വിരമിക്കൽ കാലത്ത് മികച്ച വരുമാനമുണ്ടാവുക എന്നത് റിട്ടയർമെന്റ് ജീവിതത്തെ കൂടുതൽ സന്തോഷകരമാക്കും. വലിയ പെൻഷൻ ലഭിക്കാത്തവരാണെങ്കിൽ കൃത്യമായൊരു പെൻഷൻ പ്ലാൻ കണ്ടെത്തുക എന്നതാണ് പ്രധാനം.
ഇതിനായി വിരമിക്കൽ കാലത്തിന് മുൻപ് തന്നെ കൃത്യമായ പദ്ധതി തയ്യാറാക്കണം. പെൻഷൻ പ്ലാനുകൾ തിരയുന്നവർക്ക് ലഭ്യമായ നിരവധി പദ്ധതികൾ ഇന്ന് വിപണിയിലുണ്ട്. ഇതിൽ സുരക്ഷിതമായ പെൻഷൻ നേടാൻ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പദ്ധതികൾ തിരഞ്ഞെടുക്കാം.
ഇൻഷൂറൻസ് സേവനങ്ങൾക്കൊപ്പം മുതിർന്ന പൗരന്മാർക്ക് അനുയോജ്യമായ പെൻഷൻ പദ്ധതികളും വിപണിയിലിറക്കുന്നുണ്ട്. വിരമിക്കൽ കാലത്ത് സുരക്ഷിതമായി പെൻഷൻ വാങ്ങാനായി ജീവൻ അക്ഷയ് VII, ന്യൂ ജീവൻ ശാന്തി, സരൾ പെൻഷൻ എന്നി എൽഐസിയുടെ 3 ആന്യുറ്റി പ്ലാനുകൾ തിരഞ്ഞെടുക്കാവുന്നതാണ്. ഓരോന്നിന്റെയും നേട്ടങ്ങൾ വിശദമായി പരിശോധിക്കാം.

എൽഐസി ജീവൻ അക്ഷയ് VII
ഇമ്മീഡിയറ്റ് ആന്യുറ്റി പ്ലാനാണ് എൽഐസി ജീവൻ അക്ഷയ് VII. പോളിസി ഉടമയ്ക്ക് 10 ഓപ്‌ഷനുകളിൽ നിന്ന് ഒരു ആന്യുറ്റി ഓപ്ഷൻ തിരഞ്ഞെടുക്കാം. ഒരിക്കൽ തിരഞ്ഞെടുത്താൽ ആന്യിറ്റി ഓപ്ഷൻ മാറ്റാൻ സാധിക്കില്ല. 35 വയസിനും 80 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് എൽഐസി ജീവൻ അക്ഷയ് VII വാങ്ങാൻ സാധിക്കും.
ഒറ്റത്തവണ നിക്ഷേപത്തിലൂടെയാണ് പദ്ധതിയിൽ ചേരാൻ സാധിക്കുക. ഏറ്റവും കുറഞ്ഞ വാങ്ങൽ വില 1 ലക്ഷം രൂപയാണ്. മാസത്തിൽ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ പെൻഷൻ തുക 1,000 രൂപയാണ്. ത്രൈമാസത്തിൽ 3,000 രൂപയും അർധ വാർഷത്തിൽ 6,000 രൂപയും വാർഷത്തിൽ 12,000 രൂപയുമാണ് കുറഞ്ഞ പെൻഷൻ. മാസത്തിൽ 20,000 രൂപ പെൻഷൻ നേടാൻ ഏകദേശം 40 ലക്ഷം രൂപ നിക്ഷേപിക്കണം.
എൽഐസി ന്യൂ ജീവൻ ശാന്തി
ഒറ്റ പ്രീമിയത്തിൽ മാസ, ത്രൈമാസ, അർധ വർഷ, വാർഷിക ആന്യുറ്റികളായി പെൻഷൻ വാങ്ങാൻ സാധിക്കുന്നൊരു പെൻഷൻ പ്ലാനാണ് എൽഐസി ന്യൂ ജീവൻ ശാന്തി. പോളിസി ഉടമയക്ക് സിംഗിൾ ലൈഫ്, ജോയിന്റ് ലൈഫ് എന്നിങ്ങനെ 2 തരത്തിൽ പോളിസി വാങ്ങാം. ഇതോടൊപ്പം ഇമ്മിഡ്യേറ്റ് ആന്യുറ്റി പ്ലാൻ, ഡിഫേര്‍ഡ് ആന്യുറ്റി പ്ലാൻ എന്നിങ്ങനെ 2 പ്ലാനുകൾ പോളിസിയിൽ നിന്ന് ലഭിക്കും.
ഇമ്മിഡിയേറ്റ് ആന്യുറ്റി പ്ലാനില്‍ ചേർന്നാൽ പോളിസിയില്‍ ചേര്‍ന്ന തൊട്ടടുത്ത മാസം മുതൽ പെന്‍ഷന്‍ ലഭിച്ചു തുടങ്ങും. ഡിഫേര്‍ഡ് പ്ലാനില്‍ 1-12 വർഷം വരെയുള്ള കാലം ഡിഫോർഡ് കാലയളവായി തിരഞ്ഞെടുക്കാം. ഇതിന് ശേഷം പെൻഷൻ ലഭിക്കും.
പോളിസിയുടെ തുടക്കത്തിൽ നിശ്ചയിക്കുന്ന ആന്യുറ്റി നിരക്ക് കാലാവധിയോളം തുടരും. 30 വയസ് പൂര്‍ത്തിയായവര്‍ക്ക് പോളിസിയില്‍ ചേരാം. 79 വയസാണ് ഉയര്‍ന്ന പ്രായ പരിധി.
സരൾ പെൻഷൻ
ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ചട്ടപ്രകാരം എല്ലാ ലൈഫ് ഇൻഷുറർമാരും വാഗ്ദാനം ചെയ്യുന്ന സ്റ്റാൻഡേർഡ് ഇൻസ്റ്റന്റ് ആന്യുറ്റി പ്ലാനാണ് സരൾ പെൻഷൻ പ്ലാൻ. ലൈഫ് ആന്യുറ്റി, ജോയിന്റ് ലാസ്റ്റ് സര്‍വൈവര്‍ ആന്യുറ്റി എന്നിങ്ങനെ 2 പ്ലാനുകൾ സരൾ പെൻഷൻ യോജനയിൽ നിന്ന് ലഭിക്കും.
ലൈഫ് ആന്യുറ്റി ഓപ്ഷനിൽ പോളിസി ഉടയമക്ക് മരണം വരെ ആന്യുറ്റിയായി പെൻഷൻ തുക ലഭിക്കും. മരണ ശേഷം 100 ശതമാനം പര്‍ച്ചേസ് വില പോളിസി ഉടമയുടെ നോമിനിക്ക് തിരികെ ലഭിക്കും.
ജോയിന്റ് ലാസ്റ്റ് സര്‍വൈവര്‍ ആന്യുറ്റി പ്രകാരം നിക്ഷേപകന്റെ മരണ ശേഷം പങ്കാളിക്ക് ആന്വുറ്റി തുക ലഭിക്കും. രണ്ടു പേരുടെയും മരണ ശേഷം പര്‍ച്ചേസ് വിലയുടെ നൂറ് ശതമാനം നോമിനിക്ക് കൈമാറും. 40 വയസിനും 80 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് സരൾ പെൻഷൻ പ്ലാനിൽ ചേരാം. 1 ലക്ഷമാണ് കുറഞ്ഞ വാങ്ങൽ വില.
More From GoodReturns

ബെംഗളൂരു മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത; 810 കോടി രൂപയുടെ കോറിഡോര്‍ വരുന്നു, ഇനി എളുപ്പത്തില്‍ നാട് പിടിക്കാം

കൊച്ചി പഴയ കൊച്ചിയല്ല! റെനോ ഡെസ്റ്റര് തിരിച്ചെത്തുമ്പോള്‍ എതിരാളികള്‍ കൂടി, ഇനി മത്സരം കടുക്കും

ബെംഗളൂരുവിൽ നിന്നും കേരളത്തിലെത്താം, ട്രെയിൻ കിട്ടില്ലേ എന്ന പേടി വേണ്ട, ഈ ട്രെയിൻ പിടിച്ചിങ്ങ് പോര്...

പ്രതിമാസം 2000 രൂപ നിക്ഷേപിക്കാനുണ്ടോ? 40,000 രൂപ പെൻഷനുള്ള വഴി പറഞ്ഞുതരാം...

എല്‍പിജി ക്ഷാമം: കേരളത്തില്‍ മാര്‍ച്ച് 23 ന് ഹോട്ടലുകള്‍ അടച്ചിടും, പിഎന്‍ജിയിലേക്ക് മാറാന്‍ നിര്‍ദ്ദേശം

ഇതുവരെ ഇടിഞ്ഞത് 13,520 രൂപ, പൊന്നിന്റെ തിളക്കം കുറയുന്നു, കല്യാണപാർട്ടികൾക്ക് ആശ്വാസം

Gold Rate Live: യുദ്ധത്തിൽ തകർന്ന് സ്വർണം, ഇന്നും പവന്റെ വില കുറഞ്ഞു, തത്സമയം വിവരങ്ങൾ അറിയാം

പോസ്റ്റ് ഓഫീസിൽ 1000 രൂപ നിക്ഷേപിച്ച് അക്കൗണ്ട് തുറക്കൂ; മാസം 9,250 രൂപ കയ്യിൽ വാങ്ങാം

യുദ്ധവും പണപ്പെരുപ്പവും തിരിച്ചടിക്കുന്നു, തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരി വിപണി, നിഫ്റ്റി 23000 പോയിന്റിൽ

ബംപര്‍ നേട്ടം തരുന്ന ഓഹരികള്‍ ഇതാ- ഉയര്‍ന്ന ആദായം കീശയിലാക്കാം, കാത്തിരിക്കേണ്ടത് 12 മാസം മാത്രം

വിപണിയിലെ ചാഞ്ചാട്ടം റിട്ടയർമെന്റ് കാലത്തെ ബാധിക്കുമോ? പണം നഷ്ടമാകുന്നത് ഒഴിവാക്കാൻ ചില വഴികൾ



Click it and Unblock the Notifications