മുതിർന്ന പൗരന്മാർക്ക് ഏറ്റവും സുരക്ഷിതമായ നിക്ഷേപിക്കാൻ പറ്റുന്നയിടങ്ങളാണ് സ്ഥിര നിക്ഷേപങ്ങളും പെൻഷൻ പദ്ധതികളും. ഇത്തരത്തിലുള്ള നാല് നിക്ഷേപ പദ്ധതികളാണ് 2023 മാർച്ച് 31 മുതൽ അവസാനിക്കാൻ പോകുന്നത്. എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയിൽ ഉയർന്ന പലിശ നൽകുന്ന സ്ഥിര നിക്ഷേപങ്ങളും കേന്ദ്ര സർക്കാറിന്റെ പെൻഷൻ പദ്ധതിയും പുതിയ സാമ്പത്തിക വർഷം മുതൽ നിർത്തലാക്കും.
കോവിഡ് കാലത്ത് മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ നൽകാൻ അവതരിപ്പിച്ച സ്ഥിര നിക്ഷേപ സ്കീമാണ് ബാങ്കുകൾ ഇത്രയും കാലം നീട്ടി നൽകിയത്. ഇവ മാർച്ച് 31 മുതൽ ലഭ്യമാകില്ല. വിശദാംശങ്ങൾ നോക്കാം.
എസ്ബിഐ വീകെയര്‍ സ്ഥിര നിക്ഷേപം
മുതിര്‍ന്ന പൗരന്മാര്ക്ക് അധിക പലിശ നല്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിക്ഷേപ പദ്ധതിയാണ് എസ്ബിഐ വീകെയര്‍ സ്ഥിര നിക്ഷേപം. പുതിയ നിക്ഷേപങ്ങള്‍ക്കും പുതുക്കുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്കും എസ്ബിഐ വീകെയര്‍ സ്ഥിര നിക്ഷേപം വഴി അധിക നിരക്ക് ലഭിക്കും. 5 വര്‍ഷത്തിനും 10 വര്‍ഷത്തിനും ഇടയില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് 0.30 ശതമാനം അധിക പലിശ ലഭിക്കും.
സാധാരണയായി ലഭിക്കുന്ന പ്രീമിയം നിരക്കായ 0.50 ശതമാനത്തിനൊപ്പമാണ് വീകെയർ സ്കീം പ്രകാരമുള്ള 0.30 ശതമാനം അധിക നിരക്കും ലഭിക്കുക. ഇതുപ്രകാരം .80 ശതമാനം അധികമായി നിക്ഷേപകന് ലഭിക്കും. എസ്ബിഐ വീകെയർ പദ്ധതി പ്രകാരം 5 വര്‍ഷം മുതല്‍ 10 വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് 7.25 ശതമനം പലിശ ലഭിക്കുന്നുണ്ട്. മാര്‍ച്ച് 31ന് ഈ പദ്ധതി അവസാനിക്കും.
എച്ച്ഡിഎഫ്സി ബാങ്ക് സീനിയർ സിറ്റിസൺ കെയർ എഫ്ഡി
എസ്ബിഐയിലേതിന് സമാനമായി എച്ച്ഡിഎഫ്സി ബാങ്ക് മുതിര്‍ന്ന പൗരന്മാര്ക്കായി അവതരിപ്പിച്ച പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ കെയര്‍ എഫ്ഡി. 2020 മെയ് 18 ന് ആരംഭിച്ച സ്കീം വിവിധ ഘട്ടങ്ങളിൽ കാലാവധി നീട്ടി നൽകുകയായിരുന്നു. ഈ പദ്ധതിയും 2023 സാമ്പത്തിക വർഷത്തോടെ നിർത്തലാക്കും. സ്കീമിന് കീഴില്‍ എച്ച്ഡിഎഫ്സി ബാങ്ക് മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിന് 0.25 ശതമാനം അധിക നിരക്ക് നല്‍കും.
നിലവിലുള്ള 0.50 അധിക നിരക്കിനൊപ്പമാണിത്. 5 വര്‍ഷം 1 ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഈ നിരക്ക് ലഭിക്കുന്നത്. ഇക്കാലയളവിൽ സാധാരണ നിക്ഷേപകർക്ക് 7 ശതമാനം പലിശ ലഭിക്കുമ്പോൾ മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം പലിശ ലഭിക്കും.
ഐസിഐസിഐ ഗോൾഡൻ ഇയർ എഫ്ഡി
ഐസിഐസിഐ ബാങ്ക് ഗോള്‍ഡന്‍ ഇയര്‍ എഫ്ഡി മുതിര്‍ന്ന പൗരന്മാരായ ഉപഭോക്താക്കള്‍ക്ക് നല്കുന്ന പ്രത്യേക പ്രത്യേക സ്ഥിര നിക്ഷേപ സ്കീമാണ്. 60 വയസ് കഴിഞ്ഞ നിക്ഷേപകര്‍ക്ക് നിലവിലുള്ള അധിക നിരക്കായ 0.50 ശതമാനത്തിന് മുകളില്‍ 0.10 ശതമാനം അധിക പലിശ നിരക്ക് ഈ സ്ഥിര നിക്ഷേപം വാഗ്ദാനം ചെയ്യുന്നു.
5 വര്‍ഷവും 1 ദിവസവും മുതല്‍ 10 വര്‍ഷം വരെയുള്ള കാലയളവിലേക്കുള്ള സ്കീമുകള്‍ക്ക് പലിശ നിരക്ക് ലഭിക്കുന്നത്. ഇക്കാലയളവിൽ സാധാരണ നിക്ഷേപകർക്ക് 6.90 ശതമാനം പലിശ ലഭിക്കുമ്പോൾ 7.50 ശതമാനം പലിശ മുതിർന്ന പൗരന്മാർക്ക് ലഭിക്കും. 2023 ഏപ്രില്‍ 7 വരെയാണ് ഈ പദ്ധതിയുടെ കാലാവധി.
പ്രധാനമന്ത്രി വയ വന്ദൻ യോജന
കേന്ദ്ര സര്‍ക്കാര്‍ ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ വഴി നടപ്പിലാക്കുന്നൊരു പെന്ഷന് പദ്ധതിയാണ് പ്രധാനമന്ത്രി വജ വന്ദന യോജന. 2020 മേയ് 26നാണ് കേന്ദ്രസര്‍ക്കാര്‍ പ്രധാനമന്ത്രി വയവന്ദന്‍ യോജന ആരംഭിക്കുന്നത്. 2023 മാർച്ച് 31ന് പദ്ധതി അവസാനിക്കും.
60 വയസ് കഴിഞ്ഞവര്‍ക്ക് പദ്ധതിയില്‍ ചേരാന്‍ സാധിക്കുന്നത്. 15 ലക്ഷം രൂപയാണ് പരമാവധി നിക്ഷേപിക്കാന്‍ സാധിക്കുക. 7.4 ശതമാനം പലിശ നൽകും, ഏറ്റവും കുറഞ്ഞത് 1,56,658 രൂപ പ്രധാനമന്ത്രി വജ വന്ദന യോജനയില്‍ നിക്ഷേപിക്കേണ്ടതുണ്ട്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
