സ്ഥിര നിക്ഷേപം സുരക്ഷിത നിക്ഷേപമായാണ് കണ്ടു പോരുന്നത്. പണത്തിന്റെ സുരക്ഷിതത്വവും തിരിച്ചടവ് ഗ്യാരണ്ടിയും പരമ്പരാഗത നിക്ഷേപമെന്നതും സ്ഥിര നിക്ഷേപത്തിന് മുതൽകൂട്ടാണ്. ഇതിനിടെ പണപ്പെരുപ്പ നിരക്ക് ഉയരുന്നതാണ് നിക്ഷേപകർക്ക് ഭീഷണിയായിട്ടുള്ളത്. പണപ്പെരുപ്പം ഉയര്‍ന്ന് നില്ക്കുന്ന സാഹചര്യത്തില്‍ പലിശ നിരക്ക് കുറയുകയും ചെയ്താല്‍ നിക്ഷേപകര്‍ക്ക് ലഭിക്കുന്ന ആദായം നെഗറ്റീവാകും.
പണപ്പെരുപ്പത്തെ നേരിടാൻ റിസര്‍വ് ബാങ്കിന്റെ കഴിഞ്ഞ രണ്ട് പണനയ രൂപീകരണ യോഗത്തിലുമായി റിപ്പോ റേറ്റ് 90 അടിസ്ഥാന നിരക്കാണ് ഉയര്‍ത്തിയത്. മേയ് മാസത്തില്‍ 40 ബേസിക്ക് പോയിന്റും ജൂണില്‍ 50 ബോസിക്ക് പോയിന്റുമാണ് ഉയര്‍ത്തിയത്. നിലവില്‍ 4.9 ശതമാനമാണ് റിപ്പോ നിരക്ക്. തുടര്‍ച്ചയായ അഞ്ചാം മാസമാണ് പണപ്പെരുപ്പ നിരക്ക് റിസര്‍വ് ബാങ്കിന്റെ സുരക്ഷിത മേഖല വിട്ട് ഉയരുന്നത്.
മേയ് മാസത്തില്‍ 7.04 ശതമാനവും ഏപ്രിലില്‍ 95 മാസത്തെ ഉയര്‍ന്ന നിരക്കായ 7.79 ശതമാനത്തിലും പണപ്പെരുപ്പ നിരക്ക് എത്തിയിരുന്നു. 2023 സാമ്പത്തിക വര്‍ഷത്തില്‍ 6.7 ശതമാനം പണപ്പെരുപ്പമാണ് റിസര്‍വ് ബാങ്ക് കണക്കാക്കുന്നത്. റിപ്പോനിരക്ക് ഉയർന്നതോടെ സ്ഥിര നിക്ഷേപത്തിന് ഗുണകരമായി പലിശ നിരക്ക് ഉയർന്നു തുടങ്ങിയിട്ടുണ്ട്. എന്നാൽ എല്ലാ ബാങ്കുകളുെടയും നിരക്ക് പണപ്പെരുപ്പത്തെ മറികടക്കുന്ന തരത്തിലേക്ക് ഉയർന്നിട്ടില്ല. മുതിർന്ന പൗരന്മാരായ നിക്ഷേപകർക്ക് പണപ്പെരുപ്പത്തെക്കാൾ ഉയർന്ന പലിശ നിരക്ക് നൽകുന്ന മൂന്ന് ബാങ്കുകളെ നോക്കാം.
ആര്‍ബിഎല്‍ ബാങ്ക്
2 കോടിക്ക് താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 15 മാസ കാലയളവില്‍ 7.15 ശതമാനം പലിശയാണ ആര്‍ബിഎല്‍ ബാങ്ക് നല്‍കുന്നത്. 24 മാസം മുതല്‍ 36 മാസം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 7 ശതമാനമാണ് പലിശ. 36 മാസം മുതല്‍ 60 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.8 ശതമാനം പലിശയും ബാങ്ക് നല്‍കുന്നുണ്ട്. 12 മാസവും 15 മാസത്തിനും ഇടിയലുള്ള നിക്ഷേപത്തിന് 6.75 ശതമാനമാണ് പലിശ. 60 മാസം മുതല്‍ 240 മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് 6.25 ശതമാനം പലിശയും നല്കുന്നു.
എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക്
2022 ജൂണ്‍ 24 നാണ് എയു സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പലിശ നിരക്ക് പുതുക്കിയത്. 12 മാസം മുതല്‍ 15 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 7.10 ശതമാനമാണ് പലിശ നിരക്ക്. 24 മാസം മുതല്‍ 36 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്കും 36 മാസം മുതല്‍ 45 മാസം കാലാവധിയുള്ള നിക്ഷേപങ്ങൾക്കും 7.40 ശതമാനം പലിശ ബാങ്ക് നല്‍കുന്നുണ്ട്.
15 മാസത്തിനും 18 മാസത്തിനും ഇടയില്‍ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 6.95 ശതമാനമാണ് പലിശ. 7 ദിവസം മുതല്‍ 12 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 4.25 ശതമാനം മുതല്‍ 5.85 ശതമാനം വരെ ബാങ്ക് പലിശ നല്കുന്നു. 2 കോടിക്ക് താഴെയുള്ള നിക്ഷേപത്തിനാണ് ഈ പലിശ
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്
ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ പലിശ നിരക്ക് പണപ്പെരുപ്പ നിരക്കായ 7.04 ശതമാനത്തേക്കാള്‍ ഉയര്‍ന്നതല്ല. എന്നാല്‍ 7 ശതമാനം വരെ പലിശ നല്‍കുന്നുണ്ട്. രണ്ട് കോടിക്ക് താഴെയുള്ള 2 വര്‍ഷം മുതല്‍ 61 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് 7 തമാനം പലിശ. മുതിര്‍ന്ന പൗരന്മാരുടെ 5 വര്‍ഷ കാലാവധിയുള്ള ടാക്സ് സേവിംഗ്സ് സ്ഥിര നിക്ഷേപത്തിനും 7 ശതമാനം പലിശ നല്‍കുന്നുണ്ട്.
18 മാസം മുതല്‍ 2 വര്‍ഷത്തേക്കുള്ള നിക്ഷേപങ്ങള്‍ക്ക് 6.75 ശതമാനമാണ് പലിശ. സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, കൊട്ടക് ബാങ്ക് എന്നിവ നല്കുന്നതിനെക്കാള് ഉയര്‍ന്ന നിരക്കാണ് ഇത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
