കോവിഡ് കാലത്ത് സേവിംഗ്സ് അക്കൗണ്ടിൽ സൂക്ഷിക്കേണ്ട മിനിമം ബാലൻസിൽ ബാങ്കുകളൾ ഇളവുകൾ നൽകിയിരുന്നു. കോവിഡിൽ നിന്ന് മാറി ചിന്തിക്കാൻ തുടങ്ങിയതോടെ മിനിമം ബാലൻസും പിഴയും തിരിച്ചെത്തി. ബ്രാഞ്ച് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ അടിസ്ഥാനമാക്കിയാണ് മിനിമം ചാർജ് നിശ്ചയിക്കുന്നത്.
ഗ്രാമീണ, അർധ നഗര, നഗര ബ്രാഞ്ചുകളിലെ അക്കൗണ്ടുകൾക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1000 ,2000, 3000 എന്നിങ്ങനെയാണ് മിനിമം ബാലൻസ് കണക്കാക്കുന്നത്. സ്വകാര്യ ബാങ്കുകളുടെ മിനിമം ബാലൻസ് 5,000- 10,000 വരെയാണ്.
കയ്യിലെ നല്ലൊരു തുക ചെലവാക്കാതെ ബാങ്കിൽ സൂക്ഷിക്കണമെന്നതാണ് ഈ മിനിമം ബാലൻസിന്റെ ബുദ്ധിമുട്ട്. ബാങ്ക് ആവശ്യപ്പെടുന്ന ബാലന്‍സ് സേവിംഗ്സ് അക്കൗണ്ടില്‍ സൂക്ഷിക്കുക എന്നത് പലര്‍ക്കും എളുപ്പമുള്ള കാര്യമല്ല. അക്കൗണ്ടില്‍ വേണ്ട ബാലന്‍സില്ലാത്ത സാഹചര്യത്തില്‍ പിഴയായി മാസത്തില്‍ ബാങ്ക് നല്ലൊരു തുക ഈടാക്കും.
എസ്ബിഐ മാസത്തിൽ 5-15 രൂപ വരെയാണ് ഈടാക്കുന്നത്. സ്വകാര്യ ബാങ്കുകൾ 100- 750 രൂപ വരെയാണ് പിഴ ഈടാക്കുന്നത്. ഈ പിഴ കൊടുക്കാതെ എങ്ങനെ സേവിംഗ് അക്കൗണ്ട് മുന്നോട്ട് കൊണ്ടു പോകാമെന്ന് നോക്കാം.
ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട്
മിനിമം ബാലൻസ് ബുദ്ധിമുട്ടിലൂടെ പോകുന്നവര്‍ക്കുള്ള മികച്ച ഓപ്ഷനാണ് ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് (ബിഎസ്ബിഡിഎ). റിസര്‍വ് ബാങ്ക് മാര്‍ഗ നിര്‍ദ്ദേശം പ്രകാരം ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടില്‍ മിനിമം ബാലൻസ് ആവശ്യമില്ല. ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് എന്നത് സീറോ ബാലന്‍സ് സേവിംഗ്സ് അക്കൗണ്ടാണ്. ഏത് ബാങ്കിലും ഈ അക്കൗണ്ട് ആരംഭിക്കാം. അക്കൗണ്ട് ആരംഭിക്കുന്നതിന് ആരംഭ നിക്ഷേപം ആവശ്യമില്ല.
ഒരു ബാങ്കിൽ ഒരു ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് മാത്രമാണ് ആരംഭിക്കാനാവുക. അക്കൗണ്ട് ആരംഭിച്ച് 30 ദിവസത്തിനകം ബാങ്കിലെ സാധാരണ സേവിംഗ്സ് അക്കൗണ്ട് അവസാനിപ്പിക്കണം. ഒരാള്‍ക്ക് ഒന്നിലധികം ബാങ്കുകളില്‍ ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് എടുക്കാം. സാധാരണ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളുടെ പരിഗണനകള്‍ ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടിനും ലഭിക്കും. എടിഎം കാര്‍ഡുകള്‍ അടക്കമുള്ള സേവനങ്ങൾക്ക് വാര്‍ഷിക ചാർജും ബാങ്ക് ഈടാക്കുകയില്ല.
നേട്ടങ്ങൾ
സേവിംഗ്സ് അക്കൗണ്ടിലെ പലിശ നിരക്ക് തന്നെയാണ് ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടിനും ലഭിക്കുക. റിസര്‍വ് ബാങ്ക് മാര്‍ഗ നിര്‍ദ്ദേശ പ്രകാരം നിക്ഷേപത്തിനോ പിന്‍വലിക്കലിനോ യാതൊരു നിയന്ത്രണവുമില്ല. അക്കൗണ്ട് ഉടമയക്ക് എടിഎം കം ഡെബിറ്റ് കാര്‍ഡും പാസ് ബുക്കും ലഭിക്കും. ഇതോടൊപ്പം സാധാരണ ലഭിക്കുന്ന ഓണ്‍ലൈന്‍ പണമിടപാടും ലഭിക്കും. ഇവയ്ക്ക് പ്രത്യേക ചാര്‍ജ് ബാങ്കിന് ഈടാക്കാൻ സാധിക്കില്ല. അക്കൗണ്ട് ഉടമയ്ക്ക് സ്ഥിര നിക്ഷേപവും ആവര്‍ത്തന നിക്ഷേപവും ആരംഭിക്കാം.
നിയന്ത്രണങ്ങൾ
ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടിന് ചില നിയന്ത്രണങ്ങളുണ്ട്. അത് പിൻവലിക്കലുമായി ബന്ധപ്പെട്ടതാണ്. അക്കൗണ്ടില്‍ നിക്ഷേപത്തിന് പരിധിയില്ലെങ്കിലും മാസത്തില്‍ 4 പിന്‍വലിക്കല്‍ മാത്രമെ നടത്താന്‍ സാധിക്കുകയുള്ളൂ. എടിഎം വഴി പണം പിന്‍വലിക്കല്‍, ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി, ബ്രാഞ്ചിലെത്തിയുള്ള പണം പിന്‍വലിക്കല്‍, ഇഎംഐ അടക്കം ഏത് തരത്തിലായാലും നാല് തവണ മാത്രമെ മാസത്തിൽ പിന്‍വലിക്കല്‍ അനുവദിക്കുകയുള്ളൂ.
സ്മോൾ അക്കൗണ്ട്
ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍ സിംപ്ലിഫൈഡ് കെവൈസി നടപടികളുടെ ഭാഗമായാണ് ആരംഭിച്ചതെങ്കില്‍ ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട്- സ്മോള്‍ അക്കൗണ്ട് എന്ന ഗണത്തിലാണ് പരിഗണിക്കുക. ഇവയ്ക്ക് നിയന്ത്രണങ്ങള്‍ കൂടുതലാണ്.
അക്കൗണ്ടില്‍ മാസത്തിലുള്ള പിന്‍വലിക്കലും പണം അയക്കലും 10,000 രൂപയില്‍ കൂടാന്‍ പാടില്ല. കൂടാതെ അക്കൗണ്ട് ബാലന്‍സ് 50,000 രൂപയില്‍ കൂടാന്‍ പാടില്ല. ഈ അക്കൗണ്ടുകള്‍ക്ക് 12 മാസമാണ് കാലാവധിയുണ്ടാവുക. ഇവ 12 മാസത്തേക്ക് നീട്ടി നല്ഡകും. വിദേശത്ത് നിന്നുള്ള പണമടയ്ക്കല്‍ സ്വീകരിക്കാന്‍ സാധിക്കില്ല.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications