ബാങ്കില്‍ സ്ഥിര നിക്ഷേപമിടാന്‍ കാത്തിരിക്കുന്നവര്‍ക്ക് ശുഭ വാര്‍ത്തയാണ് റിപ്പോ നിരക്കുയരുന്നത്. ആര്‍ബിഐയുടെ തുടര്‍ച്ചയായ റിപ്പോ നിരക്ക് വര്‍ധനവ് ബാങ്ക് നിക്ഷേപ പലിശ നിരക്കിനെ പുതിയ തലത്തിലേക്ക് എത്തിച്ചു. പലിശ നിരക്കിന്റെ നേട്ടം കൊയ്യാന്‍ പലരും എഫ്ഡി ലാഡറിംഗ് രീതി പിന്തിടരുന്നുണ്ട്. കുറഞ്ഞ തുക ചെറിയ കാലാവധിയുള്ള വ്യത്യസ്ത നിക്ഷേപങ്ങളാക്കി മാറ്റിയാല്‍ പലിശ നിരക്ക് വര്‍ധനവിന്റെ മുഴുവന്‍ നേട്ടവും ലഭിക്കും.
പലിശ നിരക്ക് പരിശോധിക്കുമ്പോള്‍ 8 ശതമാനം എന്ന മാന്യമായ നിരക്കിലേക്ക് പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും സ്മോള്‍ ഫിനാന്‍സ് ബാങ്കുകളും എത്തിയിട്ടുണ്ട്. ഇതില്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കുകളാണ് ഉയര്‍ന്ന പലിശ നല്‍കുന്നത്. 2 കോടിക്ക് താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് മികച്ച പലിശ നല്കുന്ന 10 ബാങ്കുകള്‍ പരിചയപ്പെടാം.
1. ബന്‍ഡന്‍ ബാങ്ക്
ബന്‍ഡന്‍ ബാങ്കില്‍ 600 ദിവസത്തെ പ്രത്യേക സ്ഥിര നിക്ഷേപത്തിന് സാധാരണ നിക്ഷേപകര്‍ക്ക് 8 ശതമാനം പലിശയും മുതിര്‍ന്ന പൗരന്മാര്ക്ക് 8.50 ശതമാനം പലിശയും നല്‍കും. 1 വര്‍ഷം 7 മാസം 20 ദിവസമാണ് നിക്ഷേപത്തിന്റെ കാലാവധി.
2. ആര്‍ബിഎല്‍ ബാങ്ക്
ആര്‍ബിഎല്‍ ബാങ്കില്‍ സാധാരണ നിക്ഷേപകര്‍ക്ക് 7.80 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 8.30 ശതമാനം പലിശയും ലഭിക്കും. 15 മാസം, 460 ദിവസം മുതല്‍ 725 ദിവസത്തില്‍ താഴെ, 725 ദിവസം എന്നിങ്ങനെ 3 നിക്ഷേപങ്ങള്‍ക്ക് ഈ പലിശ നിരക്ക് ലഭിക്കും.
3. ആക്സിസ് ബാങ്ക്
ആക്സിസ് ബാങ്കില്‍ 2 വര്‍ഷം മുതല്‍ 30 മാസത്തില്‍ താഴെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 8 ശതമാനം പലിശ ലഭിക്കുന്നുണ്ട്. സാധാരണ നിക്ഷേപകര്‍ക്ക് 7.26 ശതമാന പലിശയും മുതിര്‍ന്ന പൗരന്മാര്ക്ക് 8.01 ശതമാനം പലിശയും ലഭിക്കും.
4. ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
ഐഡിഎഫ്സി ഫസ്റ്റ് ബാങ്കില്‍ 549 ദിവസം മുതല്‍ 3 വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിനാണ് ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കുന്നത്. സാധാരണ നിക്ഷേപകര്‍ക്ക് 7.75 ശതമാനം പലിശയും മുതിര്‍ന്ന പൗരന്മാര്ക്ക് 8.25 ശതമാനം പലിശയും ലഭിക്കും.
5. ഇൻഡസ്ഇൻഡ് ബാങ്ക്
ഇന്‍ഡസ്ഇന്‍ഡ് ബാങ്കില്‍ ലഭിക്കുന്ന പരമാവധി പലിശ നിരക്ക് 8.25 ശതമാനമാണ്. 2 വര്‍ഷം, 2 വര്‍ഷം 1 മാസം മുതല്‍ 2 വര്‍ഷം 6 മാസം, 2 വര്‍ഷം 6 മാസം മുതല്‍ 2 വര്‍ഷം 9 മാസം, 3 വര്‍ഷം 3 മാസം എന്നി കാലാവധിയിലാണ് 8.25 ശതമാനം പലിശ മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കുന്നത്. സാധാരണ നിക്ഷേരകര്ക്ക് 7.50 ശതമാനം പലിശ ലഭിക്കും.
6. എച്ച്ഡിഎഫ്സി ബാങ്ക്
എച്ച്ഡിഎഫ്സി ബാങ്ക് അവതരിപ്പിച്ച പുതിയ നിക്ഷേപ പദ്ധതിയായ ഡയമണ്ട് ഡെപ്പോസിറ്റ് പദ്ധതി പ്രകാരം 75 മാസത്തെ കാലാവധിയിലുള്ള നിക്ഷേപത്തിന് മുതിര്‍ന്ന പൗരന്മാര്ക്ക് 8 ശതമാനം പലിശ ലഭിക്കും. ഓണ്‍ലൈന്‍ വഴി നിക്ഷേപിക്കുന്നതോ പുതുക്കുന്നതോ ആയ നിക്ഷേപങ്ങള്‍ക്ക് 0.05 ശതമാനത്തിന്റെ അധിക നിരക്കും ലഭിക്കും. മുതിർന്ന പൗരന്മാർക്ക് മാത്രമുള്ള നിക്ഷേപമാണിത്.
7. പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക്
പൊതുമേഖലാ ബാങ്കായ പഞ്ചാബ് ആന്‍ഡ് സിന്ദ് ബാങ്ക് റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 8 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 8.50 ശതമാനം പലിശയും നല്കുന്നു. 221 ദിവസത്തേക്കുള്ള സ്ഥിര നിക്ഷേപത്തിനാണ് ഈ പലിശ നിരക്ക് ലഭിക്കുന്നത്.
8. സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് 999 ദിവസത്തെ നിക്ഷേപത്തിന് സാധാരണ പൗരന്മാർക്ക് 8.51 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 8.76 ശതമാനം പലിശയും നൽകുന്നുണ്ട്. മാർച്ച് 1 മുതൽ പുതുക്കിയ പലിശ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.
9. ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്
ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്കിന്റ ഉയർന്ന പലിശ നിരക്ക് 8.70 ശതമാനമാണ്. 888 ദിവസത്തെ കാലാവധിയിൽ സ്ഥിര നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്കാണ് 8.70 ശതമാനം പലിശ ലഭിക്കുക. സാധാരണ നിക്ഷേപകർക്ക് 8.20 ശതമാനം പലിശ ലഭിക്കും.
10. യെസ് ബാങ്ക്
മുതിര്‍ന്ന പൗരന്മാര്ക്ക് 35 മാസത്തെ നിക്ഷേപത്തിന് യെസ് ബാങ്ക് 8.25 ശതമാനം പലിശ നല്‍കുന്നുണ്ട്. സാധാരണ നിക്ഷേപകർക്ക് 7.75 ശതമാനം പലിശ ലഭിക്കും. 15 മാസം മുതല്‍ 25 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്കും 35 മാസം 1 ദിവസം മുതല്‍ 36 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് മുതിർന്ന പൗരന്മാർക്ക് 8 ശതമാനം പലിശ നേടാം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications