നടപ്പ് സാമ്പത്തിക വർഷത്തിൽ ആദായ നികുതി ലാഭിക്കാനുള്ള സീസൺ 2023 മാർച്ച് 31-ന് അവസാനിക്കും. പഴയ നികുതി വ്യവസ്ഥയിൽ തുടരുന്ന നികുതിദായകനാണെങ്കിൽ ടാക്സ് സേവിംഗ് നിക്ഷേപ മാർഗങ്ങളുടെയും ഗുണദോഷങ്ങളും പരിശോധിച്ച് വേണം നിക്ഷേപം നടത്താൻ. ഇത്തരം പദ്ധതികൾക്ക് ലോക്ക്-ഇൻ കാലയളവുണ്ടാകും. നേരത്തെ പിൻവലിക്കൽ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലായിരിക്കും.
ഇതോടൊപ്പം കാലാവധിയിൽ ലഭിക്കുന്ന പലിശ/ ലാഭത്തിന് നികുതി നൽകേണ്ടതാണോ എന്നറിയണം. ഉയർന്ന ആദായനികുതി ബ്രാക്കറ്റിലുള്ളവരാണെങ്കിൽ ടാക്സ് സേവിംഗ് നിക്ഷേപങ്ങളിലെ ആദായത്തിന് നികുതി നൽകേണ്ടി വരുമ്പോൾ നികുതി ബാധ്യത ഉയരും. അതിനാൽ, ടാക്സ് സേവിംഗ് നിക്ഷേപങ്ങൾ തേടുന്നവർ നികുതി രഹിത റിട്ടേണുകളുള്ള നിക്ഷേപങ്ങൾ തേടണം. ഇത്തരത്തിൽ EEE (exempt-exempt-exempt) ആനുകൂല്യം ലഭിക്കുന്ന 4 നിക്ഷേപങ്ങളെ അറിയാം.

പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്
യതൊരു തുകയും നികുതിയും അടയ്ക്കാതെ കാലാവധിയിൽ ലക്ഷങ്ങൾ സമ്പാദിക്കാൻ സാധിക്കുന്ന ഏറ്റവും ജനപ്രീയമായ ടാക്സ് സേവിംഗ് നിക്ഷേപമാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്. exempt-exempt-exempt ആനുകൂല്യം ലഭിക്കുന്നതിനാൽ നിക്ഷേപിക്കുന്ന തുകയ്ക്കും പലിശ വരുമാനത്തിനും കാലാവധിയിൽ പിൻവലിക്കുന്ന തുകയ്ക്കും നികുതി നൽകേണ്ടതില്ല കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ളതിനാൽ ഏറ്റവും സുരക്ഷിതമായ നിക്ഷേപമാണിത്.
സാമ്പത്തിക വര്‍ഷത്തില്‍ ഓരോ പാദങ്ങളിലുമായി നാല് തവണ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടുകളുടെ പലിശ നിരക്ക് അവലോകനം ചെയ്യും. 7.10 ശതമാനം പലിശ നിലവില്‍ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിന് ലഭിക്കുന്നുണ്ട്.
15 വര്‍ഷമാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ കാലാവധി. 5 വര്‍ഷത്തെ ബ്ലോക്കുകളായി കാലാവധി ഉയര്‍ത്താം. പോസ്റ്റ് ഓഫീസ് വഴിയോ ബാങ്ക് വഴിയോ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടില്‍ ചേരാന്‍ സാധിക്കും. വര്‍ഷത്തില്‍ 500 രൂപയ്ക്കും 1.50 ലക്ഷത്തിനും ഇടയിലുള്ള തുക നിക്ഷേപിക്കേണ്ടതുണ്ട്.
സുകന്യ സമൃദ്ധി യോജന
EEE വിഭാഗത്തില്‍പ്പെടുന്ന കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള രണ്ടാമത്തെ നിക്ഷേപമാണ് സുകന്യ സമൃദ്ധി യോജന. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിക്ക് കീഴിൽ ആരംഭിച്ച പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. പത്ത് വയസിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ പേരിലാണ് അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കുക.
പെൺമക്കളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവയ്ക്കായി നിക്ഷേപിക്കുന്നതിനൊപ്പം നികുതി ഇളവും ലഭിക്കുന്ന നിക്ഷേപമാണ് സുകന്യ സമൃദ്ധി യോജന. പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിനെ പോലെ സുകന്യ സമൃദ്ധി യോജന അക്കൗണ്ടും EEE ആനുകൂല്യമുള്ള നിക്ഷേപമാണ്. നിക്ഷേപത്തിനും പലിശയ്ക്കും കാലാവധിയെത്തുന്ന തുകയ്ക്കും നികുതി നൽകേണ്ടകില്ല.
കേന്ദ്രസർക്കാർ സുരക്ഷയുള്ള നിക്ഷേപത്തിന് നിലവിൽ 7.60 ശതമാനം പലിശ ലഭിക്കും. വര്‍ഷത്തില്‍ 1.50 ലക്ഷം രൂപയാണ് പരമാവധി നിക്ഷേപിക്കാന്‍ സാധിക്കുക. വര്‍ഷത്തിലെ ചുരുങ്ങിയ നിക്ഷേപം 250 രൂപയാണ്. പെണ്‍കുട്ടിക്ക് 21 വയസ് പൂര്‍ത്തിയാകുന്നത് വരെയാണ് പദ്ധതിയുടെ കാലാവധി. 18 വയസ് പൂര്‍ത്തിയായാല്‍ പെണ്‍കുട്ടികളുടെ വിവാഹത്തിനോ പഠനത്തിനോ പണം പിന്‍വലിക്കാം.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന് (ഇപിഎഫ്) കീഴിൽ വരുന്ന വ്യക്തികൾ അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം നിർബന്ധമായും ഇപിഎഫ് അക്കൗണ്ടിൽ നിക്ഷേപിക്കണം. തൊഴിലുടമയും സമാന തുക നൽകണം. ഇപിഎഫ് അക്കൗണ്ടിലേക്കുള്ള ജീവനക്കാരന്റെ സംഭാവന സെക്ഷൻ 80സി പ്രകാരം നികുതി ഇളവ് ലഭിക്കും. ഇപിഎഫ് അക്കൗണ്ടിലേക്ക് അധിക സംഭാവന നൽകുന്നതിന് വൊളണ്ടറി പ്രൊവിഡന്റ് ഫണ്ട് (വിപിഎഫ്) തിരഞ്ഞെടുക്കാം.
വിരമിക്കൽ പ്രായം വരെയാണ് ഇപിഎഫ് അക്കൗണ്ടിന്റെ ലോക്ക്-ഇൻ പിരിയഡ്. ഉന്നതവിദ്യാഭ്യാസം, വിവാഹം, ചികിത്സ തുടങ്ങിയ സാഹചര്യങ്ങളിൽ നേരത്തെ പണം പിൻവലിക്കാനും അനുവദിക്കും. പുതുക്കിയ പലിശ പ്രകാരം ഇപിഎഫ് നിക്ഷേപത്തിന് 8.15 ശതമാനം പലിശ ലഭിക്കും. 80സി ആനുകൂല്യം ലഭിക്കുന്ന നിക്ഷേപമാണ് ഇപിഎഫ്.
ഇപിഎഫ് സ്കീം പൂർണമായും EEE നികുതി ഇളവ് ലഭിക്കുന്ന അവസ്ഥയിലല്ല. 2021-22 ൽ പുതുക്കിയ നിയമപ്രകാരം ഇപിഎഫ്, വിപിഎഫ് അക്കൗണ്ടുകളിലേക്കുള്ള ജീവനക്കാരന്റെ വിഹിതം സാമ്പത്തിക വർഷത്തിൽ 2.5 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ അധിക തുകയ്ക്ക് ലഭിക്കുന്ന പലിശയ്ക്ക് നികുതി നൽകേണ്ടിവരും.
ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്കീം
മ്യൂച്വല്‍ ഫണ്ടുകളില്‍ നികുതി ഇളവ് ലഭിക്കുന്ന ഏക നിക്ഷേപമാണ് ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീം. സെക്ഷന്‍ 80സി പ്രകാരം നിക്ഷേപിക്കുന്ന തുകയ്ക്ക് 1.50 ലക്ഷം രൂപ വരെ ആദായ നികുതി ഇളവ് ലഭിക്കും. 3 വര്‍ഷത്തെ ലോക്-ഇന്‍ പിരിയഡ് നിക്ഷേപത്തിനുണ്ട്. നേരത്തെയുള്ള പിൻവലിക്കൽ അനുവദിക്കില്ല. നിക്ഷേപത്തില്‍ നിന്നുള്ള ആദായം 1 ലക്ഷത്തില്‍ കുറവാണെങ്കിലാണ് നികുതി അടയ്ക്കാതെ പിന്‍വലിക്കാന്‍ സാധിക്കുക. 1 ലക്ഷത്തിന് മുകളിലാണെങ്കില്‍ 10 ശതമാനം നികുതി നല്‍കണം
More From GoodReturns

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ആർബിഐ പണനയം: നിങ്ങളുടെ വായ്പയും നിക്ഷേപവും സുരക്ഷിതമാണോ?

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ

സ്വർണ്ണവില കുതിക്കുമോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications