രാജ്യത്തെ മുന്‍നിര ബാങ്കുകളായ എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ സമീപ കാലത്ത് സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ മാറ്റം വരുത്തിയിട്ടില്ല. റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ സ്ഥിര നിക്ഷേപ പലിശ നിരക്ക് കുറയാന്‍ തുടങ്ങുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്കുന്ന സൂചന.
ഒക്ടോബര്‍ നാലാം തീയതി മുതല്‍ 6 വരെയാണ് ആര്‍ബിഐയുടെ അടുത്ത പണ നയ അവലോകന യോഗം നടക്കുന്ന്ത്. ഇതിലെ തീരുമാനം സ്ഥിര നിക്ഷേപ പലിശയെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. സെപ്റ്റംബര്‍ മാസത്തില്‍ നാല് ബാങ്കുകളാണ് ഇതുവരെ സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ മാറ്റം വരുത്തിയത്. ഇവ ഏതെല്ലാമെന്ന് വിശദമായി പരിശോധിക്കാം.
ഐഡിബിഐ ബാങ്ക്
ഐഡിബിഐ ബാങ്കിന്റെ പുതുക്കിയ സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ സെപ്റ്റംബര്‍ 15 മുതലാണ് നിലവില്‍ വന്നത്. റെഗുലര്‍ നിക്ഷേപകര്‍ക്ക് 7 ദിവസം മുതല്‍ 10 വര്‍ഷത്തേക്ക് 3 ശതമാനം മുതല്‍ 6.80 ശതമാനം വരെ പലിശ ലഭിക്കും.മുതിര്‍ന്ന പൗരന്മാര്ക്ക് 3.50 ശതമാനം മുതല്‍ 7.30 ശതമാനമാണ് പലിശ നിരക്ക്.

ഐഡിബിഐ ബാങ്കിന്റെ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികളാണ് 444, 375 ദിവസ കാലാവധിയുള്ള അമൃത് മഹോത്സം എഫ്ഡി. 444 ദിവസത്തേക്ക് 7.15 ശതമാനം പലിശയും 375 ദിവസത്തേക്ക് 7.10 ശതമാനം പലിശയും ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് 0.50 ശതമാനം അധിക നിരക്കും ലഭിക്കും.
ആക്സിസ് ബാങ്ക്
ആക്സിസ് ബാങ്ക് 2 കോടി രൂപ വരെയുള്ള തിരഞ്ഞെടുത്ത കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 0.50 ശതമാനം വരെ കുറയ്ക്കുകയാണ് ചെയ്തത്. സെപ്റ്റംബര്‍ 15 മുതല്‍ സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ നിലവില്‍ വന്നു. 7 ദിവസം മുതല്‍ 10 വര്‍ഷത്തേക്ക് 3 ശതമാനം മുതല്‍ 7.10 ശതമാനം വരെയാണ് ആക്സിസ് ബാങ്കിന്റെ പലിശ നിരക്ക്.
7 ദിവസം മുതല്‍ 29 ദിവസത്തേക്ക് 3.50 ശതമാനത്തില്‍ നിന്ന് 3 ശതമാനമാക്കി പലശ കുറച്ചു. 46-60 ദിവസത്തേക്ക് 0.25 ശതമാനം കുറച്ച് 4 ശതമാനമാക്കി.
കൊട്ടക് മഹീന്ദ്ര ബാങ്ക്
2 കോടിക്ക് താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് കൊട്ടക് മഹീന്ദ്ര ബാങ്ക് പുതുക്കിയത്. 7 ദിവസം മുതല്‍ 10 വര്‍ഷത്തേക്ക് റെഗുലര്‍ നിക്ഷേപകര്‍ക്ക് 2.75 ശതമാനം മുതല്‍ 7.25 ശതമാനം പലിശയും മുതിര്‍ന്ന പൗരന്മാര്ക്ക് 3.25 ശതമാനവും 7.75 ശതമാനം പലിശയും ലഭിക്കും. 23 മാസത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് 0.25 ശതമാനം പലിശയാണ് വര്‍ധിപ്പിച്ചത്.
7 ശതമാനത്തില്‍ നിന്ന് 7.20 ശതമാനമായി മാറി. സെപ്റ്റംബര്‍ 13 മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വന്നു. ഏറ്റവും ഉയർന്ന നിരക്കായ 7.25 ശതമാനം പലിശ 23 മാസത്തേക്കാണ് ലഭിക്കുന്നത്.
യെസ് ബാങ്ക്
യെസ് ബാങ്കില്‍ 2 കോടിക്ക് താഴെയുള്ള സ്ഥിര നിക്ഷേപത്തിന് 3.25 ശതമാനം മുതല്‍ 7.75 ശതമാനം പലിശ ലഭിക്കും. 3.75 ശതമാനം മുതല്‍ 8.25 ശതമാനം പലിശ മുതിര്‍ന്ന പൗരന്മാര്ക്കും ലഭിക്കും. സെപ്റ്റംബര്‍ നാല് മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വന്നു.
18 മാസം മുതൽ 24 മാസത്തിൽ താഴ്ന്ന കാലാവധിയിൽ റെഗുലർ നിക്ഷേപകർക്ക് 7.75 ശതമാനം എന്ന ഉയർന്ന പലിശ നിരക്ക് ലഭിക്കും. 60 മാസത്തേക്ക് മുതിർന്ന പൗരന്മാർക്ക് 8 ശതമാനം പലിശ ലഭിക്കും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications