സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുയർന്ന് ഏകദേശം പരമാവധി ഉയരത്തിലെത്തിയിരിക്കുകയാണ്. ഒട്ടുമിക്ക ബാങ്കുകളും മികച്ച പലിശ നിരക്ക് തന്നെ ഇപ്പോൾ വാഗ്ദാനം ചെയ്യുന്നുണ്ട്. മുതിർന്ന പൗരന്മാർക്കാണ് ഇതിൽ മികച്ച പലിശ ലഭിക്കുന്നത്. 9 ശതമാനം മുതൽ 9.50 ശതമാനം വരെയാണ് മുതിർന്ന പൗരന്മാർക്ക് ഇന്ന് ഷെഡ്യൂൾഡ് ബാങ്കുകൾ നൽകുന്ന പലിശ നിരക്ക്.
3 ബാങ്കുകളാണ് 9 ശതമാനത്തിന് മുകളിൽ പലിശ നൽകുന്നത്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെ നോക്കിയാൽ ഒരു എൻബിഎഫ്സിയും 9 ശതമാനം പലിശ നൽകുന്നു. പലിശ നിരക്കിന്റെ വിശദാംശങ്ങൾ നോക്കാം.
യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്
യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് 7 ദിവസം മുതൽ 10 വർഷം വരെയുള്ള സ്ഥിര നിക്ഷേപ കാലയളവിൽ മുതിർന്ന പൗരന്മാർക്ക് 4.50 ശതമാനം മുതൽ 9.50 ശതമാനം വരെ പലിശ നൽകുന്നുണ്ട്. സാധാരണ നിക്ഷേപകർക്ക് 9 ശതമാനം വരെ പലിശ നിരക്ക് ലഭിക്കും.
1001 ദിവസത്തെ സ്ഥിര നിക്ഷേപത്തിനാണ് മുതിർന്ന പൗരന്മാർക്ക് 9.50 ശതമാനവും സാധാരണ നിക്ഷേപകർക്ക് 9 ശതമാനം പലിശയും ലഭിക്കുന്നത്. 181-201 ദിവസത്തേക്കും 501 ദിവസത്തേക്കുമുള്ള സ്ഥിര നിക്ഷേപത്തിന് സാധാരണ നിക്ഷേപകർക്ക് 8.75 ശതമാവും മുതിർന്ന പൗരന്മാർക്ക് 9.25 ശതമാനം പലിശയും ലഭിക്കും.

ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്
ഉയര്‍ന്ന പലിശ നല്‍കുന്ന ബാങ്കുകളുടെ പട്ടികയില്‍ രണ്ടാമത് ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കാണ്. 9.01 ശതമാനം പലിശയാണ് ബാങ്ക് മുതിർന്ന പൗരന്മാർക്ക് നല്‍കുന്നത്. 2 കോടിക്ക് താഴെയുള്ള നിക്ഷേപങ്ങളില്‍ 7 ദിവസം മുതല്‍ 84 മാസത്തേക്കാണ് ഫിന്‍കെയര്‍ ബാങ്ക് നിക്ഷേപം സ്വീകരിക്കുന്നത്.
സാധാരണ നിക്ഷേപകര്‍ക്ക് 3 ശതമാനം മുതല്‍ 8.41 ശതമാനം വരെയും മുതിര്‍ന്ന പൗരന്മാർക്ക് 3.60 ശതമാനം മുതല്‍ 9.01 ശതമാനം വരെയും പലിശ ലഭിക്കും. 1001 ദിവസത്തെ നിക്ഷേപത്തിനാണ് ഉയർന്ന പലിശ നിരക്കായ 9.01 ശതമാനം പലിശ നൽകുന്നത്.
ഉത്കൃഷ് സ്മോൾ ഫിനാൻസ് ബാങ്ക്
9 ശതമാനം പലിശ നൽകുന്ന മൂന്നാമത്തെ ബാങ്കാണ് ഉത്കൃഷ് സ്മോൾ ഫിനാൻസ് ബാങ്ക്. സാധാരണ നിക്ഷേപകര്‍ക്ക് 4 ശതമാനം മുതൽ 8.25 ശതമാനം വരെയും മുതിര്‍ന്ന പൗരന്മാർക്ക് 4.75 ശതമാനം മുതല്‍ 9 ശതമാനം വരെയുമാണ് ഉത്കൃഷ് സ്മോൾ ഫിനാൻസ് ബാങ്ക് പലിശ നൽകുന്നത്. 700 ദിവസത്തെ പ്രത്യേക സ്ഥിര നിക്ഷേപത്തിനാണ് മുതിർന്ന പൗരന്മാർക്ക് 9 ശതമാനം പലിശ ലഭിക്കുക. നിക്ഷേപം നേരത്തെ പിൻവലിച്ചാൽ 1 ശതമാനം പിഴ ഈടാക്കും.
ശ്രീറാം ഫിനാൻസ്
ബാങ്കിതര ധനകാര്യ സ്ഥാപനമായ ശ്രീറാം ഫിനാന്‍സ് നൽകുന്ന പരമാവധി നിക്ഷേപ പലിശ നിരക്ക് 9.10 ശതമാനമാണ്. 60 വയസ് കഴിഞ്ഞ സ്ത്രീകൾക്കാണ് ഈ പലിശ നിരക്ക് ലഭിക്കുന്നത്. ക്യുമുലേറ്റീവ്, നോണ്‍-ക്യുമുലേറ്റീവ് ഓപ്ഷനുകള്‍ക്ക് ശ്രീറാം ഫിനാൻസ് സ്ഥിര നിക്ഷേപം അനുവദിക്കുന്നുണ്ട്. 12 മാസം മുതല്‍ 60 മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് 7.60 ശതമാനം മുതല്‍ 9.10 ശതമാനം വരെയാണ് പലിശ നിരക്ക്. 5,000 രൂപ മുതൽ 1,000 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം ഉയർത്താം.
കാല്‍ക്കുലേറ്റര്‍
എഫ്ഡി കാല്‍ക്കുലേറ്ററിന്റെ സഹായത്തോടെ നടത്തിയ കണക്കുകൂട്ടലില്‍, 2 ലക്ഷം രൂപ 9 ശതമാനം പലിശ നിരക്കില്‍ 1001 ദിവസത്തേക്ക് നിക്ഷേപിച്ചാല്‍ കാലാവധിയില്‍ 2,55,754 രൂപ ലഭിക്കും. 1001 ദിവസത്തേക്ക് 9.50 ശതമാനം പലിശ ലഭിച്ചാൽ 2,59,258 രൂപ കാലാവധിയിൽ ലഭിക്കും. 2 ലക്ഷം രൂപ 700 ദിവസത്തേക്ക് 9 ശതമാനം പലിശ നിരക്കിൽ നിക്ഷേപിച്ചാൽ 2,37,525 രൂപ ലഭിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications