ഇന്നത്തെ കാലത്ത് സ്വര്‍ണാഭരണങ്ങള്‍ കയ്യിലുണ്ടെങ്കില്‍ സമാധാനമുണ്ടെന്ന് പറയാം. വില കൂടി നില്ക്കുന്ന കാലമായതിനാല്‍ ആവശ്യക്കാര്‍ക്ക് മികച്ച തുക നേടിയെടുക്കാന്‍ സ്വര്‍ണ വായ്പയിലൂടെ സാധിക്കും. മേയ് മാസ ആരംഭത്തിൽ സ്വർണ വില കുറഞ്ഞാണ് തുടക്കം. തിങ്കളാഴ്ച 44,560 രൂപയിലാണ് സ്വർണ വില. പവന് 120 രൂപയാണ് കുറഞ്ഞത്. എങ്കിലും മികച്ച നിലവാരത്തിൽ തന്നെയാണ് സ്വർണ വില. ഏപിൽ മാസത്തെ കുറഞ്ഞ വിലയായ 43,760 രൂപയേക്കാൾ 1,000 രൂപയിലധികം വർധനവിലാണ് പവന്റെ വില.
സ്വർണ വില ഉയർന്ന് നിൽക്കുന്നതിനാൽ മികച്ച വില സ്വർണ പണയം വെയ്ക്കുന്നവർക്ക് ലഭിക്കും. സെക്യൂര്‍ഡ് വായ്പയായതിനാല്‍ അധികം നടപടിക്രമങ്ങളില്ലാതെ ഞൊടിയിടയില്‍ പണം ലഭിക്കുകയും ചെയ്യും. സെക്യൂര്‍ഡ് വായ്പകളായതിനാല്‍ പേഴ്സണല്‍ വായ്പകളേക്കാള്‍ കുറഞ്ഞ പലിശയില്‍ വായ്പ നേടാന്‍ സ്വര്‍ണ വായ്പ സഹായിക്കും.
ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്കുന്ന 10 ബാങ്കുകളും 5 ലക്ഷത്തിന് എത്ര ഇഎംഐ വരുമെന്നും നോക്കാം. ഇതോടൊപ്പം വായ്പ എടുക്കുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം.

പലിശ നിരക്ക്
സ്വര്‍ണം ഈട് നല്കുന്നതിനാല് സുരക്ഷിത വായ്പയാണ് സ്വര്‍ണ പണയ വായ്പ. ഇതിനാല്‍ താരതമ്യേന കുറഞ്ഞ പലിശ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും നല്‍കും. വിവിധ ധനകാര്യ സ്ഥാപനങ്ങളിലെ പലിശ നിരക്ക് താരതമ്യം ചെയ്ത് ഏറ്റവും കുറഞ്ഞ പലിശ നിരക്ക് നല്‍കുന്നയിടം തിരഞ്ഞെടുക്കാം.
ലോണ്‍ ടു വാല്യു റേഷ്യോ
സ്വര്‍ണത്തിന്റെ മൂല്യത്തെ അടിസ്ഥാനമാക്കിയാണ് പണം അനുവദിക്കുന്നത്. ഈടായി നല്കിയ സ്വര്‍ണത്തില്‍ നിന്നും എത്ര രൂപ പരമാവധി വായ്പ ലഭിക്കും എന്നതാണ് ലോണ്‍ ടു വാല്യു റേഷ്യോ വ്യക്തമാക്കുന്നത്.
ഇതിനാല്‍ ഓരോ ധനകാര്യ സ്ഥാപനത്തിന്റെയും ലോണ്‍ ടു വാല്യു റേഷ്യോ പരിശോധിച്ച് ഉയര്‍ന്ന ലോണ്‍ ടു വാല്യു റേഷ്യോ നല്‍കുന്നയിടം വായ്പയ്ക്കായി തിരഞ്ഞെടുക്കാം. പരമാവധി 75 ശതമാനം വരെ ലോണ്‍ ടു വാല്യു റേഷ്യോ അനുവദിക്കാനാണ് റിസര്‍വ് ബാങ്ക് അനുവദിക്കുന്നത്.
ബാങ്കുകള്‍ ഈടാക്കുന്ന പ്രൊസസിംഗ് ഫീസ് വ്യത്യസ്തമായിരിക്കും. കുറഞ്ഞ പ്രൊസസിംഗ് ഫീസ് ഉള്ള ബാങ്ക് തിരഞ്ഞെടുക്കാം. തിരിച്ചടവില്‍ കൂടുതല്‍ കാലയളവ് നല്കുന്ന ബാങ്കിനെ തിരഞ്ഞെടുക്കാം. ഇതോടൊപ്പം തിരഞ്ഞെടുക്കുന്ന ധനകാര്യ സ്ഥാപനത്തിന്റെ വിശ്വാസ്യതയും ഉയര്‍ന്നതായിരിക്കണം.
പലിശ
2 വര്‍ഷ കാലയളവില്‍ സ്വര്‍ണം ഈട് നല്കി 5 ലക്ഷം രൂപ വായ്പയെടുക്കുമ്പോള്‍ ലഭിക്കുന്ന പലിശയും ഇഎംഐയുമാണ് ചുവടെ ചേര്‍ക്കുന്നത്. കുറഞ്ഞ പലിശ നിരക്ക് 8.45 ശതമാനമാണ്. സെന്‍ട്രല്‍ ബാങ്കാണ് ഈ പലിശ നല്‍കുന്നത്. 5 ലക്ഷം വാങ്ങിയെടുത്താല്‍ മാസത്തില്‍ 22,716 രൂപ തിരിച്ചടവ് വരും. ബാങ്ക്, പലിശ, ഇഎംഐ എന്ന ക്രമത്തില്‍.
* യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ- 8.65%- 22,762 രൂപ
* യൂക്കോ ബാങ്ക്- 8.80%- 22,797 രൂപ
* പഞ്ചാബ് സിന്ദ് ബാങ്ക്- 8.85%- 22,808 രൂപ
* ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്- 8.85%- 22,808 രൂപ
* ഇന്ത്യന്‍ ബാങ്ക്- 8.95%- 22,831 രൂപ
* ബാങ്ക് ഓഫ് ബറോഡ- 9.15%- 22,877 രൂപ
* പഞ്ചാബ് നാഷണല്‍ ബാങ്ക്- 9.25%- 22,900 രൂപ
* ബാങ്ക് ഓഫ് മഹാരാഷ്ട്ര- 9.30%- 22,911 രൂപ
* ഫെഡറല്‍ ബാങ്ക്- 9.49%- 22,955 രൂപ
* ബജാജ് ഫിന്‍സെര്‍വ്- 9.50%- 22,957 രൂപ
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!



Click it and Unblock the Notifications