മക്കളുടെ വിദ്യാഭ്യാസ, വിവാഹ ചെലവുകൾക്കായി ഈ 2 സർക്കാർ നിക്ഷേപങ്ങൾ; മികച്ച ആദായം നൽകുന്നത് ഏത്
ഇന്നത്തെ കാലത്ത് ഏറ്റവും വലിയ ചെലവ് വരുന്ന 2 മേഖലകളാണ് വിദ്യാഭ്യാസവും വിവാഹവും. ഇതിനാൽ തന്നെ രക്ഷിതാക്കൾക്കിടയിൽ വലിയ ആശങ്ക എങ്ങനെ ഈ ചെലവുകളെ നേരിടുമെന്നാണ്. ഉന്നത വിദ്യാഭ്യാസത്തിനുള്ള ചെലവുകൾ ദിനംപ്രതി വർധിച്ചു വരികയാണ്. സമാനമാണ് വിവാഹ മാർക്കറ്റിലെ ചെലുകളും.
ഇത്തരം ചെലവുകളെ നേരിടാൻ മക്കളുടെ ചെറുപ്രായത്തിൽ തന്നെ നിക്ഷേപം ആരംഭിക്കേണ്ടതുണ്ട്. നേരത്തെ നിക്ഷേപം തുടങ്ങുന്നത് ചെറിയ തുക വഴി വലിയ സമ്പാദ്യമുണ്ടാക്കാൻ സാധിക്കും. ഇതിന് സഹായിക്കുന്ന 2 സർക്കാർ നിക്ഷേപങ്ങളാണ് സുകന്യ സമൃദ്ധി യോജനയും ജീവൻ തരുൺ പോളിസിയും. രണ്ട് പദ്ധതികളുടെയും താരമത്യം നോക്കാം.
സുകന്യ സമൃദ്ധി യോജന
പെൺകുട്ടികൾക്ക് സാമ്പത്തിക അടിത്തറ ഒരുക്കി നൽകുക എന്ന ലക്ഷ്യത്തോടെ 2015 ൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 10 വയസ് വരെ പ്രായമുള്ള പെൺകുട്ടികൾക്കാണ് സുകന്യ സമൃദ്ധി യോജനയിൽ ചേരാൻ സാധിക്കുക. ഒരു കുടുംബത്തിൽ 2 പേർക്ക് മാത്രമെ അക്കൗണ്ട് ആരംഭിക്കാൻ സാധിക്കുകയുള്ളൂ.
വർഷത്തിൽ പരമാവധി 1.50 ലക്ഷം രൂപ മാത്രമെ നിക്ഷേപിക്കാൻ സാധിക്കുകയുള്ളൂ. കുറഞ്ഞത് 250 രൂപയെങ്കിലും നിക്ഷേപിക്കണം. മാസത്തിൽ നിക്ഷേപം നടത്താം. 15 വർഷം നിക്ഷേപം നടത്തണം. 7.60 ശതമാനം പലിശയാണ് സുകന്യ സമൃദ്ധി യോജന അക്കൗണ്ടിന് ലഭിക്കുന്നത്.
കാലാവധി
നിക്ഷേപം ആരംഭിക്കുന്ന വർഷം തൊട്ട് 21 വർഷത്തേക്കാണ് കാലാവധി. 4-ാം വയസിൽ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ആരംഭിച്ചാൽ 25-ാം വയസിൽ കാലാവധി എത്തും. പ്രായപൂർത്തിയായ ശേഷം പെൺകുട്ടിയുടെ വിവാഹം നടന്നാലും അക്കൗണ്ട് കാലാവധിയെത്തിയതായി കണക്കാക്കും. 10ാം തരം പഠനം പൂർത്തിയായ പെൺകുട്ടി 18 വയസ് പൂർത്തിയാക്കിയാൽ ഉന്നത വിദ്യാഭ്യാസത്തിനായി അക്കൗണ്ടിലെ 50 ശതമാനം തുക പിൻവലിക്കാൻ സാധിക്കും.
എസ്എസ്‍വൈ കാൽക്കുലേറ്റർ
5 വയസുള്ള പെണ്‍കുട്ടിയുടെ പേരില്‍ 2023 ല്‍ ആരംഭിച്ച സുകന്യ സമൃദ്ധി യോജന നിക്ഷേപം കാലാവധി എത്തുന്നത് 2044ല്‍ മാത്രമാണ്. വാര്‍ഷിക വിഹിതം അടച്ച് 15 വര്‍ഷത്തേക്കാണ് പദ്ധതിയില്‍ നിക്ഷേപിക്കണ്ടത്. വര്‍ഷത്തില്‍ 1 ലക്ഷം രൂപ വീതം നിക്ഷേപിക്കുന്നൊരാള്‍ക്ക് 15 ലക്ഷം രൂപയുടെ നിക്ഷേപത്തിന് 27.43 ലക്ഷം രൂപ പലിശ ലഭിക്കും. രണ്ടും ചേര്‍ത്ത് 2044 ല്‍ 42.43 ലക്ഷം രൂപ ലഭിക്കും.
വർഷത്തിൽ 1.50 ലക്ഷം നിക്ഷേപിക്കുന്നൊരാൾക്ക് 65,93,071 രൂപ ലഭിക്കും. പോസ്റ്റ് ഓഫീസിൽ നിന്നും ബാങ്കിൽ നിന്നും സുകന്യ സമൃദ്ധി യോജനയിൽ ചേരാം.
എൽഐസി ജീവൻ തരുൺ
ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ കുട്ടികൾക്കായി ആരംഭിച്ച പോളിസിയാണ് എൽഐസി ജീവൻ തരുൺ. കുട്ടിക്കായി രക്ഷിതാക്കള്‍ക്കാണ് പോളിസിയെടുക്കാൻ സാധിക്കുക. 90 ദിവസം പ്രായമുള്ളത് മുതല്‍ 12 വയസു വരെയുള്ള കുട്ടികൾക്ക് എല്‍ഐസി ജീവന്‍ തരുണ്‍ മണി ബാക്ക് പ്ലാനിൽ ചേരാം. കുട്ടിക്ക് 25 വയസ് പ്രായമാകുന്നത് വരെയാണ് പദ്ധതിയുടെ കാലാവധി. 4 വയസിൽ പോളിസിയിൽ ചേരുന്ന കുട്ടിക്ക് 21 വർഷമാണ് പോളിസിയിലെ കാലാവധി.
കുറഞ്ഞത് 75,000 രൂപയുടെ പോളിസി എടുക്കണം. ഉയര്‍ന്ന അഷ്വേഡ് തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല. കാലാവധിയില്‍ വെസ്റ്റഡ് സിംപിള്‍ റിവിഷരി ബോണസ്, ഫൈനല്‍ അഡീഷണല്‍ ബോണസ് എന്നിങ്ങനെ രണ്ട് തരത്തിലുള്ള ബോണസുകൾ അടക്കം മെച്യൂരിറ്റി ബെനഫിറ്റ് ലഭിക്കും.
പോളിസി കാൽക്കുലേറ്റർ
12 വയസുകാരൻ എൽഐസി ജീവൻ തരുൺ പോളിസി വാങ്ങിയാൽ 13 വർഷമാണ് കാലാവധിയെത്താൻ ബാക്കിയുള്ളത്. 8 വർഷമാണ് പ്രീമിയം അടയ്ക്കാനുള്ളത്. 5 ലക്ഷം അഷ്വേഡ് തുകയുടെ പോളിസിയെടുത്താൽ വർഷത്തിൽ പ്രീമിയം 55,400 രൂപ വരും. മാസത്തില്‍ പ്രീമിയം അടയ്ക്കുകയാണെങ്കില്‍ 4571 രൂപയാകും അടയ്ക്കേണ്ട തുക. എട്ട് വർഷത്തേക്ക് പ്രീമിയം അടച്ചാൽ 4.4 ലക്ഷം രൂപയാണ് ആകെ അടയ്ക്കേണ്ടി വരുന്നത്.
5 ലക്ഷം അഷ്വേഡ് തുകയ്ക്ക് ലഭിക്കുന്ന 2,47,000 രൂപ ബോണസും 97,500 രൂപ ലോയൽറ്റി ബോണസും ചേർത്താൽ 25ാം വയസിൽ 8,44,500 രൂപ ലഭിക്കും. 2 വയസുള്ള കുട്ടി 171 രൂപ മാസത്തിൽ അടയ്ക്കുമ്പോൾ 18 വർഷത്തേക്ക് 10,89,196 രൂപയാണ് അടയ്ക്കേണ്ടി വരുന്നത്. കാലാവധിയിൽ 28,24,800 രൂപ ലഭിക്കും.


Click it and Unblock the Notifications


