റിസർവ് ബാങ്ക് റിപ്പോ നിരക്ക് വർധിപ്പിച്ചതിന്റെ ഗുണം ലഭിക്കുന്നത് സ്ഥിര നിക്ഷേപകർക്കാണ്. മേയ് മാസം മുതൽ തുടര്‍ച്ചയായി നാല് തവണയാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയത്. മേയില്‍ 40 ബേസിക് പോയിന്റും പിന്നീട് 50 ബേസിക് പോയിന്റ് വീതവും ഉയർത്തി നിലവിൽ 5.90 ശതമാനത്തിൽ റിപ്പോ നിരക്കെത്തി.
ഇതിന്റെ ചുവട് പിടിച്ച് ബാങ്കുകൾ ഘട്ടം ഘട്ടമായി സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തിയതോടെ ചില ബാങ്കുകളിലെങ്കിലും പണപ്പെരുപ്പത്തെ മറികടക്കുന്ന തലത്തിലേക്ക് പലിശ നിരക്ക് എത്തിയിട്ടുണ്ട്.
എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക് തുടങ്ങി മുൻനിര ബാങ്കുകൾ നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തിയിരുന്നു. എന്നാല്‍ ഇവയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് രണ്ട് പൊതുമേഖലാ ബാങ്കുകളാണ്. 7.50 ശതമാനം പലിശ നല്കുന്ന ഈ രണ്ട് ബാങ്കുകളെ പരിചയപ്പെടാം.
യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ
പൊതുമേഖലാ ബാങ്കായ യൂണിയന് ബാങ്ക് ഒക്ടോബര്‍ 17നാണ് 2 കോടിക്ക് താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുയര്‍ത്തിയത്. പുതുക്കിയ നിരക്ക് പ്രകാരം 7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3 ശതമാനം മുതല്‍ 7 ശതമാനം വരെ പലിശ നിരക്ക് യൂണിയന് ബാങ്ക് നല്‍കുന്നുണ്ട്.
ദിവസത്തില്‍ പലിശ കണക്കാക്കി ത്രൈമാസത്തിലാണ് പലിശ ക്രെഡിറ്റ് ചെയ്യുന്നത്. ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍, ജനുവരി മാസങ്ങളില്‍ പലിശ ക്രെഡിറ്റ് ചെയ്യും.
599 ദിവസത്തേക്കുള്ള സ്ഥിര നിക്ഷേപത്തിനാണ് യൂണിയന് ബാങ്കില്‍ നിന്ന് 7 ശതമാനം പലിശ ലഭിക്കുന്നത്. 1 വര്‍ഷത്തേക്ക് 6.30 ശതമാനവും 443 ദിവസത്തേക്ക് 6.60 ശതമാനവും 44 ദിസത്തേക്ക് 6.70 ശതമാനം പലിശയും ലഭിക്കും. 3 വര്‍ഷം മുതല്‍ 10 വര്‍ഷത്തേക്ക് 6.70 ശതമാനം പലിശയാണ് ലഭിക്കുന്നത്.
60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 0.50 ശതമാനം അധിക നിരക്ക് എല്ലാ നിക്ഷേപങ്ങള്‍ക്കും ലഭിക്കും. 599 ദിവസത്തേക്ക് മുതിര്‍ന്ന പൗരന്മാര്ക്ക് 7.50 ശതമാനം പലിശ ലഭിക്കും.
കാനറാ ബാങ്ക്
7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 3.25 ശതമാനം മുതല്‍ 7 ശതമാനം വരെയാണ് കാനറ ബാങ്ക് നല്കുന്ന പലിശ നിരക്ക്. 180 ദിവസത്തിന് മുകളിൽ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് മുതിര്‍ന്ന പൗരന്മാര്ക്ക് 0.50 ശതമാനം പലിശ ലഭിക്കും.
7 ദിവസം മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപത്തിന് 3.25 ശതമാനം പലിശ ലഭിക്കും. 46 ദിവസം മുതല്‍ 90 ദിവസം വരെയുള്ള നിക്ഷേപത്തിന് 4.25 ശതമാനം പലിശ ലഭിക്കും. 179 ദിവസത്തേക്ക് 4.50 ശതമാനം പലിശ ലഭിക്കും.
269 ദിവസത്തേക്ക് 5.90 ശതമാനം പലിശ ലഭിക്കും.1 വര്‍ഷത്തിനും 2 വര്‍ഷത്തിനും ഇടയില്‍ കാലാവധിയുള്ള നിക്ഷേപത്തിന് 6.50 ശതമാനം പലിശ ലഭിക്കും. 666 ദിവസത്തേക്കുള്ള നിക്ഷേപത്തിന് 7 ശതമാനം പലിശ ലഭിക്കും. 2 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 6.50 ശതമാനവും 5 വര്‍ഷം മുതല്‍ 10 വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് 7 ശതമാനവും പലിശ ലഭിക്കും.
1,000 രൂപ മുതൽ കനറാ ബാങ്കിൽ സ്ഥിര നിക്ഷേപമിടാം. കാനറ ബാങ്കിന്റെ പ്രത്യേക സ്ഥിര നിക്ഷേപ പ്ലാന്‍ ആണ് ഉയർന്ന പലിശ നിരക്ക് നല്‍കുന്നത്. 666 ദിവസത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് 7 ശതമാനം പലിശയാണ് കാനറ ബാങ്ക് നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്ക്ക് 7.50 ശതമാനം പലിശ ലഭിക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications
