത്തി എന്നതും എടുത്ത് പറയേണ്ട കാര്യമാണ്. 2020 ജൂലായ് 31 ആകുമ്പോഴേക്കും സ്വർണ വില 40,000 കടന്നു. 2023 ഏപ്രിൽ 5-നാണ് സ്വർണ വില 45,000 തൊടുന്നത്.

വില കുറയുമോ...?

ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളോടും യുഎസ് ധനനയത്തോടും വിപണി പ്രതികരിക്കുന്നതിനാൽ വരും മാസങ്ങളിൽ സ്വർണ വിലയിൽ ചാഞ്ചാട്ടം നിലനിൽക്കുമെന്നു തന്നെയാണ് വിദഗ്ധരുടെ വിലയിരുത്തൽ. ലോക വ്യാപകമായ സാമ്പത്തിക അനിശ്ചിതത്വം നാണയപ്പെരുപ്പം പ്രതിരോധിക്കാന്‍ ശേഷിയുള്ള ആസ്തി എന്ന നിലയില്‍ സ്വര്‍ണ്ണത്തിന്‍റെ ഡിമാന്‍റ് വര്‍ധിപ്പിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X