ഓഹരിയധിഷ്ഠിത നിക്ഷേപങ്ങളിൽ നിന്നുള്ള ഉയർന്ന ലാഭം പുതിയ നിക്ഷേപകരെ ആകർഷിക്കുന്നുണ്ട്. നേരിട്ട് ഇക്വിറ്റിയിലേക്ക് നിക്ഷേപിക്കുന്നതിനേക്കാൾ നഷ്ട സാധ്യത കുറവായതിനാൽ മ്യൂച്വൽ ഫണ്ടുകൾ തുടക്കകാർക്ക് കൂടുതൽ അനുയോജ്യമാണ്. സെപ്റ്റംബര്‍ മാസത്തില്‍ 14,099.73 കോടി രൂപയാണ് ഓഹരിയധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിലേക്ക് എത്തിയത്. പുതിയ നിക്ഷേപകരെത്തുമ്പോൾ ഏത് ഫണ്ട് തിരഞ്ഞെടുക്കണമെന്നത് സംശയമുണ്ടാക്കുന്ന കാര്യമാണ്.
വലിയ ലാഭം നൽകുന്ന നിരവധി ഫണ്ടുകൾ ഇന്ന് മാർക്കറ്റിലുണ്ട്. എന്നാൽ ഓരോരുത്തരുടെയും നിക്ഷേപ താൽപര്യങ്ങളും നഷ്ട സാധ്യതയും കണക്കിലെടുത്ത് വേണം നിക്ഷേപം നടത്താൻ. ഇക്കൂട്ടത്തിൽ 5 വർഷം കൊണ്ട് നിക്ഷേപം ഇരട്ടിയാക്കിയ 4 ക്വാൻഡ് മ്യൂച്വൽ ഫണ്ടുകളാണ് ചുവടെ വിശദമാക്കുന്നത്.
ഇരട്ടി ലാഭം
ക്വാൻഡ് മ്യൂച്വൽ ഫണ്ടിന്റെ വിവിധ ഫണ്ടുകളിൽ ലംപ്സം നിക്ഷേപമായും എസ്ഐപി വഴിയും നിക്ഷേപിച്ചൊരാൾക്ക് ലഭിച്ച ആദായം എങ്ങനെയെന്ന് നോക്കാം. ക്വാൻഡ് മ്യൂച്വൽ ഫണ്ടുകളിൽ എസ്ഐപി വഴി അഞ്ച് വർഷ കാലത്തേക്ക് നിക്ഷേപിച്ചൊരാൾക്ക് വലിയ ആദായം നൽകി. ക്വാന്‍ഡ് ടാക്‌സ് പ്ലാനില്‍ അഞ്ച് വർഷം മുൻപ് 10,000 രൂപയുടെ മാസ എസ്ഐപി ആരംഭിച്ചൊരാള്‍ക്ക് 5 വര്‍ഷത്തിനിടെ 31.01 ശതമാനം ആദായമാണ് ഫണ്ട് നല്‍കിയത്.
6 ലക്ഷത്തിന്റെ നിക്ഷേപം 12.85 ലക്ഷം രൂപയായി. ക്വാന്‍ഡ് മിഡ്കാപ് ഫണ്ടില്‍ നിന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ലഭിച്ച ആദായം 27.61 ശതമാനമാണ്. 10,000 രൂപ മാസ എസ്ഐപി വഴിയുള്ള 6 ലക്ഷത്തിന്റെ നിക്ഷേപം 11.85 ലക്ഷം രൂപയായി വളര്‍ന്നു.
ക്വാന്‍ഡ് സ്‌മോള്‍കാപ് ഫണ്ട് അഞ്ച് വര്‍ഷത്തിനിടെ നല്‍കിയ ആദായം 35.83 ശതമാനമാണ്. 60 മാസം നീണ്ടു നിന്ന 10,000 രൂപയുടെ മാസ എസ്ഐപി നിക്ഷേപത്തില്‍ നിന്ന് 14.38 ലക്ഷം രൂപ ലഭിച്ചു. ഇവിടെ 8.38 ലക്ഷം രൂപയുടെ ലാഭം നിക്ഷേപകന് ലഭിച്ചു. ക്വാന്‍ഡ് ആക്ടീവ് ഫണ്ടില്‍ നിന്ന് 28.3 ശതമാനം ആദായം ലഭിച്ചു. 10,000 രൂപയുടെ മാസ എസ്ഐപി 12.05 ലക്ഷമായി വളർന്നു.
ക്വാന്‍ഡ് ടാക്‌സ് പ്ലാന്‍ ഫണ്ടില്‍ 1 ലക്ഷം രൂപ 5 വര്‍ഷം മുന്‍പ് നിക്ഷേപിച്ചൊരാള്‍ക്ക് 2.71 ലക്ഷം രൂപയാണ് തിരികെ ലഭിച്ചത്. ക്വാന്‍ഡ് ആക്ടീവ് ഫണ്ടില്‍ നിന്നും ഇതേ ആദായം ലഭിച്ചു. ക്വാന്‍ഡ് സ്‌മോള്‍കാപ് ഫണ്ടില്‍ 5 വര്‍ഷം മുന്‍പ് നിക്ഷേപിച്ച 1 ലക്ഷം രൂപയുടെ ഇന്നത്തെ മൂല്യം 2.60 ലക്ഷം രൂപയാണ്. 1 ലക്ഷം രൂപ വളർന്ന് 2.55 ലക്ഷം രൂപയാക്കുന്ന പ്രകടനമായിരുന്നു ക്വാന്‍ഡ് മിഡ്കാപ് ഫണ്ടിന്റേത്.
മ്യൂച്വൽ ഫണ്ടിൽ നൽകേണ്ട നികുതി
മ്യൂച്വൽ ഫണ്ടിൽ നിന്നുള്ള ലാഭം നികുതി മുക്തമല്ല. നിക്ഷേപത്തിൽ നിന്ന് നികുതി കണക്കാക്കാൻ ഹ്രസ്വകാലമെന്നും ദീർഘകാലമെന്നും തരംതിരിച്ചിരിക്കുന്നു. 1 വർഷത്തിന് മുകളിലുള്ള നിക്ഷേപങ്ങൾ ദീർഘകാല നിക്ഷേപമായാണ് നികുതി കണക്കാക്കുന്നത്. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലൂടെ നേടുന്ന ലാഭം 1 ലക്ഷം രൂപയില്‍ കുറവാണെങ്കില്‍ ആദായ നികുതി അടയ്ക്കേണ്ടതില്ല.
സാമ്പത്തിക വർഷത്തിൽ നിക്ഷേപത്തില്‍ നിന്നുള്ള ലാഭം 1 ലക്ഷത്തില്‍ കൂടിയാല്‍ 10 ശതമാനം ദീര്‍ഘകാല മൂലധന ലാഭത്തിന് നികുതിൗടാക്കും. ഒരു വര്‍ഷത്തിന് മുന്‍പ് ഇക്വറ്റി മ്യൂച്വല്‍ ഫണ്ടില്‍ നിന്ന് ലാഭമെടുത്താല്‍ ഹ്രസ്വകാല മൂലധന ലാഭമായി 15 ശതമാനം നികുതി ഈടാക്കും. മ്യൂച്വൽ ഫണ്ടിൽ ലാഭമെടുക്കുന്ന സമയത്ത് മാത്രമാണ് നികുതി നൽകേണ്ടത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്ചല്‍ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications