ബാങ്കുകള്‍ നിക്ഷേപ പലിശ നിരക്ക് ഉയര്‍ത്തുന്നതിന്റെ നേട്ടം ഏറ്റവും കൂടുതല്‍ ലഭിക്കുന്നത് മുതിര്‍ന്ന പൗരന്മാര്ക്കാണ്. റിപ്പോ നിരക്കില്‍ വരുന്ന വര്‍ധനവിന് അനുസരിച്ച് ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തുന്നുണ്ട്. മുന്‍നിര ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തുന്നുണ്ടെങ്കിലും നിക്ഷേപകരെ ആകർഷിക്കുന്ന നിരക്കിലേക്ക് പലിശ എത്തിയിട്ടില്ല.
എസ്ബിഐയില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് 7.25 ശതമാനമാണ്. അതേസമയം സ്വകാര്യ ബാങ്കുകളുടെ പലിശ 8 ശതമാനത്തിന് മുകളിലാണ്. മുതിർന്ന പൗരന്മാർക്ക് ഉയര്‍ന്ന പലിശ നല്കുന്ന 10 ബാങ്കുകളെ പരിചയപ്പെടാം.
സ്മോള്‍ ഫിനാന്‍സ് ബാങ്ക്
ഏറ്റവും മികച്ച പലിശ മുതിര്‍ന്ന പൗരന്മാര്ക്ക് നല്‍കുന്നത് സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്കാണ്. 999 ദിവസത്തേക്ക് 8.76 ശതമാനം പലിശയാണ് മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കുന്നത്. പലിശ നിരക്ക് ഡിസംബര്‍ 21 മുതല്‍ പ്രാബല്യത്തില്‍ വന്നു. 560 ദിവസത്തേക്ക് 8.75 ശതമാനം പലിശയാണ് ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക് നല്‍കുന്നത്. നവംബര്‍ 5 മുതല്‍ ഈ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു.
മറ്റൊരു സ്മോൾ ഫിനാൻസ് ബാങ്കായ ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് ഫെബ്രുവരി 13-നാണ് പലിശ നിരക്കുയർത്തിയത്. ഇതുപ്രകാരം മുതിർന്ന പൗരന്മാർക്ക് 750 ദിവസത്തേക്ക് 8.71 ശതമാനം പലിശ നൽകും.
ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ 888 ദിവസത്തേക്കാണ് ഏറ്റവും ഉയര്‍ന്ന പലിശ ലഭിക്കുന്നത്. പലിശ നിരക്കുകള്‍ നവംബര്‍ 5 മുതല്‍ പ്രാബല്യത്തില്‍ വന്നു. എയു സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ 24 മാസത്തിനും 45 മാസത്തിനും ഇടയില്‍ കാലാവധിയുള്ള സ്ഥിരര നിക്ഷേപങ്ങള്‍ക്ക് 8.25 ശതമാനം പലിശ ലഭിക്കും.
സ്വകാര്യ ബാങ്കുകള്‍
പുത്തന്‍ തലമുറ സ്വകാര്യ ബാങ്കായ ബന്‍ഡന്‍ ബാങ്കില്‍ 600 ദിവസത്തേക്ക് 8.50 ശതമാനം പലിശ സ്ഥിര നിക്ഷേപത്തിന് ലഭിക്കും. ഫെബ്രുവരി ആറിനാണഇ് ബാങ്ക് അവസാനമായി പലിശ നിരക്കുയര്‍ത്തിയത്.
ഡിസിബി ബാങ്ക് 700 ദിവസം മുതല്‍ 36 മാസത്തേക്കുള്ള സ്ഥിര നിക്ഷേപത്തിനാണ് ഉയര്‍ന്ന പലിശയായ 8.35 ശതമാനം പലിശ നല്‍കുന്നത്. ഫെബ്രുവരി ഒന്നിന് പലിശ നിരക്കുയര്‍ത്തിയ ആര്‍ബിഎല്‍ ബാങ്കില്‍ 8.30 ശതമാനം പലിശ നേടാം. 453 ദിവസം മുതല്‍ 725 ദിവസത്തേക്കാണ് ഈ പലിശ നിരക്ക് ലഭിക്കുക.
സിറ്റി ബാങ്ക് ഫെബ്രുവരി 13നാണ് പലിശ നിരക്കുയര്‍ത്തിയത്. 91 ദിവസം മുതല്‍ 180 ദിവസത്തേക്ക് മുതിര്‍ന്ന പൗരന്മാര്ക്ക് 8.27 ശതമാനം പലിശ നേടാം. യെസ് ബാങ്കില്‍35 മാസത്തേക്ക് 8.25 ശതമാനം പലിശ നേടാം. ഇന്‍ഡസ്ഇന്‍ഡ് ബാങ്കില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് 8.25 ശതമാനം പലിശ ലഭിക്കും. 2 വര്‍ഷം മുതല്‍ 3 വര്‍ഷം 3 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഈ പലിശ നിരക്ക്.
ബാങ്കുകളുടെ സുരക്ഷിതത്വം
ഉയർന്ന പലിശ നൽകുന്ന ബാങ്കുകളുടെ സുരക്ഷിതത്വത്തെ പറ്റി നിക്ഷേപകർക്ക് ആശങ്കയുണ്ടാകും. റിസർവ് ബാങ്കിന് കീഴിൽ പ്രവർത്തിക്കുന്ന ബാങ്കുകളുടെ സുരക്ഷിതത്വം ആർബിഐ ഉറപ്പു വരുത്തുന്നതിനാൽ ഇവ സുരക്ഷിതമാണെന്ന് പറയാം.
ഇതോടൊപ്പം 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾ ഇൻഷൂർ ചെയ്യുന്ന ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ എന്ന ആർബിഐ സബ്സിഡിയറിയിൽ രജിസ്റ്റർ ചെയ്ത ബാങ്കുകളാണിവ. ഇതിനാൽ നിക്ഷേപിക്കുന്ന തുകയും പലിശയും അടക്കം 5 ലക്ഷം രൂപ വരെ സുരക്ഷിതമായിരിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications