തിങ്കളാഴ്ച ഓഹരി വിപണി ആരംഭിക്കുന്നതിന് മുന്‍പായി നിക്ഷേപകര്‍ അറിഞ്ഞിരിക്കേണ്ടെ ചില കാര്യങ്ങളുണ്ട്. ഇതില്‍ പ്രധാനമാണ് കമ്പനികളുടെ ഓഹരി വിഭജനം. ഈ ആഴ്ച റെക്കോർഡ് തീയതി തീരുമാനിച്ചിട്ടുള്ള വിവിധ കമ്പനികളുടെ ഓഹരി വിഭജനം നടക്കുന്നുണ്ട്. വാക്സ്ടെക്സ്, അക്യുറസി ഷിപ്പിംഗ്, ശ്രീജി ട്രാന്സ്ലോജിസ്റ്റിക്സ്, കെസിഡി ഇന്‍ഡസ്ട്രീസ് എന്നിവയാണ് അടുത്ത ആഴ്ച ഓഹരി വിഭജനം നടക്കുന്നത്. ആകെ ഓഹരികള്‍ വര്‍ധിക്കുന്നതോടെ ഇടപാടുകള്‍ എളുപ്പമാക്കുക എന്നതാണ് കമ്പനികളെ ഓഹരി വിഭജനത്തിന് പ്രേരിപ്പിക്കുന്നത്.
കമ്പനികള്‍ ഓഹരി വിഭജനം നടത്തുന്നതോടെ ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ഓഹരി വില താഴുകയും ചെയ്യുന്നതിനാൽ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനില്‍ മാറ്റമുണ്ടാകുന്നില്ല. ഓഹരികൾ ഇരട്ടിയാകുന്നതിന്റെ നേട്ടം ലഭിക്കാൻ റെക്കോർഡ് തീയതിയിൽ ഡീമാറ്റ് അക്കൗണ്ടിൽ കമ്പനികളുടെ ഓഹരിയുണ്ടായിരിക്കണം. സ്റ്റോക്ക് സ്പ്ലിറ്റ്, ബോണസ് ഷെയർ, ഡിവിഡന്റ് പോലുള്ള കോര്‍പ്പറേറ്റ് പ്രഖ്യാപനങ്ങളുടെ നേട്ടം ലഭിക്കേണ്ട ഓഹരി ഉടമകളെ നിര്‍ണയിക്കാൻ അക്കൗണ്ടിൽ ഓഹരി ഉണ്ടാകേണ്ട തീയതിയാണ് റെക്കോര്‍ഡ് തീയതി.
ഇന്ത്യന്‍ ഓഹരി വിപണി T+1 സെറ്റില്‍മെന്റിലേക്ക് മാറിയതോടെ റെക്കോർഡ് തീയതിയിൽ തന്നെ ഓഹരി വാങ്ങിയാൽ മതിയാകും. കമ്പനികളും വിശദാംശങ്ങളും നോക്കാം.
നിക്ഷേപകനുള്ള നേട്ടം
ചെറുകിട നിക്ഷേപകര്‍ക്ക് ഓഹരി ലിക്വിഡിറ്റി വര്‍ദ്ധിപ്പിക്കുന്നതിനായാണ് കമ്പനികള്‍ സാധാരണയായി ഓഹരി വിഭജനം പ്രഖ്യാപിക്കുന്നത്. ഓഹരികളുടെ വില ഉയര്‍ന്നു നില്‍ക്കുകയും ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കുറയുകയും ചെയ്യുമ്പോള്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാര ഇടപാടുകള്‍ കുറയും. ഇത് ലിക്വിഡിറ്റിയെ ബാധിക്കും. ഓഹരികള്‍ വിഭജിക്കുമ്പോള്‍ ചെറുകിട നിക്ഷേപകരില്‍ താല്പര്യം വര്‍ധിക്കുകയും ഇടപാടുകള്‍ കൂടുകയും അതിലൂടെ ഓഹരി വിലയില്‍ വര്‍ധനയും ഉണ്ടായേക്കാം.
വാക്സ്ടെക്സ് കോട്ഫാബ് ലിമിറ്റഡ്
ടെക്സ്റ്റൈല്‍ പ്രോസസ്സിംഗ് രംഗത്തുള്ള വാക്സ്ടെക്സ് കോട്ഫാബ് ലിമിറ്റഡ് ടെക്സ്റ്റൈല്‍ ഡൈയിംഗ്, പ്രിന്റിംഗ് സേവനങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ്. 2 രൂപ മുഖവിലയുള്ള വാക്സ്ടെക്സ് കോട്ഫാബ് ലിമിറ്റഡിന്റെ ഓഹരി 1 രൂപ മുഖവിലയുള്ള 2 ഓഹരികളായി വിഭജിക്കാനാണ് തീരുമാനം, ഇതിനായുള്ള റെക്കോര്‍ഡ് തീയതിയായി ഫെബ്രുവരി 15 ആണ് നിശ്ചയിട്ടുള്ളത്. വെള്ളിയാഴ്ച വാക്സ്ടെക്സ് കോട്ഫാബ് ലിമിറ്റഡ് (NSE: VCL) 0.80 ശതമാനം ഇടിഞ്ഞ് 6.20 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ആക്യുറസി ഷിപ്പിംഗ്
ഷിപ്പിംഗ് രംഗത്ത് പ്രവർത്തിക്കുന്നൊരു സ്മോൾ കാപ് കമ്പനിയാണ് ആക്യുറസി ഷിപ്പിംഗ് ലിമിറ്റഡ്. 10 രൂപ മുഖല വിലയുള്ള അക്യുറസി ഷിപ്പിംഗ് ഓഹരികൾ 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി വിഭജിക്കാനാണ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് തീരുമാനം. ഇതിനായുള്ള റെക്കോര്‍ഡ് തീയതി ഫെബ്രുവരി 16 ആണ്. വെള്ളിയാഴ്ച 1.70 ശമാനം ഇടിഞ്ഞ് 173 രൂപയിലാണ് ആക്യുറസി ഷിപ്പിംഗ് (NSE: ACCURACY) വ്യാപാരം അവസാനിച്ചത്.
ശ്രീജി ട്രാന്സ്ലോജിസ്റ്റിക്ക്സ്
ലോജിസ്റ്റിക്സ് രംഗത്ത് പ്രവർത്തിക്കുന്നൊരു സ്മോൾ കാപ് കമ്പനിയാണ് ശ്രീജി ട്രാന്സ്ലോജിസ്റ്റിക്ക്സ്. 10 രൂപ മുഖവിലയുള്ള ഓഹരി 2 രൂപ മുഖവിലയുള്ള 5 ഓഹരികളായി വിഭജിക്കുന്നത്. ഇതിനുള്ള റെക്കോർഡ് തീയതി ഫെബ്രുവരി 15 ആണ്. വെള്ളിയാഴ്ച ശ്രീജി ട്രാൻസ്ലോജിസ്റ്റിക്സ് (BSE: 540738) 382.34 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
കെസിഡി ഇൻഡസ്ട്രീസ്
മുംബൈ ആസ്ഥാനമായി ഇലക്ട്രോണിക്സ് ഘടകങ്ങൾ നിർമിക്കുന്ന കെസിഡി ഇൻഡസ്ട്രീസ് 1985 മുതൽ പ്രവർത്തിക്കുന്ന കമ്പനിയാണ്.
5 രൂപ മുഖവിലയുള്ള ഓഹരികള്‍ 1 രൂപ മുഖവിലയുള്ള 5 ഓഹരികളായി വിഭദിക്കും. വെള്ളിയാഴ്ച കെസിഡി ഇൻഡസ്ട്രീസ് ഓഹരികൾ (BSE: 540696) അപ്പര്‍ സര്‍ക്യൂട്ടിലാണ് ക്ലോസ് ചെയ്തത്. 5 ശതമാനം വില ഉയര്‍ന്ന് 100.80 രൂപയിലെത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 124 ശതമാനം ആദായം നൽകിയൊരു മൾട്ടിബാഗർ ഓഹരി കൂടിയാണ് കെസിഡി ഇന്‍ഡസ്ട്രീസ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications